- സച്ചിന്റെ ഓട്ടോഗ്രാഫ്
സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്ക് ഭാരതരത്‌നം കൊടുത്തതിനെ സോഷ്യല്‍ മീഡിയകളിലൂടെ ശക്തമായി എതിര്‍ത്തിരുന്നു. രാജ്യത്തെ പരമോന്നത സിവിലിയന്‍ ബഹുമതി കായികമേഖലയിലുള്ള ആര്‍ക്കെങ്കിലും നല്‍കുന്നുണ്ടെങ്കില്‍ ആദ്യം ഹോക്കി മാന്ത്രികന്‍ ധ്യാന്‍ ചന്ദിനു നല്‍കണമെന്നാണ് എന്റെ വ്യക്തിപരമായ അഭിപ്രായം.
- ദേശീയ ചെസ് കിരീടം മേരി ആന്‍ ഗോമസിന്-www.oneindia.in
ചെന്നൈ: 38ാമത് ദേശീയ വനിതാ ചെസ് ചാംപ്യന്‍ഷിപ്പില്‍ ഡബ്ല്യുജിഎം മേരി ആന്‍ ഗോമസിനു കിരീടം. ചെന്നൈയില്‍ കിരണ്‍ മനിഷാ മോഹന്തിക്കെതിരേയുള്ള അവസാന റൗണ്ടില്‍ സമനില നേടി എട്ടുപോയിന്റുമായാണ് എയര്‍പോര്‍ട്ട് അഥോറിറ്റിയുടെ താരം ഒന്നാമതെത്തിയത്.
മഹാരാഷ്ട്രയില്‍ നിന്നുള്ള ഇഷാ കര്‍വാഡെയും എട്ടുപോയിന്റ് സ്വന്തമാക്കിയിരുന്നെങ്കിലും സൂപ്പീരിയല്‍ ടൈ ബ്രെയ്ക്ക് സിസ്റ്റത്തിലൂടെ മേരി ആന്‍ ഗോമസിനെ വിജയിയായി പ്രഖ്യാപിക്കുകയായിരുന്നു.
ആദ്യ ദേശീയ കിരീടമാണ് സ്വന്തമാക്കുന്നത്. തീര്‍ച്ചയായും മറ്റേത് സമ്മാനത്തേക്കാളും ഇതിന്റെ മധുരം കൂടും. ഇത് വേറിട്ടൊരു വികാരമാണ്. പുരസ്‌കാരം മാതാവ് ഫ്രെഡ ഗോമസിനു സമര്‍പ്പിക്കുന്നു-മല്‍സരശേഷം ...
- ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍
ടൈക്കൂണ്‍, ബിസയര്‍ തുടങ്ങിയ നിരവധി നെറ്റ്‌വര്‍ക്ക് തട്ടിപ്പുകളില്‍ പണം കളഞ്ഞുകുളിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വളരെ ശക്തവും സുതാര്യവും സര്‍ക്കാര്‍ ഏജന്‍സികളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാതെ കുറുക്കുവഴികള്‍ തേടി പോവുന്നവരാണ് അക്കിടിയില്‍ പെടുന്നത്.
ഓഹരിയെ നല്ലൊരു നിക്ഷേപമാര്‍ഗ്ഗമായി സ്വീകരിക്കാന്‍ മലയാളി ഇനിയുംശീലിച്ചിട്ടില്ല. വിപണി അത് കളിക്കാനുള്ളതാണ്. അത് പണം പോവാനുള്ളതാണ്. അയ്യോ വേണ്ട എന്റെ കുറെ പണം പോയതാണ്. ഇതൊക്കെയായിരിക്കും സ്ഥിരം മറുപടി. ഓഹരിയില്‍ കച്ചവടം നടത്തിയിട്ടു നന്നായവര്‍ വളരെ കുറവാണ്. അതേ സമയം ...
- നന്ദികേടേ… നിന്റെ പേരോ ഇന്ത്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍
വി.എസ് എന്നത് ആദര്‍ശപുരുഷനാണെന്ന അഭിപ്രായം ആര്‍ക്കുമില്ല. പക്ഷേ, ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വേര്‍തിരിവ് നിലനിര്‍ത്തുന്നതിനും വികസനവും ജനപക്ഷ വികസനവും തമ്മിലുള്ള വ്യത്യാസം പുറത്തുകൊണ്ടു വരുന്നതിനും അദ്ദേഹത്തിനു സാധിച്ചു. കരുണാകരനുശേഷം നെഞ്ചുറപ്പോടെ നാലാള്‍ തനിക്കൊപ്പമുണ്ടെന്നു പറയാന്‍ കഴിയുന്ന ഒരു നേതാവാണ് വി.എസ്. അദ്ദേഹം തിരഞ്ഞെടുപ്പില്‍ മല്‍സരിക്കുന്നതും മല്‍സരിക്കാതിരിക്കുന്നതും പാര്‍ട്ടി തീരുമാനമാണെങ്കിലും ഇന്നത്തെ സാഹചര്യത്തില്‍ അദ്ദേഹത്തിനു സീറ്റു കൊടുക്കാതിരിക്കുന്നത് പകല്‍ പോലെ വ്യക്തമാക്കുന്ന ഒരു സത്യമുണ്ട്.
- 2010 കോമണ്‍വെല്‍ത്ത് ഗെയിംസ്: ഔദ്യോഗിക വീഡിയോകള്‍
ഒക്ടോബര്‍ 3 മുതല്‍ 14 വരെ ന്യൂഡല്‍ഹിയില്‍ നടക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് പ്രചാരണത്തിനായി പുറത്തിറങ്ങിയ ഔദ്യോഗിക വീഡിയോകള്‍.
Delhi commonwealth games in delhi: see you delhi എന്ന ഗാനം
ഓസ്‌കാര്‍ അവാര്‍ഡ് ജേതാവ് എ ആര്‍ റഹ്മാന്‍ തയ്യാറാക്കി കൊമണ്‍വെല്‍ത്ത് ഗെയിംസ് ഔദ്യോഗികഗാനം- ജിയോ ഉഡോ……
ഔദ്യോഗികഗാനം(മാറ്റങ്ങള്‍ക്ക് ശേഷം)
പ്രചാരണത്തിനായുള്ള ഒരു ഡല്‍ഹി ഗാനം
ഇനി ആയിരംദിവസങ്ങള്‍: ഔദ്യോഗിക ഗാനം
ഔദ്യോഗിക ഗാനം
ഭാഗ്യ ചിഹ്നമായ ഷേര, ക്വീന്‍സ് ബാറ്റണ്‍ ടോര്‍ച്ച് റിലേയില്‍
- മിസ്റ്റര്‍ ചെസ് തിരിച്ചുവരുന്നു
ഈ തരംഗത്തിനു നിറവും വെളിച്ചവും ശക്തിയും നല്‍കി വളര്‍ത്തിവലുതാക്കിയ ഇന്ത്യന്‍ ചെസിന്റെ നവോത്ഥാന ശില്‍പ്പികളിലൊരാളായ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ജീവനക്കാരനായിരുന്ന പി ടി ഉമ്മര്‍കോയയുടെ സ്വപ്നങ്ങള്‍ എന്നും രാജാവിനെയും റാണിയെയും ചുറ്റിപ്പറ്റിയായിരുന്നു. പ്രതികൂല സാഹചര്യങ്ങള്‍ കൊണ്ടു പ്രാഥമിക വിദ്യാഭ്യാസം പോലും നിഷേധിക്കപ്പെട്ട ഉമ്മര്‍കോയ സ്വതസിദ്ധമായ സംഘാടകമികവുകൊണ്ട് അന്താരാഷ്ട്ര ചെസ് ഫെഡറേഷന്റെ വൈസ് പ്രസിഡന്റ് പദവി വരെ കുതിച്ചെത്തി.