അടവുനയമല്ല,,,തറ രാഷ്ട്രീയം

‘ദൈവീക രാജ്യമുണ്ടാക്കാന്‍ ശ്രമിക്കുന്ന, ജനാധിപത്യവിശ്വാസമില്ലാത്ത’ ജമാഅത്തെ ഇസ്‌ലാമിയെ പിണങ്ങാറായ ചേട്ടന്‍ വിളിയ്ക്കാത്ത തെറികളൊന്നുമില്ലായിരുന്നു. രാജ്യത്തിന്റെ എല്ലാ ‘മാങ്ങാത്തൊലിക്കും’ അവര്‍ ഭീഷണിയാണെന്നു പറഞ്ഞു കൈയടി വാങ്ങിയ സഖാവിന് അന്നും അടവുനയമായിരുന്നു.
മാസങ്ങള്‍ക്കുശേഷം അതേ സംഘടനയുടെ നേതാക്കളുമായി രഹസ്യചര്‍ച്ച(അമീറിന്റെ വാക്കുകള്‍ മുഖവിലയ്‌ക്കെടുക്കുമ്പോള്‍) നടത്തുന്നത് തോന്ന്യാസമാണ്. ഇടത്തോട്ട് ചായാനുള്ള സംഘടനയുടെ നീക്കത്തില്‍ പ്രതിഷേധിച്ച് ഹമീദ് വാണിമേല്‍ രാജിവച്ചതോ..അതോ വലതുവേണ്ടായെന്ന ജമാഅത്തെ ഇസ്‌ലാമിയുടെ പ്രഖ്യാപിക്കാത്ത നിലപാടും ഇവിടെ വിഷയമാവുന്നില്ല. അതിനേക്കാള്‍ എത്രയോ നിന്ദ്യമാണ് വോട്ടുകാണുമ്പോള്‍ പറഞ്ഞതെല്ലാം കുത്തനെ വിഴുങ്ങുന്ന ഈ അഴകൊഴമ്പന്‍ അടവു നയം. മോന്‍ ചത്താലും വേണ്ടില്ല മരുമോളുടെ കണ്ണില്‍ നിന്നു കണ്ണീരു വീഴണമെന്നു ചിന്തിക്കുന്ന ഇത്തരം കുറച്ച് അമ്മായി അമ്മമാരാണ് ഇന്നു പാര്‍ട്ടിയുടെ ശാപം. ഒന്നുകില്‍ ഇവര്‍ കുലം മുടിയ്ക്കും. അല്ലെങ്കില്‍ വിവരമില്ലാത്ത പൊതുജനത്തിന് പാര്‍ട്ടിക്ലാസ്സുകളിലൂടെ ഛര്‍ദ്ദിച്ചു നല്‍കുന്നതു നഞ്ചാണെന്ന് തിരിച്ചറിയുമ്പോള്‍ അവര്‍ ഈ കുലംകുത്തികളെ മെതിച്ചു കൊന്നോളും.