കഴിഞ്ഞ വർഷത്തെ തീരുമാനങ്ങളിൽ ചിലതെല്ലാം നടപ്പായി, ഭൂരിഭാഗവും എട്ടുനിലയിൽ പൊട്ടി. പിന്നെന്തിനാ.. ഇത്തവണ തേരും തെളിച്ചു വരുന്നതെന്ന് ചോദിച്ചാൽ… പതിവ് ഉത്തരം തന്നെ.. പിന്തുടർന്ന് വരുന്ന ആചാരമല്ലേ, എന്തിനാ മുടക്കുന്നത്..
കരിയർ: AI യുടെ വരവ് ഡിജിറ്റൽ. മീഡിയ ഇൻഡസ്ട്രിയെ തലകുത്തനെ മറിച്ചിട്ടുവെന്നു തന്നെ പറയാം. ഇങ്ങനെ ഒഴുക്കൻ മട്ടിൽ പറഞ്ഞു പോകാവുന്ന മാറ്റങ്ങളല്ല ഇതൊന്നും.
- SEO-യിൽ നിന്ന് GEO-യിലേക്ക്: 2026-ഓടെ സെർച്ചുകളുടെ 25% AI കൈകാര്യം ചെയ്യും. ഇനി വെറും ലിങ്കുകൾക്ക് വേണ്ടിയല്ല, ChatGPT, Perplexity പോലുള്ള AI മോഡലുകൾ നിങ്ങളുടെ വെബ്സൈറ്റിനെ ഒരു ‘Source’ ആയി പറയുന്നതിന് വേണ്ടിയാണ് (Citation Share) നമ്മൾ പ്രവർത്തിക്കേണ്ടത്. അവർക്ക് വേണ്ടിയും എഴുതണം. 2026ൽ 25 ശതമാനം സെർച്ചുകളും AI കൊണ്ടുപോകും.
- വിശ്വസ്തത (E-E-A-T): എഴുതുന്ന ആളുടെ ക്രെഡൻഷ്യൽസ്, ഫോട്ടോ, കൃത്യമായ ഡാറ്റ എന്നിവ AI പരിശോധിക്കും. വെറും കണ്ടന്റ് പോരാ, അത് ആര് എഴുതി എന്നത് പ്രധാനമാണ്. (നേരത്തെ ഉള്ള സംഗതി ആണെങ്കിലും അതിൻ്റെ പ്രാധാന്യം എത്രയോ മടങ്ങ് കൂടി. സ്വന്തം പേരിൽ എഴുതാൻ മടിയുള്ളവർക്ക് ഇനി ജീവിച്ചു പോവുക ബുദ്ധിമുട്ടായിരിക്കുമെന്ന് ചുരുക്കം)
- മൾട്ടി-പ്ലാറ്റ്‌ഫോം: ഗൂഗിൾ മാത്രമല്ല, യൂട്യൂബ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയിലൂടെയും ആളുകൾ വിവരങ്ങൾ തിരയുന്നു. എല്ലായിടത്തും ഒരേപോലെ സാന്നിധ്യം ഉറപ്പാക്കണം. ഇവയെല്ലാം ചേർന്ന സിംഗിൾ ഐഡൻ്റിറ്റിയും ഇനി ക്രെഡിബിലിറ്റിയുടെ ഭാഗമാണ്.
- സാങ്കേതിക മാറ്റം: llms.txt ഫയലുകൾ ഉപയോഗിച്ചും കൃത്യമായ Schema Markup (JSON-LD) നൽകിയും AI-ക്ക് നിങ്ങളുടെ സൈറ്റ് എളുപ്പത്തിൽ മനസ്സിലാക്കാൻ പാകത്തിലാക്കണം. സൈറ്റ് അതിവേഗം.ലോഡ് ആകണം.
- Short-Form Video First: YouTube Shorts, Instagram Reels എന്നിവയിലൂടെ AI-ക്ക് എളുപ്പത്തിൽ ഇൻഡക്സ് ചെയ്യാവുന്ന വീഡിയോ കണ്ടന്റുകൾ നിർമ്മിക്കുക. എന്നാൽ ഈ വീഡിയോ നമുക്ക് റവന്യു തരുന്നത് കുറവായിരിക്കുമെന്നതിനാൽ long format വീഡിയോകളിലും ഊന്നൽ കൊടുക്കണം.
ചുരുക്കത്തിൽ ഇത്രയും കാലം ചെയ്തു വന്ന, അല്ലെങ്കിൽ ശീലിച്ചു വന്ന ഒന്നും നമ്മളെ പുതിയ സാമ്പത്തിക വർഷത്തിൽ സഹായിക്കില്ല. Target oriented culture പിന്തുടരുന്ന ഞങ്ങളുടെ പോലുള്ള സംവിധാനത്തിൽ breakeven എന്നതിന് വലിയ പ്രസക്തിയുണ്ട്. മാറ്റത്തോട് പോസിറ്റീവായി പ്രതികരിക്കുന്നവർക്ക് മാത്രമേ. പിടിച്ചു നിൽക്കാനാകൂ.
വ്യക്തിപരം : കഴിഞ്ഞ വർഷത്തിൻ്റെ അവസാനമാകുമ്പോഴേക്കും പതിറ്റാണ്ടുകളായി ചെയ്തിരുന്ന ജോലിയിൽ നിന്നും വ്യത്യസ്തമായ, എന്നാൽ പുതുമയുള്ള ഒരു വർക്കിങ് പ്രൊഫൈൽ കിട്ടിയിരുന്നു. ബോറടിച്ചിരുന്ന എനിക്കു കിട്ടിയ ലോട്ടറി തന്നെയായിരുന്നു അത്. പുതുവർഷത്തിൽ അതിനെ മാക്സിമം പോസിറ്റിവിറ്റിയിലേക്ക് ഉയർത്തുകയും അതിനെ തടസ്സപ്പെടുത്തുന്ന എല്ലാത്തിനെയും വെട്ടിമാറ്റുകയും ചെയ്യുകയെന്നതാണ് തീരുമാനം.
രണ്ടാമത്തെ കാര്യം Sales Marketing മേഖലയിൽ kure കാര്യങ്ങളിൽ ഇടപെട്ടു അതിലും കൂടുതൽ അറിവ് നേടണമെന്നുണ്ട്. പണ്ട് എഡിറ്റർ കം മാനേജർക്ക് വേണ്ട knowledge മതിയായിരുന്നെങ്കിൽ പുതിയ കാലത്ത് അതിനും മുകളിൽ ഒരു സ്പെഷ്യലിസ്റ്റ് ആയിരുന്നാലെ ഇപ്പോഴത്തെ എൻ്റെ ബിസിനസ് run ചെയ്യാനാകുവെന്ന ഉത്തമ ബോധ്യമുണ്ട്. ചുരുക്കത്തിൽ users , story count ennu കരഞ്ഞിടത്ത് റവന്യു..റവന്യു എന്ന് മാത്രം കരഞ്ഞാലെ പിടിച്ചു നിൽക്കാനാകൂ. സ്വന്തം നിലനിൽപ്പിന് മാത്രമല്ല… ടീമിൻ്റെ നിലനിൽപ്പിനും.
മൂന്നാമത്തെ കാര്യം. ഇത്രയും കാലം വീഡിയോ ബിസിനസിനെ മീഡിയ desk മോഡലിലാണ് നോക്കി കണ്ടിരുന്നത്. അതിന്, പ്രധാനകാരണം പരിമിതികൾ തന്നെയായിരുന്നു. എന്നാൽ പുതിയ കാലത്ത് ഒരു vloger ചിന്തിക്കുന്ന പോലെ ചിന്തിച്ചു ഒരു യൂട്യൂബ്, ഫേസ്ബുക്ക്, shorts culture ഉണ്ടാക്കണം. എന്നാലെ റവന്യു വരൂ..പരിമിതികൾ വീണ്ടും സജീവമാണെങ്കിൽ വ്യക്തിപരമായി ഈ മാറ്റത്തിന് ശ്രമിക്കും. ഈ ട്വിസ്റ്റ് എങ്ങനെയുണ്ട് feel ചെയ്യാൻ vendi മാത്രം.
നാലാമത്തെ കാര്യം. ഫിനാൻഷ്യൽ സർട്ടിഫിക്കേഷൻ പ്രോസസ് സ്പീഡിലാക്കണം. 2026 അവസാനിക്കുമ്പോഴേക്കും നാല് certificate എങ്കിലും സ്വന്തമാക്കണം. എന്നിട്ട് അതിൻ്റെ വാണിജ്യ benefits കൂടി ജോലിയിൽ value add ചെയ്യാൻ ഉപയോഗപ്പെടുത്തണം.
അഞ്ചാമത്തെ കാര്യം. കിഷൻ്റെ പത്താം ക്ലാസ് ആണ്. ഇത് പൂർത്തിയാകുന്നതോടെ കൊച്ചി വിടാൻ എന്തൊക്കെ ചെയ്യണം, അതെല്ലാം ചെയ്യാൻ ശ്രമിക്കും.
അവസാനത്തെ കാര്യം. വലിയ മാറ്റം നടക്കുന്ന ഈ കാലത്ത് ഞാനായിട്ട് റിസോഴ്സ് പ്ലാനിങ്ങിൽ ഒരു executioner role എടുക്കില്ല. അതെ സമയം അതൊരു ശാസനയായി വന്നാൽ അത് അപ്പോൾ ആലോചിക്കാം.
