അല്ല, നിനക്ക് കൊളസ്‌ട്രോളുണ്ടോ?

കേരളത്തില്‍ കൊളസ്‌ട്രോള്‍, ഷുഗര്‍, പ്രഷര്‍ രോഗികളുടെ എണ്ണം കൂടാനുള്ള കാരണം എന്താണ്?

ഭക്ഷണ രീതിയില്‍ വന്ന മാറ്റവും ശരിയായ വ്യായാമം ഇല്ലാത്തതുമാണ് കാരണം എന്നു എളുപ്പത്തില്‍ പറയാം. പക്ഷേ, മദ്യപിക്കാത്തവന് എന്തോ കുഴപ്പമുണ്ടെന്ന് ചിന്തിക്കുന്നവരെ പോലെ ഇതൊക്കെ മധ്യവയസ്സുകഴിഞ്ഞാല്‍ സാധാരണമാണ് എന്ന ചിന്തയും സജീവമാണ്. നിനക്ക് കൊളസ്‌ട്രോളുണ്ടോ? നിനക്ക് ഷുഗറുണ്ടോ? എന്ന ചോദ്യങ്ങള്‍ സാധാരണമായിരിക്കുന്നു.

35കാരനോടുപോലും ചായയ്ക്ക് പഞ്ചസാര വേണോ എന്നു ചോദിക്കാന്‍ പലരും ധൈര്യം കാണിക്കുന്നു. ഭക്ഷണ രീതികളിലെ മാറ്റം പറയുമ്പോള്‍ അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും വില്‍പ്പനയ്ക്ക് നിയന്ത്രണമുള്ള മൈദയാണ് പ്രധാനവില്ലന്‍ എന്നു മനസ്സിലാവും..പൊറാട്ട പലര്‍ക്കും ഒരു സംഭവമാണെങ്കിലും ഫൈബര്‍ തീരെ ഇല്ലാത്ത ഇവനെ സ്ഥിരമാക്കിയാല്‍ കാര്യം പോക്കാണ്. ഷുഗറിനും കൊളസ്‌ട്രോളിനും വേറെ കാരണം തിരക്കേണ്ട…അതുപോലെ ബേക്കറി പലഹാരങ്ങളും

ചുരുക്കത്തില്‍ ജനങ്ങളുടെ സമീപനത്തില്‍ മാറ്റം വരാതെ ഒരു രക്ഷയുമില്ല…..രാവിലെ എഴുന്നേറ്റ് ഒന്നോടാന്‍ പോയാല്‍…അവന്‍ സിക്‌സ് പാക്കാവാന്‍ പോവുകയാണ്? അവനെന്തോ കുഴപ്പമുണ്ട്? അവള്‍ക്ക് അല്ലെങ്കിലും ഒരു ഇളക്കം കൂടുതലാണ്… നഗരങ്ങളില്‍ ഈ ചിന്താരീതിക്ക് വ്യത്യാസമുണ്ട്. പക്ഷേ, ഭൂരിഭാഗം മലയാളിയുടെ ചിന്ത മുകളില്‍ പറഞ്ഞ രീതിയിലാണ് നീങ്ങുന്നത്.. പലരും രണ്ടാഴ്ച ജിമ്മിലും മൂന്നാഴ്ച കരാട്ടയ്ക്കും മൂന്നു മാസം യോഗയ്ക്കും ഒരു മാസം നടക്കാനും പോയവരാണ്….തുടര്‍ച്ച ഇല്ല..