0

ഷീ ടാക്‌സി കോഴിക്കോട്ടേയ്ക്ക്; ഉദ്ഘാടനം 23ന്

സംസ്ഥാന സ she taxiര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ ടാക്‌സിയായ ഷീ ടാക്‌സിയുടെ മൂന്നാം ഘട്ടം ജനുവരി 23ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും. വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കും വനിതാ വികസന കോര്‍പറേഷനും ചേര്‍ന്ന്് 2013 നവംബര്‍ 19നു തിരുവനന്തപുരത്താണ് ജെന്‍ഡര്‍ പാര്‍ക്കിന്റെ ആദ്യത്തെ ഓഫ് ക്യാമ്പസ് പദ്ധതിയായ ഷീ ടാക്‌സിക്ക് തുടക്കം കുറിച്ചത്.

ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോള്‍ കേരളത്തിലെ മൂന്നാമത്തെ പ്രധാന നഗരത്തിലേക്ക് എത്തുകയാണ് ഷീ ടാക്‌സി. അഞ്ചു ഷീ ടാക്‌സികളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ തിരുവനന്തപുരത്ത് 25 എണ്ണമായി. രണ്ടാം ഘട്ടമായി എറണാകുളം നഗരത്തില്‍ 2014 മെയ് 19ന് ആറ് ടാക്‌സികള്‍ സര്‍വീസ് തുടങ്ങി. ഇപ്പോള്‍ അവിടെ 15 എണ്ണമുണ്ട്. കോഴിക്കോടിനുശേഷം വൈകാതെ തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലും ആരംഭിക്കുമെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സിഇയും വനിതാ വികസന കോര്‍പറേഷന്‍ എംഡിയുമായ ഡോ. പി ടി എം സുനീഷ് അറിയിച്ചു.

സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സിയാണ് ഷീ ടാക്‌സി. പുരുഷന്‍മാരും കൂടി ഉള്‍പ്പെട്ട കുടുംബ യാത്രകള്‍ക്കും പോകുമെങ്കിലും പുരുഷന്‍മാര്‍ക്കു മാത്രമായി ഷീ ടാക്‌സി ഓടില്ല. യാത്രക്കാര്‍ക്കോ ഡ്രൈവര്‍ക്കോ ഏതുസമയത്ത് എന്തു പരാതി ഉണ്ടായാലും ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുണ്ട്. 8590000543 എന്ന ഈ നമ്പറില്‍ വിളിച്ചാണ് ടാക്‌സി ബുക്ക് ചെയ്യേണ്ടത്. രാജ്യത്ത് എവിടെ നിന്നും ഒരേ ടോള്‍ഫ്രീ നമ്പറില്‍ ഷീ ടാക്‌സി ബുക്കു ചെയ്യാന്‍ 543 എന്ന നമ്പര്‍ ഉപയോഗിക്കാന്‍ ടെലിഫോണ്‍

shinod

Leave a Reply

Your email address will not be published. Required fields are marked *