എച്ച്.പി സ്ലേറ്റ് വിപണിയിലെത്തി

ഒരു പക്ഷേ, നിങ്ങളെല്ലാം സ്ലേറ്റിനെ കുറിച്ച് ഇതിനകം മറന്നു കഴിഞ്ഞിരിക്കും. കാരണം ഇന്നത്തെ കുട്ടികളില്‍ ഭൂരിഭാഗം പേരും ഇന്ന് സ്ലേറ്റ് ഉപയോഗിക്കുന്നില്ലെന്നതാണ് വാസ്തവം. എന്നാല്‍ ഇലക്ട്രോണിക്‌സ് ഉല്‍പ്പന്ന നിര്‍മാതാക്കളായ എച്ച്.പി സ്ലേറ്റിനെ അങ്ങനെ മറക്കാന്‍ തയ്യാറല്ല. എച്ച്.പി സ്ലേറ്റ് 500 എന്ന പേരില്‍ ഒരു അടി പൊളി സ്ലേറ്റ് വിപണിയിലെത്തിയിരിക്കുകയാണ്.

എന്താണ് എച്ച്. പി സ്ലേറ്റ്
1024×600 റസലൂഷന്‍ സ്‌ക്രീനോടുകൂടിയ ഒരു ടാബ്‌ലറ്റ് പിസിയാണിത്. വിന്‍ഡോസ് 7 അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഇതില്‍ 1.86ghz ഇന്റല്‍ atom z540 പ്രോസെസ്സറാണുള്ളത്. എച്ച്.ഡി വീഡിയോകളുടെ സ്മൂത്ത് പ്ലേ സാധ്യമാക്കുന്ന ക്രിസ്റ്റല്‍ എച്ച്.ഡി ആക്‌സലേറ്ററും 2 GB റാമും 64 GB എസ്.എസ്.ഡിയും ഈ സ്ലേറ്റിലുണ്ട്.
യു.എസ്.ബി പോര്‍ട്ടും രണ്ട് കാമറകളും ഉള്‍പ്പെടുന്നതാണ് ഈ സംവിധാനം. മുന്നിലുള്ള കാമറ VGAയും പിറകിലുള്ള കാമറ മൂന്നു പിക്‌സല്‍ ശേഷിയുമുളളതാണ്. വൈഫി കണക്ടിവിറ്റി സാധ്യമാണെങ്കിലും 3ജി സാങ്കേതിക വിദ്യയെ പിന്തുണയ്ക്കാത്തത് പോരായ്മയാണ്. വിപണിയിലുള്ളതില്‍ വച്ചേറ്റവും ശക്തമായ tablet ആണെങ്കിലും മുഖ്യ എതിരാളിയായ ഐപാഡിനു പേടിക്കേണ്ട കാര്യമില്ല. കാരണം ഇതൊന്ന് സ്വന്തമാക്കണമെങ്കില്‍ ചുരുങ്ങിയത് 35000 രൂപയെങ്കിലും വേണ്ടി വരും.
ടാബ്‌ലറ്റ്: മൊബൈല്‍ ഫോണില്‍ നിങ്ങള്‍ക്ക് ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍ സാധിക്കുമെങ്കിലും അതിനു ചില പരിമിതികളുണ്ട്. എന്നാല്‍ ലാപ്‌ടോപ്പ് എല്ലായിടത്തും കൊണ്ടു നടക്കുകയെന്നത് പ്രായോഗികവുമല്ല. ഇതിനു രണ്ടിനുമിടയിലുള്ള ഒരു ഉപകരമാണ് ടാബ്‌ലറ്റ്. കീ ബോര്‍ഡും മൗസുമില്ലാതെ മൊബൈല്‍ ടച്ച് സ്‌ക്രീന്‍ പോലെ വര്‍ക്കു ചെയ്യാം.