Daily Archives : December 12, 2010

Uncategorized

ഹോങ്കോങ് ഓപണ്‍: സെയ്‌നയ്ക്ക് കിരീടം


ഹോങ്കോങ്: ഹോങ്കോങ് ഓപണ്‍ സൂപ്പര്‍ സീരിസ് ബാഡ്മിന്റണ്‍ ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സെയ്‌ന നെഹ്‌വാളിനു കിരീടം. വാന്‍ചെയിലെ ക്യൂന്‍ എലിസബത്ത് സ്റ്റേഡിയത്തില്‍ നടന്ന മല്‍സരത്തില്‍ ചൈനയില്‍ നിന്നുള്ള മൂന്നാം സീഡ് ഷിസിയാന്‍ വാങിനെ മൂന്നു ഗെയിമുകള്‍ നീണ്ട പോരാട്ടത്തിനൊടുവിലാണ് സെയ്‌ന കീഴടക്കിയത്. സ്‌കോര്‍: 15-21, 21-16, 21-17. തന്റെ കരിയറിലെ നാലാം സൂപ്പര്‍ സീരിസ് കിരീടമാണ് 20കാരിയായ സെയ്‌ന ഒരു മണിക്കൂറും 11 മിനിറ്റും നീണ്ട പോരാട്ടത്തില്‍ സ്വന്തമാക്കിയത്. നേരത്തെ ഇന്ത്യന്‍ ഓപണ്‍ ഗ്രാന്‍പ്രീ, സിംഗപ്പൂര്‍ ഓപണ്‍, ഇന്തോനീസ്യന്‍ സൂപ്പര്‍സീരിസ് ടൂര്‍ണമെന്റുകളിലും കോമണ്‍വെല്‍ത്ത് ഗെയിംസിലും ഈ…

Read More »
Uncategorized

ഇനി നമ്മുടെ കുട്ടികള്‍ ചൈനീസ് പഠിക്കും


മുംബൈ: അടുത്ത അധ്യയന വര്‍ഷം മുതല്‍ ചൈനീസ് ഭാഷ പാഠ്യവിഷയമാക്കാന്‍ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് സെക്കന്ററി എജ്യുക്കേഷന്‍(സി.ബി.എസ്.ഇ) സ്‌കൂളുകള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സാമ്പത്തികമേഖലയായ ചൈനയും ഇന്ത്യയും തമ്മിലുള്ള വ്യാപാരം കൂടുതല്‍ ശക്തമായി വരുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. അമേരിക്കയും യൂറോപ്പും വിട്ട് ഇന്ത്യന്‍ വ്യവസായികള്‍ ഇപ്പോള്‍ ചൈനയുമായുള്ള വ്യാപാരബന്ധത്തിനാണ് കൂടുതല്‍ താല്‍പ്പര്യം കാണിക്കുന്നത്. ചൈനയുമായുള്ള വ്യാപാരബന്ധത്തില്‍ മന്ദാരിന്‍ ഭാഷ അറിയുന്നത് നിര്‍ണായകമാണ്. അവിടെയുള്ള കരാറുകളെല്ലാം ഈ ഭാഷയില്‍ മാത്രമായതുകൊണ്ട് വഞ്ചിക്കപ്പെടാന്‍ സാധ്യത കൂടുതലാണ്. ഹിന്ദിയും ഇംഗ്ലീഷും മെച്ചപ്പെടുത്തി ഇന്ത്യയുമായുള്ള…

Read More »
Uncategorized

വിവരാവകാശനിയമം: അപേക്ഷ 250 വാക്കില്‍ ഒതുക്കണം


ന്യൂഡല്‍ഹി: വിവരാവകാശനിയമപ്രകാരം സമര്‍പ്പിക്കുന്ന അപേക്ഷകള്‍ ഒറ്റവിഷയത്തെ കുറിച്ചുള്ള 250 വാക്കുകളില്‍ ഒതുങ്ങുന്ന ഒന്നായിരിക്കണമെന്ന് നിഷ്‌കര്‍ഷിക്കാന്‍ സാധ്യത. വിവരാവകാശനിയമഭേദഗതികളിലാണ് ഇതു സംബന്ധിച്ച ശുപാര്‍ശയുള്ളത്. അപേക്ഷ നല്‍കുന്ന ഓഫിസിന്റെയും അപേക്ഷകന്റെയും വിലാസം കൂടാതെയാണ് 250 വാക്കുകള്‍. കൂടാതെ വിവരങ്ങള്‍ നല്‍കുന്നതിന് ആവശ്യമായി വരുന്ന ചെലവ് അടയ്‌ക്കേണ്ട ബാധ്യത അപേക്ഷകന്റെതാണ്. ഈ ഭേദഗതികള്‍ക്കെതിരേ അഭിപ്രായം രേഖപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ ഡിസംബര്‍ 27നു മുമ്പ് ustri-dovt@nic.in എന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കണം. അപേക്ഷ 250 വാക്കുകളായി ഒതുക്കുന്നത് അറിയാനുള്ള അവകാശത്തെ തടസ്സപ്പെടുത്തുമെന്ന കാര്യം തീര്‍ച്ചയാണ്. ഒട്ടനവധി ചോദ്യങ്ങള്‍ ഒരുമിച്ച് ചോദിച്ച് പ്രശ്‌നങ്ങള്‍…

Read More »