ഗൂഗിളിന്റെ ക്രോം ഒ.എസ് യാഥാര്‍ഥ്യമായി

ഗൂഗിളിന്റെ ക്രോം ഓപറേറ്റിങ് സിസ്റ്റത്തിന്റെ പൈലറ്റ് പ്രോഗ്രാം പുറത്തിറക്കി. ഇന്നു സാന്‍ഫ്രാന്‍സിസ്‌കോയില്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് ഗൂഗിള്‍ പുതിയ ഓപറേറ്റിങ് സിസ്റ്റം അവതരിപ്പിച്ചത്. എന്നാല്‍ സന്തോഷിക്കാന്‍ അത്ര വലിയ കാര്യമൊന്നുമില്ലെന്നാണ് പ്രാഥമിക സൂചനകള്‍. ഇനിയും മാസങ്ങള്‍ കഴിഞ്ഞാലേ അതെന്താണെന്ന് നമുക്കൊന്നു കാണാനാവൂ…
വേഗത തന്നെയാണ് പുതിയ ഒ.എസിന്റെ ഏറ്റവും വലിയ പ്രത്യേകതയെന്ന് ഗുഗിള്‍വൈസ് പ്രസിഡന്റ് സുന്ദര്‍ അറിയിച്ചു. തുടക്കത്തില്‍ ഈ ഒ.എസ് ഗൂഗിളിന്റെ തന്നെ നോട്ടുബുക്കുകള്‍ക്ക് ഒപ്പമാണ് ലഭിക്കുക. ലിനക്‌സ് അടിസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഈ സിസ്റ്റത്തിനായി ഇനിയും കാത്തിരിക്കേണ്ടി വരും. ബേറ്റാ വേര്‍ഷന്‍ പുറത്തിറക്കുന്നതിനു പകരം ഒ.എസില്‍ വര്‍ക്ക് ചെയ്യുന്ന പ്രി ബെറ്റാ കംപ്യൂട്ടറുകളാണ് ഗൂഗിള്‍ പുറത്തിറക്കുന്നത്. അടുത്ത വര്‍ഷം പകുതിയോടു കൂടി ഈ നോട്ടുബുക്കുകള്‍ വിപണിയില്‍ ലഭ്യമാവും.

This entry was posted in Uncategorized by . Bookmark the permalink.