ടാക്‌സ് ലാഭിക്കാന്‍ ഒമ്പത് വഴികള്‍

ആദായനികുതി അടയ്ക്കാന്‍ സമയമായി ടാക്‌സ് ആനുകൂല്യം ലഭിക്കുന്ന നിക്ഷേപമാര്‍ഗ്ഗങ്ങള്‍ ഏതെല്ലാമാണ്.

1 എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട്(ഇപിഎഫ്)

തൊഴിലാളിയും തൊഴിലുടമയും ചേര്‍ന്ന് നിക്ഷേപിക്കുന്ന ഇപിഎഫുകള്‍ റിട്ടയര്‍മെന്റ് സമയത്താണ് ലഭിക്കുക. രണ്ടു പേരും 12 ശതമാനം വീതം നിക്ഷേപിക്കണം. നിലവിലുള്ള കണക്കനുസരിച്ച് 9.5 ശതമാനമാണ് പലിശ. പെന്‍ഷന്‍ പറ്റുമ്പോള്‍ ഫണ്ടിലെ മുഴുവന്‍ തുകയും പിന്‍വലിക്കാന്‍ സാധിക്കും.

കൂടാതെ വിആര്‍എസ് എടുക്കുമ്പോഴോ ഒരു കമ്പനിയില്‍ മറ്റൊരു കമ്പനിയിലേക്ക് മാറുമ്പോഴോ പണം പിന്‍വലിക്കാന്‍ സാധിക്കും. സര്‍വീസ് പൂര്‍ത്തിയാകുന്ന മുറയ്ക്ക് ഭാഗികമായി പണം പിന്‍വലിക്കാനുള്ള സൗകര്യവുമുണ്ട്്. 80c പ്രകാരം ഒരു ലക്ഷം രൂപ വരെയുള്ള തുകയ്ക്ക് നികുതി അടക്കേണ്ടതില്ല.

ജോലി ലഭിച്ച് അഞ്ചുവര്‍ഷത്തിനുള്ളില്‍ തുക പിന്‍വലിക്കുകയാണെങ്കില്‍ അതിന് നികുതി നല്‍കുകയും വേണം. നിര്‍ബന്ധിത നിക്ഷേപമാര്‍ഗ്ഗമായതിനാല്‍ ഇതില്‍ നിന്നു പണം പിന്‍വലിക്കാതിരിക്കുകന്നതാണ് ബുദ്ധി. അങ്ങനെ വരുമ്പോള്‍ റിട്ടയര്‍മെന്റ് സമയത്ത് നല്ലൊരു തുക കൈയില്‍ ലഭിക്കും.

പബ്ലിക് പ്രൊവിഡന്റ് ഫണ്ട്(പിപിഎഫ്)
അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്ക് വാര്‍ധക്യ കാലത്ത് വരുമാനം ഉറപ്പാക്കുന്നതിനുവേണ്ടി കേന്ദ്രഗവണ്‍മെന്റ് കൊണ്ടു വന്ന സ്‌കീമാണിത്. നിലവില്‍ 8.6 ശതമാനമാണ് ഇതിനുള്ള പലിശ.
ചുരുങ്ങിയത് പതിനഞ്ചു വര്‍ഷം നിക്ഷേപിക്കാന്‍ തയ്യാറാവണം. തുടര്‍ന്ന് അഞ്ചു വര്‍ഷത്തിന്റെ ഓരോ ബ്ലോക്കായി തുടരുന്നത് നല്ലതാണ്. ഭാഗികമായി തുക പിന്‍വലിക്കാനുള്ള അവകാശമില്ല. പക്ഷേ, അത്യാവശ്യം വന്നാല്‍ നിക്ഷേപിച്ച തുകയുടെ 50 ശതമാനം കടമായി വാങ്ങാനാവും. പക്ഷേ, ആറുവര്‍ഷം പൂര്‍ത്തിയായല്‍ മാത്രമേ ഇത് ലഭിക്കുകയുള്ളൂ.

80 സി പ്രകാരം നികുതി നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നീണ്ടകാലാവധിയാണ് ഈ നിക്ഷേപത്തിന്റെ ഏറ്റവും വലിയ പോരായ്മ. ഒരു വര്‍ഷം പരമാവധി ഒരാള്‍ക്ക് നിക്ഷേപിക്കാന്‍ കഴിയുന്ന തുക 70000 രുപയാണ്.

നാഷണല്‍ സേവിങ്‌സ് സര്‍ട്ടിഫിക്കറ്റ്(എന്‍എസ്‌സി)

നികുതി അടയ്ക്കുന്ന ഉദ്യോഗസ്ഥര്‍ക്കും ബിസിനസ്സുകാര്‍ക്കും ഏറെ ഉപകാരപ്പെടുന്ന നിക്ഷേപമാണിത്.

വര്‍ഷം എട്ടുശതമാനമാണ് പലിശ ഇനത്തില്‍ ലഭിക്കുക. 80 സി പ്രകാരം നികുതി ആനുകൂല്യം ലഭിക്കും. ആറു വര്‍ഷമാണ് കാലാവധി. എത്ര തുക വേണമെങ്കിലും നിക്ഷേപിക്കാന്‍ സാധിക്കും. തുകയ്ക്ക് നികുതിയില്ലെങ്കിലും ആ തുക കൊണ്ട് ലഭിക്കുന്ന പലിശയ്ക്ക് ആവശ്യമെങ്കില്‍ നികുതി കൊടുക്കേണ്ടി വരും.
ഓഹരിനിക്ഷേപവും നികുതി ആനുകൂല്യവും

ഇക്വിറ്റി ലിങ്ക്ഡ് സേവിങ്‌സ് സ്‌കീം(ഇഎല്‍എസ്എസ്)

നികുതി ആനൂകൂല്യം ലഭിക്കുന്ന മ്യൂച്ചല്‍ഫണ്ടുകളാണ് ഇഎല്‍എസ്എസ്. ഓഹരി വിപണിയില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുന്ന രീതിയാണിത്. പരിപൂര്‍ണമായും വിപണി അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്നതിനാല്‍ എത്ര ലാഭം കിട്ടുമെന്ന് മുന്‍കൂട്ടി പറയാനാവില്ല. സാധാരണ ഗതിക്ക് മൂന്നുവര്‍ഷമാണ് ഇത്തരം ഫണ്ടുകളുടെ ബ്ലോക്കിങ് കാലാവധി. 80സി പ്രകാരം നികുതി നല്‍കുന്നതില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാന്‍(യുലിപ്)

ടാക്‌സ് ആനുകൂല്യം, ഇന്‍ഷുറന്‍സ്, സമ്പാദ്യം എന്നിവയുടെ കൂടിച്ചേരലാണ് യൂനിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പ്ലാനുകള്‍. നിശ്ചിത ഇടവേളകളിലാണ് നിക്ഷേപം നടത്തേണ്ടത്. ഇഎല്‍എസ്എസിനെ പോലെ ലാഭത്തെ കുറിച്ച് മുന്‍കൂട്ടി പറയാന്‍ സാധിക്കില്ല. സാധാരണ അഞ്ചുവര്‍ഷമാണ് ലോക്ക് പിരിയഡ്. 80 സി പ്രകാരം നികുതി ആനുകൂല്യത്തിന് അര്‍ഹതയുണ്ട്. അടയ്ക്കുന്ന തുകയില്‍ എത്ര നിക്ഷേപത്തിലേക്ക് പോകുന്നുവെന്നതിനെ കുറിച്ച് ചോദിച്ചുമനസ്സിലാക്കണം.
ടാക്‌സ് സേവിങ് ബാങ്ക് ഫിക്‌സഡ് ഡിപ്പോസിറ്റ്

ഒരു സാധാരണ ബാങ്ക് നിക്ഷേപം പോലെ തന്നെയാണിത്. 9 മുതല്‍ 9.5 ശതമാനം വരെ പലിശ ലഭിക്കും. അഞ്ചുവര്‍ഷമാണ് കാലാവധി. പക്ഷേ, പലിശഇനത്തില്‍ ലഭിക്കുന്ന തുകയ്ക്ക് ആവശ്യമെങ്കില്‍ നികുതി കൊടുക്കേണ്ടി വരും.
നിര്‍മാണമേഖലയിലെ നിക്ഷേപം

നിര്‍മാണ കമ്പനികള്‍ പ്രഖ്യാപിക്കുന്ന ബോണ്ടുകളില്‍ പണം നിക്ഷേപിച്ചാലും നികുതി ആനുകൂല്യം ലഭിക്കും. കമ്പനിയുടെ പ്രവര്‍ത്തനങ്ങള്‍ക്കനുസരിച്ചായിരിക്കും തിരിച്ചുവരവും. 20000 രൂപയുടെ അധിക നികുതി ആനുകൂല്യം. ഉയര്‍ന്ന ലാഭം എന്നിവ ഇത്തരം ഇന്‍ഫ്രസ്ട്രക്ചര്‍ ബോണ്ടുകളെ ആകര്‍ഷകമാക്കുന്നു. പക്ഷേ, ശ്രദ്ധിച്ച് നിക്ഷേപിച്ചില്ലെങ്കില്‍ പണി പാളും.

ലൈഫ് ഇന്‍ഷുറന്‍സ് പ്രീമിയം:
ഇന്‍ഷുറന്‍സ് പ്രീമിയം ജീവിതത്തിനു സുരക്ഷ നല്‍കുന്നതോടൊപ്പം നികുതി ആനുകൂല്യവും നല്‍കുന്നുണ്ട്.

പോസ്റ്റ് ഓഫിസ് നിക്ഷേപം
സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക് നല്ലൊരു നിക്ഷേപമാര്‍ഗ്ഗമാണിത്. എട്ടു മുതല്‍ 8.6 ശതമാനം വരെ ലാഭം കിട്ടും. 80 സി പ്രകാരമുള്ള ആനുകൂല്യം ലഭിക്കും. പലിശ വളരെ കുറവായതിനാല്‍ മറ്റു നിക്ഷേപമാര്‍ഗ്ഗങ്ങള്‍ പോലെ ജനപ്രിയമല്ല.

വണ്‍ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്.

 

 

 

പ്രദീപ്കുമാറിന്റെ തല ആര്‍ക്കാണ്?

ബാംഗ്ലൂരില്‍ നിന്നും കോഴിക്കോട്ടേക്കുള്ള ഒരു യാത്രയിലാണ് അവസാനമായി പ്രദീപ്കുമാറിനെ കണ്ടത്. സാധാരണ സെക്കന്റ് ക്ലാസ് കംപാര്‍ട്ട്‌മെന്റില്‍. കേട്ടറിഞ്ഞ ആരാധ്യപുരുഷനെ കണ്ടപ്പോള്‍ അടുത്തിരിക്കുന്നവരോട് അതു വ്യക്തമാക്കാന്‍ ഞാനും മറന്നില്ല.

ട്രെയിനില്‍ രസകരമായ ഒരു സംഭവവുമുണ്ടായി. ഒരു സ്ത്രീയുടെ ടിക്കറ്റില്‍ പേര് പാര്‍വതി, മെയില്‍ എന്നു രേഖപ്പെടുത്തിയിരിക്കും. കൈവശം പാര്‍വതിയാണെന്ന് വ്യക്തമാക്കുന്ന രേഖകളും ഉണ്ട്. പക്ഷേ, മെയില്‍ എന്നു രേഖപ്പെടുത്തിയതിനാല്‍ യാത്ര അനുവദിക്കാനാവില്ലെന്ന് ടിടി. ചില്ലറ കിട്ടാനുള്ള അസുഖം.
കുറച്ചു നേരം നോക്കി നിന്നതിനുശേഷം പ്രദീപ്കുമാര്‍ ഇടപെട്ടു. ഒരു സാധാരണക്കാരനെ പോലെ. ടിടിആര്‍ ഡയലോഗ് തുടങ്ങി. ഇതൊരു ക്ലറിക്കല്‍ മിസ്‌റ്റേക്കാണെന്നത് പകല്‍പോലെ വ്യക്തമാണ്.  തെലുങ്കന്‍ ടിടിആറിന് ഇതൊന്നും ബാധകമല്ലെന്ന മട്ടിലാണ്. രാത്രിയാണ്. സ്ത്രീയാണ്. ഇവരെ ഇറക്കിവിടാനാവില്ലെന്ന നിലപാടിലാണ് പ്രദീപ്കുമാര്‍. ആളുകള്‍ തിരിയാന്‍ തുടങ്ങിയപ്പോള്‍ ടിടിആര്‍ അടുത്ത കംപാര്‍ട്ട്‌മെന്റിലുള്ള സഹപ്രവര്‍ത്തകനുമായെത്തി. വന്നത് മലയാളി ടിടിആര്‍. അയാള്‍ വന്നതും വാണം വിട്ട പോലെ പോകുന്നതാണ് കണ്ടത്. കാരണം അയാള്‍ പ്രദീപ് കുമാറിനെ തിരിച്ചറിഞ്ഞിരുന്നു.. പറഞ്ഞു വരുന്നത് ജനങ്ങള്‍ ഇഷ്ടപ്പെടുന്ന, മാനിക്കുന്ന ജനകീയനായ ഉദ്യോഗസ്ഥനാണ് പ്രദീപ്കുമാര്‍.

ഇയാള്‍ക്കെതിരേ ലീഗും കോണ്‍ഗ്രസും തിരിയുന്നതിന്റെ യുക്തി മനസ്സിലാവുന്നില്ല. ഇയാള്‍ സിപിഎംകാരനൊന്നുമല്ല. കൊളത്തറയില്‍ പോലിസുകാരെ കൈവെച്ചപ്പോള്‍ ഭരിയ്ക്കുന്നത് സിപഎമ്മായിട്ടുപോലും കണക്കിന് കൊടുത്ത ചരിത്രം പ്രദീപ് കുമാറിനുണ്ട്. മാറാട്, നാദാപുരം കേസുകളുടെ അന്വേഷണചുമതലയില്‍ നിന്നും പ്രദീപ് കുമാറിനെ മാറ്റി, പണ്ട് രാഹുല്‍ഗാന്ധി കോഴിക്കോട് വന്നപ്പോള്‍ വയര്‍ലസിലൂടെ ചങ്ങായി എന്നു വിളിച്ച ഒരു പഴയ കേസ് കുത്തിപ്പൊക്കിയെടുത്തു. ചങ്ങായി എന്നു വിളിച്ചാല്‍ ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് സുഹൃത്ത് തന്നെയാണ്. എല്ലാം കൂടി കൂട്ടി വായിക്കുമ്പോള്‍ മനസ്സിലാക്കേണ്ടത് എന്താണ്?

 

 

ദില്ലി സ്‌ഫോടനം അഥവാ സ്‌ഫോടനനാടകം

ഇറാനെ പ്രതിസന്ധിയില്‍ സഹായിക്കുന്നത് ഇന്ത്യയും ചൈനയും റഷ്യയും മാത്രമാണ്. ഇന്ത്യയെയും ഇറാനെയും തമ്മിലകറ്റുന്നതിനുള്ള രഹസ്യനീക്കം.

അമേരിക്കയും യൂറോപ്യന്‍ യൂനിയനും ഉമ്മാക്കി കാട്ടിയിട്ടും പെട്രോള്‍ വാങ്ങുമെന്ന് ഇന്ത്യ പറഞ്ഞിരുന്നു. വാങ്ങാതിരിക്കാം. പകരം ആരു പെട്രോള്‍ ഇതേ വിലക്ക് തരും? ഇറാന്‍ ഒഎന്‍ജിസിക്കു നല്‍കിയ കരാറുകള്‍ ഏത് രാജ്യം തരും? ഇതിനുള്ള ഉത്തരം നല്‍കാന്‍ അമേരിക്കയ്ക്കും വാലാട്ടികള്‍ക്കും കഴിയാതെ വന്നപ്പോഴാണ് ഇത്തരമൊരു നാടകം കളിക്കുന്നത്.

ഇപ്പോഴത്തെ പരിതസ്ഥിതിയില്‍ ദില്ലിയില്‍ ഇറാന്‍ സ്‌ഫോടനം നടത്താന്‍ മുന്‍കൈയെടുക്കുമെന്നു പറയുന്നത് ആരു വിശ്വസിക്കാന്‍. മൊസാദിന്റെ പിന്തുണയോടെ നടന്ന രാഷ്ട്രീയനാടകമായിരിക്കും ഇത്.

 

ഇനി തീവണ്ടി ടിക്കറ്റുകള്‍ നാലുമാസം മുമ്പെ

ദില്ലി: റെയില്‍വേ ടിക്കറ്റുകള്‍ ഇനി 120 ദിവസം മുമ്പെ ബുക്ക് ചെയ്യാന്‍ സാധിക്കും. മാര്‍ച്ച് 10 മുതല്‍ ഈ സേവനം ലഭ്യമായി തുടങ്ങുമെന്ന് ഇന്ത്യന്‍ റെയില്‍വേ അറിയിച്ചു. നിലവില്‍ മൂന്നു മാസത്തേക്കുള്ള ടിക്കറ്റുകളെ മുന്‍കൂറായി ബുക്ക് ചെയ്യാന്‍ സാധിക്കൂ.
യാത്രകള്‍ കൂടുതല്‍ മെച്ചപ്പെട്ട രീതിയില്‍ ആസുത്രണം ചെയ്യാന്‍ ഇത് ജനങ്ങളെ സഹായിക്കും. സെന്റര്‍ ഫോര്‍ റെയില്‍വേ ഇന്‍ഫര്‍മേഷന്‍ സിസ്റ്റത്തില്‍ ഇതിനുവേണ്ട മാറ്റങ്ങള്‍ വരുത്തി കൊണ്ടിരിക്കുകയാണ്.
എന്നാല്‍ താജ് എക്‌സ്പ്രസ്, ഗോംതി എക്‌സ്പ്രസ് പോലുള്ള ഹ്രസ്വദൂര സര്‍വീസുകളില്‍ നിലവിലുള്ള 15 ദിവസകാലാവധി തുടരും. വിദേശികള്‍ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ 365 ദിവസകാലാവധി അനുവദിക്കുന്നത് തുടരും. നേരത്തെ തത്കാല്‍ ടിക്കറ്റ് ബുക്കിങ് രീതികളിലും റെയില്‍വേ മാറ്റം വരുത്തിയിരുന്നു. അത്യാവശ്യ യാത്രക്കാര്‍ക്കുവേണ്ടിയുള്ള ഈ സംവിധാനം വ്യാപകമായി ദുരുപയോഗം ചെയ്യുന്നുവെന്ന പരാതിയെ തുടര്‍ന്ന് സമയം 24 മണിക്കൂറാക്കി കുറയ്ക്കുകയായിരുന്നു.

വണ്‍ ഇന്ത്യ മലയാളത്തില്‍ പ്രസിദ്ധീകരിച്ചത്‌

സ്ട്രിങര്‍മാരെ ആവശ്യമുണ്ട്

ഒരു പ്രമുഖ പോര്‍ട്ടലിലേക്കായി  ജില്ലാ ആസ്ഥാനങ്ങളില്‍ നിന്നും കരാര്‍ അടിസ്ഥാനത്തില്‍ വാര്‍ത്തകള്‍ തരാന്‍ തയ്യാറുള്ളവര്‍ ബന്ധപ്പെടാവുന്നതാണ്. നിലവില്‍ പത്രങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്ക് മുന്‍ഗണന

1 വിശകലന സ്വഭാവമുള്ള വാര്‍ത്തകളായിരിക്കണം

2 വാര്‍ത്തകള്‍ ടൈപ്പ് ചെയ്താണ് അയയ്‌ക്കേണ്ടത്.

3 ടൈപ്പ് ചെയ്യുന്ന വാര്‍ത്തയുടെ ചുരുക്കം ഒന്നോ രണ്ടോ വാചകത്തില്‍ ഇംഗ്ലീഷില്‍ നല്‍കാന്‍ കഴിയുന്നവരായിരിക്കണം.

താല്‍പ്പര്യമുള്ളവര്‍ സിപിഎം സംസ്ഥാന സമ്മേളനവുമായി ബന്ധപ്പെട്ട് അഞ്ചു പാരഗ്രാഫ് വാര്‍ത്ത എഴുതി താഴെ കാണുന്ന ഇമെയില്‍ വിലാസത്തില്‍ അയയ്ക്കുക.

mail@shinod.in

സബ് എഡിറ്റര്‍മാരെ ആവശ്യമുണ്ട്

ഓണ്‍ലൈന്‍ ജേര്‍ണലിസത്തില്‍ താല്‍പ്പര്യമുള്ള ബിരുദമോ ബിരുദാനന്തര ബിരുദമോ ഉള്ളവരില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 1 സബ് എഡിറ്റര്‍ ട്രെയിനി, സീനിയര്‍ സബ് എഡിറ്റര്‍(Bangalore) 2 ട്രാന്‍സലേറ്റേഴ്‌സ്: ഇംഗ്ലീഷില്‍ നിന്നു മലയാളത്തിലേക്ക്(Work form Home) 3 കണ്ടന്റ് റൈറ്റേഴ്‌സ്(Work from Home) ആദ്യത്തെ പോസ്റ്റിലേക്ക് ബാംഗ്ലൂരില്‍ ജോലി ചെയ്യാന്‍ താല്‍പ്പര്യമുള്ളവര്‍ മാത്രം അപേക്ഷിക്കുക. രണ്ടും മൂന്നും പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവര്‍ ദിവസവും ഒന്നോ രണ്ടോ മണിക്കൂര്‍ ഓണ്‍ലൈനായി ജോലി ചെയ്യാന്‍ തയ്യാറുള്ളവരായിരിക്കണം. ഇമെയില്‍, ഫോണ്‍ നമ്പര്‍ എന്നിവ അടങ്ങുന്ന ഷോര്‍ട്ട് ബയോഡാറ്റ അയയ്‌ക്കേണ്ട വിലാസം jobsonlive@gmail.com