Tag Archives : share

ട്രേഡിങ് ചെയ്യുന്നവര്‍ക്കായി മൂന്നു കാര്യങ്ങള്‍


1 സ്റ്റോപ്പ് ലോസ്- പത്തു രൂപയ്ക്ക് തേങ്ങ വാങ്ങിയ ഒരാളുടെ കാര്യമെടുക്കാം. വില ഇപ്പോള്‍ എട്ടു രൂപയാണ്. എന്തു ചെയ്യും? എട്ടു രൂപയ്ക്ക് തേങ്ങ വിറ്റൊഴിവാക്കുക. നൂറു തേങ്ങയാണ് ഉള്ളതെങ്കില്‍ അയാളുടെ നഷ്ടം 200 രൂപയാണ്. വീണ്ടും തേങ്ങയ്ക്ക് വിലകുറഞ്ഞാലും അയാള്‍ക്ക് പേടിക്കേണ്ട കാര്യമില്ല. കാരണം അയാള്‍ നഷ്ടം പരിമിതപ്പെടുത്തി. ഇവിടെ പത്തു രൂപയ്ക്ക് തേങ്ങ വാങ്ങുന്പോള്‍ , എട്ട് രൂപയിലേക്ക് താഴ്ന്നാല്‍ ഞാനിത് വിറ്റൊഴിവാക്കും എന്നയാള്‍ തീരുമാനിച്ചിട്ടുണ്ട്. അതു പോലെ വില പന്ത്രണ്ട് രൂപയിലേക്ക് ഉയര്‍ന്നാലും കൊടുത്തൊഴിവാക്കാന്‍ തയ്യാറാകണം. എട്ടു രൂപ എന്നതാണ്…

Read More »

എന്താണ് മ്യൂച്വല്‍ ഫണ്ടുകള്‍ ?


മ്യൂച്വല്‍ ഫണ്ട് എന്താണെന്ന് വളരെ ലളിതമായി പറഞ്ഞുതരാം. ഓഹരിയില്‍ പണം നിക്ഷേപിക്കാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ട്. എന്നാല്‍ ഓഹരികളെ കുറിച്ചും വിപണിയെ കുറിച്ചും വ്യക്തമായ ധാരണയില്ലെങ്കില്‍ എന്തു ചെയ്യും? തീര്‍ച്ചയായും നിങ്ങള്‍ക്ക് പരിചയ സമ്പന്നരുടെയും വിദഗ്ധരുടെയും ഉപദേശം ആവശ്യമായി വരും. ഇത്തരക്കാര്‍ക്ക് ഏറ്റവും യോജിച്ച നിക്ഷേപ മാര്‍ഗ്ഗമാണ് മ്യൂച്ചല്‍ഫണ്ട്. നിങ്ങളില്‍ നിന്നും ശേഖരിയ്ക്കുന്ന പണം ഉപയോഗിച്ച് മ്യൂച്ചല്‍ഫണ്ട് സ്ഥാപനങ്ങള്‍ ഓഹരികളില്‍ നിക്ഷേപിക്കുകയും പിന്‍വലിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ലാഭം കിട്ടേണ്ടത് ഇത്തരം ധനകാര്യ സ്ഥാപനങ്ങളുടെ ബാധ്യത കൂടിയായതിനാല്‍ വളരെ കരുതലോടെ മാത്രമേ അവര്‍ നിക്ഷേപം നടത്തൂ. ചില…

Read More »