ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡില്‍ വിപ്ലവവുമായി സിറ്റി ബാങ്ക്

അടുത്ത മാസം മുതല്‍ സിറ്റി ബാങ്ക് പുതിയ ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡുകള്‍ വിപണിയിലിറക്കുന്നു. വിവിധ എക്കൗണ്ടുകളെ തീര്‍ത്തും സുരക്ഷിതമായി ഒരു കാര്‍ഡില്‍ ഉള്‍കൊള്ളിക്കാന്‍ കഴിയുമെന്നതാണ് ഈ ഡൈനാമിക് ക്രെഡിറ്റ് കാര്‍ഡുകളുടെ ഏറ്റവും വലിയ പ്രത്യേകത. എംബഡഡ് ബട്ടണും ഗ്രാഫിക് ഡിസ്‌പ്ലേയും ഉണ്ടെങ്കിലും ഇത് ഇപ്പോള്‍ പ്രചാരത്തിലുള്ള ഒരു സാധാരണകാര്‍ഡ് പോലെ തന്നെയാണ്.
കാര്‍ഡില്‍ രണ്ട് ബട്ടണുകളുണ്ട്. റിവാര്‍ഡ് പോയിന്റ്, ക്രെഡിറ്റ് എന്നിവ ഉപഭോക്താവിനു തന്നെ തീരുമാനിക്കാനാണിത്.
ഈ കാര്‍ഡുകളെ രണ്ടാം തലമുറയില്‍ പെട്ട കാര്‍ഡുകളെന്ന് നമുക്ക് വിളിക്കാം. ഒരു ചിപ്പും നാലുവര്‍ഷം വരെ ചാര്‍ജ് നില്‍ക്കുന്ന ബാറ്ററിയും കാര്‍ഡിലുണ്ട്.
സിറ്റി ബാങ്കിലെ ജീവനക്കാര്‍ കഴിഞ്ഞ മെയ് മാസം മുതല്‍ ഈ കാര്‍ഡ് ഉപയോഗിക്കാന്‍ തുടങ്ങിയിട്ടുണ്ട്. ഇപ്പോള്‍ തിരഞ്ഞെടുത്ത ചില ഉപഭോക്താക്കള്‍ക്കാണ് പുതിയ കാര്‍ഡ് നല്‍കുന്നത്. ഡിവിഡന്റ് പ്ലാറ്റിനം, പ്രീമിയര്‍ പാസ് എലൈറ്റ് കാര്‍ഡുകളാണ് തുടക്കത്തില്‍ വിതരണം ചെയ്യുന്നത്.
2g കാര്‍ഡുകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ വീഡിയോ