Monthly Archives : March 2017

ഇന്നത്തെ മാധ്യമ അന്തരീക്ഷത്തിൽ അന്നത്തെ മാധ്യമ സങ്കൽപ്പവുമായി ചിലർ…


  എഡിറ്റർ എല്ലാമെല്ലാമായിരുന്ന കാലമുണ്ടായിരുന്നു. കരിയറിന്റെ തുടക്കകാലത്തും ഞാൻ എഡിറ്റോറിയലിന്റെ പവർ തിരിച്ചറിഞ്ഞിരുന്നു. എന്നാൽ മത്സരവും അമിത വാണിജ്യവത്കരണവും ഈ കൺട്രോൾ സെയിൽസ് ടീമിന്റെ കൈയിലേക്കും അതിലൂടെ മാനേജ്മെന്റിന്റെ കൈകളിലേക്കുമെത്തിയത് അനുഭവിച്ച് അറിഞ്ഞവരാണ് നമ്മൾ.   വാർത്താ മൂല്യത്തിൽ വിയോജിപ്പ് മംഗളം വാർത്തയോട് സാങ്കേതികപരമായി ഒരു യോജിപ്പുമില്ല. അതേ സമയം ആ വാർത്ത കൊടുത്തതി്ന‍റെ പേരിൽ മംഗളത്തിനെ കല്ലെറിയുന്ന മാധ്യമപ്രവർത്തകരോട് യോജിക്കാനാകില്ല. ഒരു മാധ്യമപ്രവർത്തകന് ഇത്തരം വാർത്തകളിൽ എത്രമാത്രം ഇടപെടാൻ പറ്റും എന്നത് അതിനുള്ളിൽ ജോലി ചെയ്യുന്നവർക്ക് അറിയാം. ആകെ ചെയ്യാവുന്നത്..എങ്ങനെ അവതരിപ്പിക്കണം എന്ന കാര്യം…

Read More »

ആധാറിനെ എല്ലായിടത്തും ഘടിപ്പിച്ചാൽ എന്താ കുഴപ്പം?


ആധാര്‍ എന്നത് കോണ്‍ഗ്രസ് സര്‍ക്കാര്‍ കൊണ്ടു വന്ന സംഗതിയാണ്. ചില അന്തം കമ്മികളെയും സംഘികളെയും പോലെ അതുകൊണ്ടു മാത്രം അതിനെ എതിര്‍ത്തിരുന്നില്ല. ബിജെപിക്കാര്‍ ഒരു കാലത്ത് എതിർ പ്രചാരണം പോലും നടത്തിയിരുന്നെങ്കിലും ഭരണമേറ്റെടുത്ത ഉടനെ അവരും ആധാറിന്റെ ആളുകളായി.   ആധാര്‍ എന്നത് നമുക്ക് പുതിയ കാര്യമായിരിക്കും. പക്ഷേ, അനേകം രാജ്യങ്ങളില്‍ ഇതിനു സമാനമായ സംവിധാനമുണ്ട്.. ആധാറിനെ അന്നും ഇന്നും പിന്തുണയ്ക്കുന്നു. അതിനെ എല്ലാ സംവിധാനങ്ങളുമായി ഘടിപ്പിക്കുന്നത് നല്ലതാണെന്ന് വിശ്വസിക്കുന്നു. ബാങ്കുമായും പാന്‍കാര്‍ഡുമായും ക്ഷേമപദ്ധതികളുമായും എല്ലാം..   പതുക്കെ പതുക്കെയാണെങ്കിലും ഓരോ ഇന്ത്യക്കാരനും ഒരു…

Read More »

വേർഡ് പ്രസ്സിന്റെ സഹായത്തോടെ എങ്ങനെ ന്യൂസ് പോർട്ടൽ ഉണ്ടാക്കാം?


വേർഡ്പ്രസ് ബ്ലോഗുകൾ രണ്ടു രീതിയിൽ ഉണ്ടാക്കാം. വേർഡ് പ്രസ് ഡോട്ട് കോം എന്ന സൈറ്റ് കാണാം. ഇത് ബ്ലോഗർ പോലെ തന്നെയാണ്. വേർഡ് പ്രസ് തന്നെ ഒരുക്കുന്ന ഹോസ്റ്റിങാണ്. ഇത്തരം സൈറ്റുകളുടെ വെബ് അഡ്രസ് kerala.wordpress.com എന്ന രീതിയിലായിരിക്കും. നിങ്ങൾക്കു വേണമെങ്കിൽ ഒരു ഡൊമെയ്ൻ വാങ്ങി ആ പേര് കൊടുക്കാനുള്ള സൗകര്യവും ഉണ്ടാകും. എന്താണ് ബ്ലോഗർ, വേർഡ്പ്രസ് ഡോട്ട് കോം എന്നിവയുടെ പോരായ്മ? ഇതിലെ ഡാറ്റ(നിങ്ങൾ അപ് ലോഡ് ചെയ്യുന്ന ഉള്ളടക്കം)യുടെ കൺട്രോൾ നമ്മുടെ കൈവശമായിരിക്കില്ല. അതിന്റെ യഥാർത്ഥ ഉടമകൾ ബ്ലോഗറും വേർഡ്പ്രസ്സും തന്നെയാണ്.…

Read More »

എങ്ങനെ ഒരു ബ്ലോഗ് ഉണ്ടാക്കി അതിനെ ഇഷ്ടമുള്ള ഡൊമെയ്നിലേക്ക് മാറ്റാം?


ആദ്യം നമുക്ക് ബ്ലോഗ് എന്താണെന്ന് നോക്കാം. തീർച്ചയായും ഇന്റർനെറ്റ് ലോകത്ത് നിങ്ങൾ ഏറ്റവും കൂടുതൽ കേട്ട വാക്കുകളിൽ ഒന്നായിരിക്കും ബ്ലോഗ്. ഓൺലൈനിൽ തുടർച്ചയായി അപ് ഡേറ്റ് ചെയ്തുകൊണ്ടിരിക്കുന്ന പേഴ്സണൽ ജേർണലിനെയോ ഡയറിയെയോ നമുക്ക് എളുപ്പത്തിൽ ബ്ലോഗ് എന്നു വിളിയ്ക്കാം. നിങ്ങൾക്ക് ലോകത്തോട് കാര്യങ്ങൾ പറയാനുള്ള ഒരിടം. നിങ്ങളുടെ ചിന്തകളും വികാരങ്ങളും വിചാരങ്ങളും പങ്കുവെയ്ക്കാനുള്ള ഒരു സ്ഥലം. മറ്റൊരു ഭാഷയിൽ പറഞ്ഞാൽ നിങ്ങൾക്കായി നിങ്ങളാൽ അപ് ഡേറ്റ് ചെയ്യപ്പെടുന്ന ഒരു വെബ് സൈറ്റ്. വേൾഡ് വെബ് ലോഗ് എന്നതിന്റെ ചുരുക്കെഴുത്തായാണ് ബ്ലോഗ് എന്ന വാക്കു കടന്നു…

Read More »

ആ ഫോട്ടോയ്ക്കും ചിലതു പറയാനുണ്ട്


ഇന്നലെ ഓഫീസ് വിട്ട് വീട്ടിലേക്ക് പോകുമ്പോഴാണ് ആ കോൾ വന്നത്…ഷിനോദ് മനസ്സിലായോ….സൗണ്ട് കേട്ടപ്പോൾ പരിചയം തോന്നിയില്ല. വാസ്തവത്തിൽ ഇങ്ങനെ ചോദിക്കുന്നത് എനിക്കിഷ്ടമല്ല. പക്ഷേ, ആ ശബ്ദത്തിലെ കോൺഫിഡൻസിൽ നിന്നും ആൾക്ക് എന്നിലുള്ള അധികാരവും സ്നേഹവും മനസ്സിലായി… രജനി ചേച്ചി.. ഒടുവിൽ ആ പേര് തെളിഞ്ഞു വന്നു… നീയറിഞ്ഞോ? എന്ത് എന്ന് ചോദിക്കും മുമ്പെ.. ഒരു കുഞ്ഞു മോളുടെ രൂപം നിറഞ്ഞു വന്നു…’ മോളുടെ കല്യാണമാണോ?’ അതേ, ഏപ്രിൽ പത്തിനാണ്..നീ വരണം, ഭാര്യയെയും കുട്ടികളെയും കൂട്ടി.. പിന്നെ നീ വരുമ്പോ അതും കൊണ്ടു വരണം…അത്രയേ മൂപ്പത്തി…

Read More »

ഐസിഎസ്ഇയും സിബിഎസ്ഇയും പിന്നെ, അംഗനവാടി സിലബസും


വാസ്തവത്തിൽ എന്താണ് ഈ ഐസിഎസ്ഇയും സിബിഎസ്ഇയും. ഏകീകൃത പരീക്ഷ നടത്താനുള്ള സംവിധാനം മാത്രമല്ലേ. ഇതിൽ ഐസിഎസ്ഇ എന്നു പറഞ്ഞാൽ യാതൊരു അംഗീകാരവുമില്ലാത്ത ഒരു ബോർഡ് തന്നെയല്ലേ..? എന്താണ് എൽകെജിയിലും യുകെജിയിലും സിലബസ്സിന്റെ പേരിൽ കൊള്ള നടത്തുന്നത്. മോണ്ടിസോറി സിസ്റ്റം എത്രമാത്രം ഉപകാരപ്രദമാണ്? ഒരു അനുഭവക്കുറിപ്പ്..

Read More »