അസംഘടിത മേഖലയിലുള്ള അന്യസംസ്ഥാനക്കാര്‍ക്ക് ആധാര്‍ നിര്‍ബന്ധമാക്കണം

ADHARഅന്യസംസ്ഥാന തൊഴിലാളികളെ പറഞ്ഞു വിടാനുള്ള ധാര്‍മികമായ ഒരു അവകാശവും മലയാളികള്‍ക്കില്ല. പക്ഷേ,നിലവിലുള്ള അവസ്ഥ തുടര്‍ന്നാല്‍ എല്ലാം അടിഞ്ഞുകൂടാനുള്ള ഒരു സ്ഥലമായി കേരളം മാറും. ഏറ്റവും എളുപ്പ വഴി വരുന്നവര്‍ക്കെല്ലാം ആധാര്‍കാര്‍ഡ് ഉണ്ടെന്ന് ഉറപ്പാക്കിയാല്‍ മാത്രം മതി. ഏറ്റവും ചുരുങ്ങിയത് അസംഘടിത മേഖലയില്‍ ജോലിയെടുക്കാന്‍ വരുന്നവരിലെങ്കിലും.

ആധാര്‍കാര്‍ഡോ പാസ് പോര്‍ട്ടോ ഇല്ലാത്തവനെ ജോലിക്കു വെച്ചാല്‍ മുതലാളി കുടുങ്ങും എന്നാക്കണം. ഒരു കന്പനിയില്‍ പുതുതായി ജോയിന്‍ ചെയ്യുന്ന ഓരോരുത്തര്‍ക്കും ആധാര്‍കാര്‍ഡ് ഉണ്ടെന്ന് ഉറപ്പ് വരുത്തണം. ഇല്ലാത്തവര്‍ക്ക് അത് ഇവിടെ നിന്നു തന്നെ എടുത്തു കൊടുക്കാനുള്ള സംവിധാനം കന്പനി തന്നെ ഉണ്ടാക്കി കൊടുക്കണം. ഇതോടെ വരുന്നത് ബംഗ്ലാദേശി ആണെങ്കിലും അവന്‍റെ വിരലടയാളവും മറ്റും റെക്കോര്‍ഡിലാകും.

വാലിഡ് ആയ എന്തെങ്കിലും ഐഡി കാര്‍ഡെങ്കിലും ഇല്ലാതെ കേരളത്തിലേക്ക് പോകാന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെടണം. വാലിഡ് ആയ ഐഡി കാര്‍ഡുള്ള ഏതൊരാള്‍ക്കും ആധാര്‍ കാര്‍ഡ് കേരളത്തില്‍ നിന്നും ഉണ്ടാക്കാം. ഇപ്പോള്‍ കേരളത്തിലെത്തുന്ന അസം, ബംഗാള്‍ മേഖലയില്‍ നിന്നുള്ള പലരുടെയും കൈവശമുള്ളത് ഒറിജിനല്‍ ഇലക്ഷന്‍ ഐഡി കാര്‍ഡ് അല്ലെന്ന് ഉറപ്പാണ്. ഇനി എല്ലാം ആധാര്‍ എന്ന യൂനിക് നന്പറില്‍ ഘടിപ്പിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പോലിസ് കേസുണ്ടെങ്കില്‍ അതും ഇനി ആധാര്‍ കാര്‍ഡിലൂടെ തിരിച്ചറിയാനാകും.

ഓരോരുത്തര്‍ക്കും ഓരോ യൂനിക് നന്പറായതിനാല്‍ ആധാര്‍ വ്യാജമായി ഉണ്ടാക്കുന്നതിന് സാങ്കേതികമായി ഏറെ ബുദ്ധിമുട്ടുണ്ട്. മൊബൈലില്‍ പോലും ആധാര്‍ നന്പര്‍ ചെക്ക് ചെയ്യാന്‍ ഉദ്യോഗസ്ഥന്മാര്‍ക്ക് സാധിക്കുന്ന സംവിധാനം റെഡിയായി വരുന്നുണ്ട്. ആധാര്‍ നന്പര്‍ മാത്രം പറഞ്ഞു കൊടുത്താല്‍ മതി.. കാര്‍ഡ് പോലും വേണ്ട…

മലയാളി ഗള്‍ഫില്‍ പോകുന്നതിനെയും ഇതിനെയും താരതമ്യം ചെയ്യരുത്. പാസ് പോര്‍ട്ട് എന്ന രേഖയുമായാണ് നമ്മള്‍ അവിടെ എത്തുന്നത്. ഇവന്‍ ചാത്തനാണോ പോത്തനാണോ, തിരിച്ചറിയാനുള്ള എല്ലാ സംവിധാനവും ഉണ്ട്. അസമിലേക്ക് നുഴഞ്ഞു കയറി അവിടെ നിന്നും ഉത്തരേന്ത്യക്കാരന്‍ എന്ന വ്യാജേന ഒരു കെട്ട് കള്ള നോട്ടുമായെത്തുന്നവരെ ആധാറില്‍ കുടുക്കിയിട്ടേ പറ്റൂ.  എല്ലാവിധ ഗുണ്ടായിസവും നടത്തി കേരളത്തിലേക്ക് രക്ഷപ്പെടുന്ന പ്രവണത കൂടി വരികയാണ്. ആധാര്‍കാര്‍ഡ് ഉണ്ടെങ്കില്‍ ഇവിടം മുതല്‍ ട്രാക്കിങിലാകുമല്ലോ?  കേരളത്തിലെ ആവശ്യത്തിന് ആധാര്‍കാര്‍ഡിനെ ഔദ്യോഗിക രേഖയാക്കാന്‍ പ്രേരിപ്പിക്കുക. അതു മാത്രമേ മാര്‍ഗ്ഗമുള്ളൂ.

ചുരുങ്ങിയത് അയാളെ കൊന്നത് ഈ കന്പനിയില്‍ ഈ പേരില്‍ പ്രവര്‍ത്തിച്ചിരുന്ന ആ ആധാര്‍ കാര്‍ഡിന് ഉടയാണെന്നെങ്കിലും തിരിച്ചറിയാമല്ലോ? അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യയിലെ പ്രവാസിമലയാളികള്‍ക്കും ഇത് ബാധകമാണ്. കന്പനി ജോലികളില്‍ ഇതിന‍്റെ കാര്യമില്ല. അവിടത്തെ ഐഡി കാര്‍ഡ് തന്നെ ധാരാളം. കാരണം രേഖകള്‍ പരിശോധിച്ചിട്ടാണ് അവര്‍ ജോലിക്കെടുക്കുന്നത്.