എയര്‍ടെല്‍ 3ജി രണ്ടുമാസത്തിനുള്ളില്‍


ന്യൂഡല്‍ഹി: ഈ വര്‍ഷാവസാനത്തോടെ ത്രി ജി സേവനം വരിക്കാരിലെത്തിക്കുമെന്ന് രാജ്യത്തെ പ്രമുഖ മൊബൈല്‍ സേവനദാതാക്കളായ എയര്‍ടെല്‍ അറിയിച്ചു. രാജ്യത്തെ 22 ടെലികോം മേഖലയില്‍ 13 എണ്ണത്തില്‍ ത്രി ജി സേവനം നല്‍കാനുള്ള ലൈസന്‍സ് എയര്‍ടെല്‍ സ്വന്തമാക്കിയിട്ടുണ്ട്. അതേ സമയം വോഡഫോണ്‍ വരിക്കാര്‍ക്ക് ത്രിജിയാവണമെങ്കില്‍ അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും.