ചെന്നൈ: 38ാമത് ദേശീയ വനിതാ ചെസ് ചാംപ്യന്‍ഷിപ്പില്‍ ഡബ്ല്യുജിഎം മേരി ആന്‍ ഗോമസിനു കിരീടം. ചെന്നൈയില്‍ കിരണ്‍ മനിഷാ മോഹന്തിക്കെതിരേയുള്ള അവസാന റൗണ്ടില്‍ സമനില നേടി എട്ടുപോയിന്റുമായാണ് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ താരം ഒന്നാമതെത്തിയത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള ഇഷാ കര്‍വാഡെയും എട്ടുപോയിന്റ് സ്വന്തമാക്കിയിരുന്നെങ്കിലും സൂപ്പീരിയല്‍ ടൈ ബ്രെയ്ക്ക് സിസ്റ്റത്തിലൂടെ മേരി ആന്‍ ഗോമസിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യ ദേശീയ കിരീടമാണ് സ്വന്തമാക്കുന്നത്. തീര്‍ച്ചയായും മറ്റേത് സമ്മാനത്തേക്കാളും ഇതിന്റെ മധുരം കൂടും. ഇത് വേറിട്ടൊരു വികാരമാണ്. പുരസ്‌കാരം മാതാവ് ഫ്രെഡ ഗോമസിനു സമര്‍പ്പിക്കുന്നു-മല്‍സരശേഷം ഗോവന്‍ താരം പറഞ്ഞു.
ഒറീസ്സയില്‍ നിന്നുള്ള പത്മിനി റൗട്ടിനെതിരേ തകര്‍പ്പന്‍ വിജയമാണ് ഇഷാ കര്‍വാഡെ സ്വന്തമാക്കിയത്. ഇന്ത്യന്‍ ബാങ്കിന്റെ സായ്മീരയെ തോല്‍പ്പിച്ച ഡല്‍ഹി താരം താനിയ സച്ച്‌ദേവാണ് മൂന്നാം സ്ഥാനത്ത്.കൊല്‍ക്കത്തയില്‍ നിന്നുള്ള നിഷാ മൊഹോത്ത നാലാമതെത്തി. ഡബ്ല്യുജിഎം സൗമ്യ സ്വാമിനാഥനെയും സ്വാതി ഘട്ടയെയും ഭക്തി കുല്‍ക്കര്‍ണിയെയും അട്ടിമറിച്ച് ആറാം സ്ഥാനത്തെത്തിയ ആന്ധ്രയിലെ നിന്നുള്ള പ്രത്യുക്ഷയാണ് ടൂര്‍ണമെന്റിലെ കണ്ടെത്തല്‍.
This news published in malayalam.oneindia.in http://bit.ly/tD6iby