ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ ആ പ്രസംഗം

കാമഭ്രാന്തിനും സന്തോഷ് പണ്ഡിനും ഇടയില്‍ കേരളം കുടുങ്ങികിടക്കുമ്പോഴാണ് വെള്ളിടി പോലെ ടിഎം ജേക്കബിന്റെ മരണമെത്തുന്നത്.
ടിഎം ജേക്കബിനെ കണ്ടാല്‍ ‘അടിക്കണം’ എന്ന മട്ടില്‍ ഒരു ഇമേജാണ് പഠിക്കുന്ന കാലത്ത് ‘കുട്ടി സഖാക്കള്‍’ മനസ്സില്‍ കുത്തി നിറച്ചിരുന്നത്. അതുകൊണ്ടു തന്നെ തനി ‘തറ രാഷ്ട്രീയക്കാരന്‍’ എന്ന ഇമേജ് മാത്രമേ ടിഎം ജേക്കബിന് ഉണ്ടായിരുന്നുള്ളു.

കോഴിക്കോട് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ കൊച്ചു ഹാളില്‍, ജലസേചനമന്ത്രിയായിരുന്ന ടിഎം ജേക്കബിന്റെ ഒരു പരിപാടിയില്‍ പങ്കെടുക്കേണ്ടി വന്നു. മുന്‍ നിരയില്‍ തന്നെ കസേര കിട്ടുന്ന ജോലിയായിരുന്നതുകൊണ്ട് സീറ്റ് കിട്ടി. തെല്ലൊരു അവജ്ഞയോടെയാണ് പ്രസംഗം കേള്‍ക്കാന്‍ തുടങ്ങിയത്.

പക്ഷേ, പതുക്കെ പതുക്കെ ആ പ്രസംഗരീതി മനസ്സിനെ കീഴടക്കുകയായിരുന്നു. ആ ശബ്ദം,,,അതിന് എന്റെ മനസ്സിനെ സ്വാധീനിക്കാനുള്ള ഒരു മാന്ത്രികതയുണ്ടായിരുന്നു. ചുരുങ്ങിയത് ഒരാളെ കുറിച്ച് ഏഴോളം വര്‍ഷമായി മനസ്സിലുണ്ടായിരുന്ന ചിത്രം പതുക്കെ പതുക്കെ അലിഞ്ഞലിഞ്ഞു പോവുന്നത് ഞാന്‍ തിരിച്ചറിഞ്ഞു.

ഒരു പക്ഷേ, ആളുകളെ രാഷ്ട്രീയത്തിന് അതീതമായി വിശകനം ചെയ്യണമെന്ന ചിന്ത ലഭിക്കുന്നത് ഈ ഒരൊറ്റ പ്രസംഗത്തിലൂടെയായിരുന്നു. ചിലത് വേര്‍തിരിച്ചുകാണാന്‍ സാധിച്ചാല്‍ മാത്രമേ നല്ല കാമ്പുള്ള അഭിപ്രായങ്ങള്‍ പുറത്തുവരൂവെന്നും തിരിച്ചറിഞ്ഞ നിമിഷങ്ങള്‍.

വ്യക്തി എന്ന നിലയില്‍ ജേക്കബ് എനിക്ക് ജേക്കബ് സാര്‍ ആയി മാറുകയായിരുന്നു….മനസ്സിനെ ഇത്തരത്തില്‍ സ്വാധീനിച്ച ഒരു വ്യക്തിയെന്ന നിലയില്‍ സാറിന്റെ മരണം എനിക്ക് സാധാരണ ഒരു മരണത്തിന് അപ്പുറം..എന്തോ ഒരു..