ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍

ടൈക്കൂണ്‍, ബിസയര്‍ തുടങ്ങിയ നിരവധി നെറ്റ്‌വര്‍ക്ക് തട്ടിപ്പുകളില്‍ പണം കളഞ്ഞുകുളിച്ചവരുടെ പേരുവിവരങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയാണ്. വളരെ ശക്തവും സുതാര്യവും സര്‍ക്കാര്‍ ഏജന്‍സികളുടെ നേരിട്ടുള്ള നിയന്ത്രണത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ ഓഹരി വിപണിയില്‍ പണം നിക്ഷേപിക്കാതെ കുറുക്കുവഴികള്‍ തേടി പോവുന്നവരാണ് അക്കിടിയില്‍ പെടുന്നത്.
ഓഹരിയെ നല്ലൊരു നിക്ഷേപമാര്‍ഗ്ഗമായി സ്വീകരിക്കാന്‍ മലയാളി ഇനിയുംശീലിച്ചിട്ടില്ല. വിപണി അത് കളിക്കാനുള്ളതാണ്. അത്  പണം പോവാനുള്ളതാണ്. അയ്യോ വേണ്ട എന്റെ കുറെ പണം പോയതാണ്. ഇതൊക്കെയായിരിക്കും സ്ഥിരം മറുപടി.  ഓഹരിയില്‍ കച്ചവടം നടത്തിയിട്ടു നന്നായവര്‍ വളരെ കുറവാണ്. അതേ സമയം ബുദ്ധിപരമായ നിക്ഷേപം നടത്തി രക്ഷപ്പെട്ടവര്‍ ഏറെയുണ്ട്. അധികം പോവണ്ട, വിഗാര്‍ഡ് മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ബ്രാന്‍ഡാണ്. ഈ ഓഹരി 10000 രൂപയ്ക്ക് കഴിഞ്ഞ വര്‍ഷം വാങ്ങിയിരുന്നെങ്കില്‍ ഇപ്പോഴതിന്റെ വില 20000നു മുകളിലാണ്. ഇത്തരത്തില്‍ നിക്ഷേപിക്കണം എന്നാണ് പറയുന്നത്. അതിനുവേണ്ട കമ്പനികളെ നിര്‍ദ്ദേശിയ്ക്കാന്‍ വിപണിയെ ഗൗരവത്തോടെ വീക്ഷിക്കുന്ന ഏതൊരാള്‍ക്കും പറ്റും.
ഓഹരി വിപണിയില്‍ ആര്‍ക്കെങ്കിലും നിക്ഷേപിക്കാന്‍ താല്‍പ്പര്യമുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ലോകത്തിന്റെ ഏത് കോണില്‍ നിന്നും തുറക്കാവുന്ന ഓണ്‍ലൈന്‍ എക്കൗണ്ട് എടുത്തുതരാന്‍ സാധിക്കും.
വേണ്ട രേഖകള്‍: പാന്‍കാര്‍ഡ്(കോപ്പി), അഡ്രസ് കോപ്പി(പാസ്‌പോര്‍ട്ട്, ഡ്രൈവിങ് ലൈസന്‍സ്), ഫോട്ടോ(രണ്ട്), ബാങ്ക് സ്‌റ്റേറ്റ്‌മെന്റ് അവസാന ആറുമാസത്തെ(ബാങ്കിന്റെ റൗണ്ട് സീലോടുകൂടി), ചെക്ക് ലീഫില്‍ പേരുണ്ടെങ്കില്‍ സ്റ്റേറ്റ്‌മെന്റ് വേണമെന്നില്ല. രണ്ട് ചെക്ക് ലീഫ്(ഒന്ന് ക്യാന്‍സല്‍ ചെയ്ത് ഉപയോഗശൂന്യമാക്കിയത്, മറ്റൊന്ന് എത്ര തുകയാണ് താങ്കള്‍ നിക്ഷേപിക്കാനൊരുങ്ങുന്നത് ആ തുക എഴുതി ക്രോസ് ചെയ്ത ചെക്ക്). ഇത്രയും കാര്യങ്ങളും ഫോമിലുള്ള ഒപ്പുകളും കൂടിയായാല്‍ ട്രേഡിങ് എക്കൗണ്ട് ഓപണാക്കാം.  നിങ്ങളുടെ ആദ്യനിക്ഷേപം 25000നു മുകളില്‍ ആണെങ്കില്‍ ട്രേഡിങ് എക്കൗണ്ട് ഓപണിങ് ഫ്രീ ആക്കാന്‍ സാധിക്കും.