ആഗോള സമ്മര്‍ദ്ദത്തില്‍ വിപണി ഇടിഞ്ഞു

മുംബൈ: ആഗോളവിപണിയിലെ സമ്മര്‍ദ്ദത്തില്‍ ഇന്ത്യന്‍ വിപണിയില്‍ ഇന്ന് കനത്ത നഷ്ടം രേഖപ്പെടുത്തി. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 227.94 പോയിന്റിന്റെയും ദേശീയ സൂചികയായ നിഫ്റ്റി 69.20 പോയിന്റിന്റെയും ഇടിവാണ് രേഖപ്പെടുത്തിയത്.
ഇസ്പാറ്റ് ഇന്‍ഡസ്ട്രീസ്, കുമ്മിന്‍സ് ഇന്ത്യ ലിമിറ്റഡ്, ഒ.എന്‍.ജി.സി, ഗെയില്‍ എന്നീ ഓഹരികള്‍ തിരിച്ചടികള്‍ക്കിടയിലും നേരിയ നേട്ടമുണ്ടാക്കി. ലൂപിന്‍ ലിമിറ്റഡ്, ജെയ് കോര്‍പ്പറേഷന്‍, ഹിന്ദ് കോപ്പര്‍, എച്ച്.ഡി.ഐ.എല്‍, ബജാജ് ഹോള്‍ഡിങ് എന്നീ ഓഹരികളാണ് ഏറ്റവുമധികം നഷ്ടം രേഖപ്പെടുത്തിയത്.