ഇന്ത്യന്‍ ഓഹരി വിപണിയില്‍ ശുഭപ്രതീക്ഷ/ഓഹരി അവലോകനം

മുംബൈ: സാമ്പത്തിക മേഖലയെ പിടികൂടിയ മരവിപ്പ് വര്‍ഷാവസാനം വരെ തുടരാനിടയുണെ്ടന്ന വിലയിരുത്തല്‍,— അമേരിക്കയിലെയും യുറോപ്പിലെയും ഓഹരി കമ്പോളങ്ങളില്‍ ഞെട്ടലുളവാക്കി. ധനകാര്യസ്ഥാപനങ്ങള്‍ മാത്രമല്ല, പ്രാദേശിക നിക്ഷേപകരും ഓഹരികള്‍ വിറ്റഴിക്കാന്‍ പ്രകടിപ്പിച്ച തിടുക്കം പ്രമുഖ ഇന്‍ഡക്‌സുകളില്‍ പിന്നിട്ടവാരം വിള്ളലുളവാക്കി.
എന്നാല്‍ ഇന്ത്യന്‍ മാര്‍ക്കറ്റ് പിന്നിട്ട മൂന്നാഴ്ചയായി തളര്‍ച്ചയെന്തന്നറിയാതെ മുന്നേറുകയാണ്. വിദേശ ഫണ്ടുള്‍ മുന്‍ നിരയിലെയും രണ്ടാം നിരയിലെയും ഓള്‍ഡ് ,ന്യൂ ഇക്കണോമി ഓഹരികള്‍ വാരികൂട്ടാന്‍ മത്സരിച്ചതാണ് സൂചികയ്ക്ക് കരുത്തു പകര്‍ന്നത്. ബോംബെ സെന്‍സെക്‌സ് 30 മാസത്തിനിടയിലെ ഏറ്റവും മികച്ച തലം ദര്‍ശിക്കുകയും ചെയ്തു.
കോര്‍പ്പറേറ്റ് മേഖലയില്‍ നിന്നുള്ള തിളക്കമാര്‍ന്ന ത്രൈമാസ പ്രവര്‍ത്തന ഫലവും നടപ്പു സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ സമ്പദ്ഘടന 8. 5 ശതമാനം വളര്‍ച്ച കൈവരിക്കുമെന്ന വിലയിരുത്തലും നിക്ഷേപകരുടെ ആത്മവിശ്വാസം വര്‍ധിപ്പിച്ചു. ആഗസ്തിലെ ആദ്യ 14 വ്യാപാരദിനങ്ങളിലായി വിദേശ ഫണ്ടുകള്‍ 6365 കോടി രൂപയുടെ നിക്ഷേപം നടത്തി. ജൂലൈയിലെ െമാത്തം നിക്ഷേപം 8320 കോടി രൂപയും ജൂണില്‍ ഇത് 7714 കോടി രൂപയുമായിരുന്നു. വിദേശ ഫണ്ടുകള്‍ തുടര്‍ച്ചയായ മൂന്നാം മാസമാണ് നിക്ഷേപകന്റെ മേലങ്കി അണിയുന്നത്.
നിക്ഷേപ താല്‍പര്യത്തില്‍ ഐ സി ഐ സി ഐ ബാങ്ക്, എച്ച് ഡി എഫ് സി ബാങ്ക് ഐ ടി സി, എ സി സി, എല്‍ ആന്റ് ടി എന്നിവ തിളങ്ങി. എന്നാല്‍ എസ് ബി ടി, ഭാരതി എയര്‍ ടെല്‍, ഒ എന്‍ ജി സി, ടാറ്റാ മോട്ടേഴ്‌സ്, സ്‌റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫോസീസ്, വിപ്രോ തുടങ്ങിയ കൗണ്ടറുകളില്‍ വില്‍പ്പന സമ്മര്‍ദ്ദം അനുഭവപ്പെട്ടു. വ്യാഴാഴ്ച്ച ഡെറിവേറ്റീവ് മാര്‍ക്കറ്റില്‍ ആഗസ്റ്റ് സീരിസ് സെറ്റില്‍മെന്റാണ്. ഇത് വിപണിയിലെ ചാഞ്ചാട്ടം രൂക്ഷമാക്കാനിടയുണ്ട്.
വാരാദ്യം തണുപ്പന്‍ പ്രകടനങ്ങള്‍ക്കു ശേഷം, ബുധനാഴ്ചയോടെയാണ് സെന്‍സെക്‌സ് മുന്നേറ്റത്തിന്റെ പാതയി—ലേയ്ക്ക് തിരിഞ്ഞത്.
വ്യാഴാഴ്ച ഒരുഘട്ടത്തില്‍ വിപണി 18475 പോയിന്റു വരെ കുതിച്ചു. വാരാവസാനം സൂചിക 18,401 ലായിരുന്നു. യുറോപ്യന്‍ വിപണികളിലെ തളര്‍ച്ചയാണ് ആഭ്യന്തര നിക്ഷേപകരെ ലാഭമെടുപ്പിന് പ്രേരിപ്പിച്ചത്. 1 .24 ശതമാനം പ്രതിവാര നേട്ടം കൈവരിച്ച സെന്‍സെക്‌സ് 234 പോയിന്റ് സ്വന്തമാക്കി. നിഫ്റ്റി സൂചിക 78 .55 പോയിന്റ് കയറി— 5530 .64 ല്‍ എത്തി. മിഡ് കാപ്പ് സൂചിക 2 .3 ശതമാനവും സ്‌മോള്‍ കാപ്പ് 1 .7 ശതമാനവും ഉയര്‍ന്നു സെന്‍സെക്‌സിലും തിളങ്ങി.
ഭക്ഷ്യ ഉല്‍പ്പന്ന— സൂചികയിലെ വര്‍ദ്ധന 10 .35 ശതമാനമായി താഴ്ന്നു.— തൊട്ടു മുന്‍ വാരം ഇത് 11 .4 ശതമാനമായിരുന്നു. നാണ്യപ്പെരുപ്പം വരും മാസങ്ങളില്‍ കുറയുമെന്നാണ് രാജ്യത്തെ ചീഫ് സ്റ്റാറ്റീഷ്യന്‍ വ്യക്തമാക്കുന്നത്.
അമേരിക്കന്‍ സമ്പദ്ഘടന അപകടകരമായ തലത്തിലേയ്ക്ക് നീങ്ങുന്നതായാണ് അവിടെ നിന്നുള്ള സാമ്പത്തിക വിവരങ്ങള്‍ വ്യക്തമാക്കുന്നത്. തൊഴിലില്ലായ്മ ആനുകൂല്യത്തിനുള്ള ക്ലെയിമുകളില്‍ വീണ്ടും വര്‍ധനവുണ്ടായി. പ്രതികൂല വാര്‍ത്തകളെ തുടര്‍ന്ന് ഡൗജോണ്‍സ് സൂചിക 10213 ലേയ്ക്കും എസ് ആന്റ് പി 1071 ലേയ്ക്കും താഴ്ന്നു.

news from www.thejasnews.com