കാലിക്കറ്റ് വാഴ്‌സിറ്റിക്ക് കീഴില്‍ പുതിയ കോഴ്‌സുകള്‍ക്ക് അനുമതി

എന്‍ജിനിയറിങ് കോളജുകളില്‍ ഉള്‍പ്പെടെ കാലിക്കറ്റ് വാഴ്‌സിറ്റിക്കു കീഴിലുള്ള കോളജുകളില്‍ പുതിയ കോഴ്‌സുകള്‍ അനുവദിച്ചു. തൃശൂര്‍ തേജസ് എന്‍ജിനിയറിങ് കോളജില്‍ ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബ്രാഞ്ചില്‍ 60 സീറ്റ്, തൃശൂര്‍ റോയല്‍ എന്‍ജിനിയറിങ് കോളജില്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് ബ്രാഞ്ചില്‍ 60 സീറ്റ്, തൃശൂര്‍ വിദ്യ എന്‍ജിനീയറിങ് കോളജില്‍ ബി.ടെക് ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് 60 സീറ്റ്, ഐ.ഇ.എസ് ചിറ്റിലപ്പള്ളി കോളജില്‍ എം.ടെക് സിവില്‍ ബ്രാഞ്ചില്‍ 15 സീറ്റ്, കോഴിക്കോട് കള്ളന്‍തോട് കെ.എം.സി.ടി വനിതാ എന്‍ജിനിയറിങ് കോളജില്‍ ബി.ടെക് ബയോമെഡിക്കല്‍ ബ്രാഞ്ചില്‍ 60 സീറ്റ്, കള്ളന്‍തോട് കെ.എം.സി.ടി എന്‍ജിനിറിയങ് കോളജില്‍ എം.ടെക് മാനുഫാക്ച്വറിങ് എന്‍ജിനിയറിങ് ബ്രാഞ്ചില്‍ 18സീറ്റ്, പാലക്കാട് ശ്രീപതി കോളജില്‍ ബി.ടെക് മെക്കാനിക്കല്‍ എന്‍ജിനിയറിങ് ബ്രാഞ്ച് 60 സീറ്റ്, പാലക്കാട് ജവഹര്‍ എന്‍ജിനിയറിങ് കോളജില്‍ ഓട്ടോമൊബൈല്‍ ബി.ടെക് എന്‍ജിനിയറിങ് ബ്രാഞ്ചില്‍ 60 സീറ്റ്, പാലക്കാട് പ്രൈം വനിതാ എന്‍ജിനിയറിങ് കോളജില്‍ ബി.ടെക് സിവില്‍ എന്‍ജിനിറിങ് ബ്രാഞ്ചില്‍ 60 സീറ്റ്, വാഴ്‌സിറ്റി നാനോ സയന്‍സ് വിഭാഗത്തില്‍ എം.ടെക് 10 സീറ്റ്, വാഴ്‌സിറ്റി കംപ്യൂട്ടര്‍ സയന്‍സ് വിഭാഗത്തില്‍ എം.ടെക് 20 സീറ്റ് എന്നിവയാണ് അനുവദിച്ചത്.
ഫറൂഖ് കോളജില്‍ ബി.കോം സെക്കന്റ് ലാഗ്വേജിന് ഫ്രഞ്ച് ഭാഷ അനുവദിച്ചു. തിരൂര്‍കാട് നുസ്‌റത്തുല്‍ ഇസ്്‌ലാം അറബിക് കോളജില്‍ ബി.എ അഫ്ദല്‍ കോഴ്‌സിന് അംഗീകാരം നല്‍കി. കോഴിക്കോട് എല്ലോറ മള്‍ട്ടിമീഡിയയെ വാഴ്‌സിറ്റി എജ്യുക്കേഷന്‍ പഠന വിഭാഗത്തിന്റെ കീഴില്‍ ബി.എം.എം.സി കോഴ്‌സിനു 40 സീറ്റ് പ്രകാരം പ്രോഗ്രാം സെന്ററായി അനുവദിച്ചു.
വാഴ്‌സിറ്റി അഡള്‍റ്റ് എഡ്യുക്കേഷന്‍ വിഭാഗത്തില്‍ അനധ്യാപക തസ്തികകള്‍ അധ്യാപക തസ്തികകളാക്കി മാറ്റി.