read more

തെളിയാതെ പോയ ഫോട്ടോ

സ്റ്റുഡിയോയില്‍ ജോലിക്കു പോയിരുന്ന കാലത്ത് രസകരമായ ഒരു സംഭവമുണ്ടായി. പോക്കറ്റ് മണിയില്‍ കുറഞ്ഞതൊന്നും സ്വപ്‌നത്തിലില്ലാത്തതുകൊണ്ട് ക്യാമറ, ഡാര്‍ക്ക് റൂം, ഫോക്കസിങ് തുടങ്ങിയ കാര്യങ്ങളില്‍ കാര്യമായ ശ്രദ്ധകൊടുത്തിരുന്നില്ല.
കോഴിക്കോട്ടുള്ള കളര്‍ലാബില്‍ പോവുക അവിടെ നിന്നും പ്രിന്റ് ചെയ്ത സാധനങ്ങള്‍ വാങ്ങുക, പ്രിന്റ് ചെയ്യാനുള്ളത് നല്‍കുക, അത്യാവശ്യമുള്ളതാണെങ്കില്‍ ഇരുന്ന് പ്രിന്റ് ചെയ്ത് വാങ്ങുക, സ്റ്റുഡിയോയിലേക്കാവശ്യമായ ആല്‍ബം, പേപ്പര്‍, ഫിലിം, ഉപ്പ് എന്നിവ വാങ്ങി വരിക. ജോലി തീര്‍ന്നു. മോശം പറയരുതല്ലോ.. സിനിമാ ലോകത്തെ കുറിച്ച് കൂടുതല്‍ ‘പഠിക്കാന്‍’ അവസരം ലഭിച്ചതും ഇക്കാലത്താണ്. [...]

ബയോഡാറ്റ

രണ്ടു കല്യാണ ആലോചനകള്‍, പാതിവഴിയില്‍ മുടങ്ങിയതിന്റെ ക്ഷീണത്തില്‍ ഇനി കല്യാണമേ വേണ്ടെന്ന് പ്രഖ്യാപിച്ചു നടക്കുന്ന കാലം. ആഗസ്ത് 15ന് അവധിയായതുകൊണ്ട് മാമന്റെ വീട്ടിലെത്തി കത്തിവെയ്ക്കുന്ന സമയം. ഫോണടിക്കുന്ന ശബ്ദം….നീ കരയണ്ടടി..അവന്‍ പോകും.. എവിടെയോ ഇടിവാള്‍ മിന്നി.. അമ്മയാകുമോ? ഊഹം തെറ്റിയില്ല. നിന്റെ രണ്ട് ഫ്രണ്ട്‌സ് പെണ്ണുകാണാന്‍ പോകാന്‍ വേണ്ടി കാത്തുനില്‍ക്കുന്നു. നീ വേഗം ചെല്ലണം. ഓ മാമ.. ഞാനിപ്പോള്‍ പോകാം. വേണമെങ്കില്‍ അരമണിക്കൂര്‍ നേരത്തെ പോകാം. എന്ന മട്ടിലാണ് എന്റെ നില്‍പ്പം. കാരണം അന്നും ഇന്നും എന്നും [...]

ഗുരുദക്ഷിണ

ഞാന്‍ അങ്ങനെയൊന്നും ചിന്തിച്ചിട്ടില്ല. എങ്ങനെ? അതെനിക്കറിഞ്ഞുകൂടാ. നീ കാര്യം പറയൂ? എന്റെ വീട്ടില്‍ പ്രശ്‌നമാകും. അത് നടക്കില്ല. എന്ത് ഒരെത്തും പിടിയും കിട്ടുന്നില്ല…പറയുന്നതു കേട്ട സാമാന്യബുദ്ധിക്ക് വെച്ച് കാച്ചി….ഞാനും അങ്ങനെയൊന്നും കരുതിയിട്ടില്ല. എന്നൊക്കെ പറഞ്ഞ് തടിയൂരിയെങ്കിലും ഈ ഫോണ്‍ വിളി മനസ്സില്‍ കിടന്ന് അലട്ടാന്‍ തുടങ്ങി. ഒന്നു രണ്ടു ദിവസത്തെ അന്വേഷണങ്ങള്‍ക്കൊടുവിലാണ് കാര്യം പിടികിട്ടിയത്.
ട്രെയിനിങിനെത്തിയ ഒരു കുട്ടി സാങ്കേതിക കാര്യങ്ങളോട് താല്‍പ്പര്യം കാണിക്കുമ്പോള്‍ സ്വാഭാവികമായുണ്ടായ ഒരു കൗതുകം. അധ്യാപകനായി നാലഞ്ചു വര്‍ഷം ജോലി ചെയ്തതുകൊണ്ടുള്ള ഒരു വാത്സല്യം. [...]

അപവാദം

രാത്രി 12 മണിയോടെയാണ് അവള്‍ കാബിനിലേക്ക് കടന്നുവന്നത്. എനിക്ക് നാളെ രാവിലെ അഞ്ചുമണിയുടെ ട്രെയിനില്‍ നാട്ടിലേക്കു പോകണം. ഞാനിവിടെ ഇരുന്നോട്ടെ…ഹോസ്റ്റലില്‍ പോയി കിടന്നാല്‍ ഉറങ്ങി പോകും. വണ്ടി മിസ്സാകും..
അങ്ങനെ അവള്‍ ഒരു കസേരയിലിരുന്നു. ഞാന്‍ പതിവുകലാപരിപാടിയായ പേജുകളിലേക്കുള്ള ഊളിയിടല്‍ തുടങ്ങി. അവളോട് സംസാരിച്ചു കൊണ്ടിരിക്കുന്ന സമയത്താണ് കട്ടന്‍ചായയുമായി അറ്റന്റര്‍ എത്തിയത്. പുതിയ പയ്യനാണ്. കസേരയിലിരിക്കുന്നവളെ നല്ലതുപോലെ നോക്കിയാണ് അവന്റെ പോക്ക്. അല്ല ജോലി കഴിഞ്ഞാലും വീട്ടില്‍ പോക്കൊന്നും ഇല്ലേ..എന്ന മട്ടില്‍.
മൂന്നു മണിയായതോടെ ഡ്യൂട്ടി കഴിഞ്ഞ് നോക്കുമ്പോള്‍ അവള്‍ [...]

തിരിച്ചറിവ്

വയനാടന്‍ ചുരം കയറുമ്പോഴാണ്. അവളുടെ കണ്ണുകളിലെ നീലവെളിച്ചം ഞാന്‍ തിരിച്ചറിഞ്ഞത്. തിരിച്ചുവരുമ്പോഴും പുറത്തുള്ള ഒരു കാഴ്ചയും ഞാന്‍ കണ്ടിരുന്നില്ല. കൂട്ടുകാരിയെ കിട്ടാന്‍ രാത്രി ഫോണ്‍വിളിച്ചപ്പോള്‍ എടുത്തത് പകലിലെ കാഴ്ചയായിരുന്നു. ആ പരിചയത്തിന്റെ പുറത്ത് രണ്ടു വാക്കു സംസാരിച്ചു. അതൊരു തുടക്കമായിരുന്നു. പിന്നീട് കൂട്ടുകാരിയെ കിട്ടാനുള്ള വിളികള്‍ മണിക്കൂറുകളോളം നീണ്ടു. ഒരു രൂപ നാണയത്തുട്ടുകള്‍ കിട്ടാവുന്നവരോടെല്ലാം വാങ്ങി. നീണ്ട ഏഴുവര്‍ഷങ്ങള്‍..കോയിന്‍ ബോക്‌സിനെ തള്ളിമാറ്റി..മൊബൈലുകള്‍..501 രൂപയ്ക്ക് റിലയന്‍സ് വിതരണം ചെയ്ത ഇസ്തിരിപ്പെട്ടി.. എത്രയോ രാത്രികളില്‍ ഉറക്കമിളച്ചിരുന്ന് കാത് ചൂടാക്കി…
അതി പരിചയം [...]

അന്ധത

പത്താം ക്ലാസ് പരീക്ഷ കഴിഞ്ഞപ്പോഴാണ് അടുത്ത വീട്ടിലെ രാമേട്ടന് കണ്ണുകാണില്ലെന്ന് മനസ്സിലായത്. കോളജിലേക്കുള്ള യാത്രക്കിടെ രാമേട്ടനെ കണ്ടാലും മിണ്ടാതായി..കാണാത്ത ഒരാളോട് മിണ്ടിയിട്ട് കാര്യല്യല്ലോ? കൊല്ലം കുറെ കടന്നു പോയി. കഴിഞ്ഞ ദിവസമാണ് രാമേട്ടന്‍ അച്ഛനോട് പറഞ്ഞത്. അവന് എന്നെ കാണുമ്പോള്‍ ഒന്നു ചിരിച്ചാലെന്താ? അപ്പോള്‍ ഇത്രയും കാലം രാമേട്ടനു കണ്ണുകാണുമായിരുന്നോ? അതാ രമേട്ടന്‍ വരുന്നു. ചിരിച്ചേക്കാം. എടാ നിന്റെ ചുണ്ടിനടുത്തായി എന്തോ ഉണ്ട്..പുട്ടിന്റെ പൊടിയാണെന്നു തോന്നുന്നു. അതു തുടച്ചേക്ക്? ഒരു ചെറിയ പൊടി..അതിശയം രാമേട്ടനു കണ്ണു കാണും. [...]

കോബ്ര വെറും കോപ്രായം

സിനിമയെ കലാരൂപമെന്ന രീതിയില്‍ ആസ്വദിക്കാനല്ല ഭൂരിഭാഗം പേരും തിയേറ്ററിലെത്തുന്നത്. വിനോദമെന്ന നിലയില്‍ സിനിമയെ കാണുന്നവരാണ് മിക്കവരും. ഒരു സിനിമയെ കുറിച്ച് കേള്‍ക്കുമ്പോള്‍ ചില മുന്‍വിധികള്‍ എല്ലാവര്‍ക്കുമുണ്ടാകും.

നടന്‍, നിര്‍മ്മാതാവ്, തിരക്കഥാകൃത്ത്, സംവിധായകന്‍ എന്നീ നിലകളിലെല്ലാം തിളങ്ങിയ ലാല്‍ വര്‍ഷങ്ങള്‍ക്കുശേഷം സംവിധാനം ചെയ്യുന്ന ചിത്രം, ബോക്‌സ് ഓഫിസില്‍ തുടര്‍ച്ചയായി തിരിച്ചടിയേറ്റുകൊണ്ടിരിക്കുന്ന മമ്മുട്ടിക്കുള്ള കച്ചിത്തുരുമ്പ്, സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റുകളിലൂടെ ഒഴുകിയ പ്രിവ്യു റിപ്പോര്‍ട്ടുകള്‍, ഏതൊരു സിനിമാപ്രേമിയെയും എത്രയും വേഗം ചിത്രം കാണാന്‍ പ്രേരിപ്പിക്കുന്ന ഘടകങ്ങളാണ് മുകളില്‍ പറഞ്ഞതെല്ലാം. ‘നന്നാവും’ എന്നു ചിന്തിച്ച് [...]

ജ്വല്ലറി മുതലാളിമാരെ ഇറക്കുമതി ചുങ്കം വേണം

സ്വര്‍ണത്തിനു ചുമത്തിയ അധിക നികുതി പിന്‍വലിക്കുന്നതിനുവേണ്ടി സമരം നടത്തുന്ന ജ്വല്ലറി മുതലാളിമാര്‍ 1991ലുണ്ടായ അനുഭവം മറക്കരുതെന്ന് സാമ്പത്തിക വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. സാമ്പത്തിക പ്രതിസന്ധി നിലനിന്നിരുന്ന അക്കാലത്ത് വെറും മൂന്നാഴ്ച പെട്രോള്‍ ഇറക്കുമതി ചെയ്യാനുള്ള വിദേശകറന്‍സി മാത്രമേ ഇന്ത്യയുടെ പക്കലുണ്ടായിരുന്നുള്ളൂ. ഒടുവില്‍ ഗതികെട്ട് ഐഎംഎഫില്‍ സ്വര്‍ണം പണയം വെച്ചാണ് എണ്ണയ്ക്കുള്ള പണം ഇന്ത്യ കണ്ടെത്തിയത്.
വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ച ഈ റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപം വായിക്കാന്‍
 

സെക്‌സിനും ഒരു കരാറായാലോ?

പ്രായപൂര്‍ത്തിയായ യുവാവും യുവതിയും ഒരു സെക്ഷ്വല്‍ കോണ്‍ട്രാക്ടിലേര്‍പ്പെടുന്ന രീതി ചില മെട്രോ നഗരങ്ങളില്‍ വ്യാപകമാകുന്നു. ഒരുമിച്ച് കുടുംബജീവിതം നയിക്കുകയും അതേ സമയം വിവാഹം കഴിക്കാതിരിക്കുകയും ചെയ്യുന്ന കൊ ഹാബിറ്റേഷന്‍ അല്ലെങ്കില്‍ ലിവിങ് ടുഗദര്‍ എന്ന സങ്കല്‍പ്പത്തിലെ പോരായ്മകള്‍ തിരിച്ചറിഞ്ഞതോടെയാണ് സെക്ഷ്വല്‍ കോണ്‍ട്രാക്ട് എന്ന പുതിയ രീതി നിലവില്‍ വന്നിട്ടുള്ളത്.
സെക്‌സ് എന്നത് ഏതൊരു കുടുംബജീവിതത്തിന്റെയും അടിസ്ഥാനമാണ്. തുടക്കത്തില്‍ ആദര്‍ശം പറയുമെങ്കില്‍ പതുക്കെ പതുക്കെ കോ ഹാബിറ്റേഷന്‍ സെക്‌സിലേക്കും പിന്നീട് വിവാഹത്തിലേക്കും വഴുതി വീഴും. പ്രായത്തിന്റെ അല്ലെങ്കില്‍ ആദര്‍ശത്തിന്റെ ചോരത്തിളപ്പ് [...]

ഷാജി കൈലാസേ പുതിയതൊന്നും ഇല്ലേ..

കിങും കമ്മീഷണറും കിടിലന്‍ എന്ന റിവ്യു വായിച്ച് അക്കിടി പറ്റിപോയതിന്റെ ക്ഷീണം രണ്ടു വരി അടിച്ചു തീര്‍ക്കാമെന്നുവെച്ചു. പിള്ളേ..കലിപ്പ് തീരുന്നില്ല..മമ്മുട്ടിയും സുരേഷ് ഗോപിയും കൂടി ഇന്ത്യ മഹാരാജ്യത്തെ രക്ഷിച്ച് തോക്കുമേന്തി മടങ്ങുന്ന സീന്‍ മറക്കില്ല പൊന്നേ…തേട്ടി..തേട്ടി വരുന്നു….
കിങ്, കമ്മീഷണര്‍ എന്ന സിനിമകള്‍ അതാതു കാലഘട്ടത്തിന്റെ ശരിയായിരുന്നു. കൂടുതല്‍ പഠിച്ച്, കരുതലോടെയെടുത്ത പടങ്ങളായിരുന്നു അവ. ഈ രണ്ടു പടങ്ങളും ‘കാണാപാഠം’ പഠിച്ചാണ് ആണും പെണ്ണും കെട്ട ഒന്നിനെ ഷാജി കൈലാസും രഞ്ജിയും ചേര്‍ന്ന് പടച്ചുവിട്ടിരിക്കുന്നത്. ക്രിയേറ്റിവിറ്റിയുടെ അംശം പോലും [...]