വിപണിയില്‍ നേരിയ മുന്നേറ്റം


ക്രോംപ്റ്റണ്‍ ഗ്രീവ്‌സ്, നെസ്‌ലെ ഇന്ത്യ, സെന്‍ട്രല്‍ ബാങ്ക്, ഒറാക്കില്‍ ഫിനാന്‍ഷ്യല്‍, ജെയിന്‍ ഇറിഗേഷന്‍ എന്നീ കമ്പനികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്.
ടെക് മഹീന്ദ്ര, ഇന്ത്യ ബുള്‍ റിയല്‍ എസ്റ്റേറ്റ്, അദാനി എന്റര്‍പ്രൈസ്, ശ്രീരാം ട്രാന്‍സ്‌പോര്‍ട്ട്, റെലിഗേര്‍ കമ്പനികള്‍ ഇന്ന് കടുത്ത പരീക്ഷണങ്ങളാണ് നേരിട്ടത്. ടെക് മഹീന്ദ്രയുടെ ഓഹരികളില്‍ ഇന്ന് ഒരു ദിവസം കൊണ്ടു മാത്രം 22.80 പോയിന്റിന്റെ ഇടിവാണുണ്ടായത്.
വാങ്ങാവുന്ന ഓഹരികള്‍: ജെ.എസ് ഡബ്ല്യു എനര്‍ജി ലിമിറ്റഡ്.(ഇപ്പോള്‍ 130 രൂപ വിലയുള്ള ഈ ഓഹരികള്‍ മൂന്നു മാസത്തിനുള്ള 170ലെത്തുമെന്നാണ് പ്രതീക്ഷ)
ലക്ഷ്മി വിലാസ് ബാങ്ക്: ഇപ്പോള്‍ 124 രൂപവരെയുള്ള ഓഹരികള്‍ 60 ദിവസത്തിനുള്ളില്‍ 140ലെത്തുമെന്നാണ് കണക്കുകൂട്ടല്‍.
സുസ്‌ലോണ്‍: ഒരു കാലത്ത് നിക്ഷേപകര്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഓഹരികളിലൊന്നായിരുന്നു സുസ്‌ലോണ്‍. നഷ്ടത്തിലേക്ക് നീങ്ങികൊണ്ടിരിക്കുന്ന ഈ കമ്പനി അടുത്ത 30 ദിവസത്തിനുള്ളില്‍ നേരിയ മുന്നേറ്റം പ്രതീക്ഷിക്കാനുള്ള സാമ്പത്തിക സാഹചര്യം കടന്നുവരുന്നുണ്ട്. ഇപ്പോള്‍ 48 രൂപ വിലയുള്ള സുസ്‌ലോണിന്റെ ടാര്‍ജറ്റ് 54.

ടാറ്റാ സ്റ്റീല്‍: ഇന്ന് 501 രൂപയില്‍ ക്ലോസ് ചെയ്ത ടാറ്റാ സ്റ്റീല്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ 525ലെത്തുമെന്നാണ് പ്രതീക്ഷ.