”internet marketing”
2 തിരയുമ്പോള്‍ അനാവശ്യമായ കാര്യങ്ങള്‍ കടന്നുവരാനുള്ള സാധ്യതയുണ്ട്. ഉദാഹരണത്തിന് internet marketing എന്നു തിരയുമ്പോള്‍ advertising ആയി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ കൂടി കടന്നു വരും. അതു നിങ്ങള്‍ക്ക് വേണ്ടെങ്കില്‍ ആ വാക്കിനു മുന്നില്‍ ഹൈഫന്‍ കൊടുത്താല്‍ മതി
internet marketing-advertising
3 വേണമെങ്കില്‍ നിങ്ങള്‍ക്ക് ഒരു പ്രത്യേക സൈറ്റിലെ ഉള്ളടക്കം മാത്രം തിരയാന്‍ സാധിക്കും. അതിനു ചെയ്യേണ്ടത് താഴെ പറയുന്ന രീതിയിലാണ്. ആദ്യം തിരയേണ്ട വാക്കിനെ ഡബിള്‍ ക്വാട്ടിനുള്ളിലാക്കുന്നു. പിന്നീട് site എന്നടിച്ച് ഫുള്‍ കോളന്‍, പിന്നെ സൈറ്റിന്റെ പേര് എന്ന ക്രമത്തില്‍ വേണം നല്‍കാന്‍
”internet marketing” site: www.smallbusinesshub.com
4 തിരച്ചിലില്‍ ഒരു പ്രത്യേക വാക്കുകൂടി ഉള്‍പ്പെടുത്തണമെന്ന് വിചാരിക്കുക.
ഉദാഹരണം: ”internet marketing”~proffessional
5 ഒരു പ്രത്യേക ഫയല്‍ ഫോര്‍മാറ്റിലുള്ള വിവരങ്ങള്‍ തിരഞ്ഞെടുക്കുന്നതിന്
ഉദാഹരണം: ”internet marketing” filetype:ppt
6 ഒന്നിലേറെ കാര്യങ്ങള്‍ ഒരേ സമയം സെര്‍ച്ച് ചെയ്യുന്നതിന്
internet marketing OR advertising
7 ഫോണ്‍ നമ്പറുകള്‍ തിരയാന്‍ ഗൂഗിള്‍ ഉപയോഗിക്കാം. കാരണം ഒരോ ഇമെയില്‍ എക്കൗണ്ട് വെരിഫിക്കേഷനും ഗൂഗിള്‍ ഇപ്പോള്‍ ഫോണ്‍ നമ്പര്‍ ചോദിക്കുന്നുണ്ട്. കൂടാതെ പല പ്രൊഫൈലുകളിലും നല്‍കിയ നമ്പറുകള്‍ കാണും. ഇപ്പോള്‍ നല്ലൊരു ഫോണ്‍ ബുക്കുകൂടിയാണ് ഗൂഗിള്‍.
8 ഒരു പ്രത്യേക സ്ഥലത്തെ കുറിച്ചറിയുന്നതിനുള്ള ഏറ്റവും എളുപ്പമുള്ള മാര്‍ഗ്ഗം ആ സ്ഥലത്തിന്റെ കോഡ് ഗൂഗിളില്‍ തിരയുക തന്നെയാണ്.
9 ഒരു പ്രത്യേക കാലഘട്ടത്തെ കുറിച്ചറിയാന്‍ ഗൂഗിള്‍ എളുപ്പത്തില്‍ സഹായിക്കും.
indian primeminister 1975..1980
10 ഓഹരി വിപണിയിലെ ഏത് സ്റ്റോക്കിന്റെയും ഇപ്പോഴത്തെ വില നിമിഷനേരം കൊണ്ട് ഗൂഗിളില്‍ നിന്നു കണ്ടെത്താനാവും.
11 അത്യാവശ്യത്തിനു ഗൂഗിളിനെ ഒരു കാല്‍ക്കുലേറ്ററായും ഉപയോഗിക്കാം. ഉദാഹരണത്തിന് 100/20 ഒന്നു ചെയ്തു നോക്കൂ.
12 ഒരു പ്രത്യേക വാക്കിന്റെ വിശകലനമാണ് നിങ്ങള്‍ക്കു വേണ്ടതെങ്കില്‍ define: money എന്ന രീതിയില്‍ നല്‍കിയാല്‍ മതി.