കളി കാര്യമാക്കരുത്.. കളിയില്‍ ജയിച്ച പാകിസ്താന് ജയ് വിളിക്കാം. കളി കാണുന്പോള്‍ ഗ്യാലറിയില്‍ പാക് പതാകയേന്താം. കളി കഴിഞ്ഞ് കളിക്കാരും പോയി…ചുമ്മാ പാകിസ്താനു സിന്ദാബാദും വിളിച്ചു നടക്കുന്നവന്റെ ലക്ഷ്യം വേറെയാണ്. ഇത്തരക്കാര്‍ ബോധപൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിക്കുകയാണ്.
സിനിമ തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാനം ഇടുന്നതിനോട് വ്യക്തിപരമായി യോജിപ്പില്ല. അവിടെ ഒരു പൊതുചടങ്ങല്ല നടക്കാന്‍ പോകുന്നത്. എങ്കിലും എല്ലാവര്‍ക്കുമൊപ്പം എഴുന്നേറ്റ് നില്‍ക്കാറുണ്ട്. പക്ഷേ, സിനിമയ്ക്കുള്ളില്‍, സിനിമയുടെ ഭാഗമായി പാട്ട് വന്നാല്‍ അത് ആ കലാസൃഷ്ടിയുടെ ഭാഗമാണെന്ന് ചിന്തിക്കാനാണ് ഇഷ്ടം.. എഴുന്നേല്ക്കാന് ശ്രമിക്കാറില്ല. പക്ഷേ, ദംഗല്‍ കാണാന്‍ പോയപ്പോള്‍..ഈ പോളിയിസിയിലും വെള്ളം ചേര്‍ക്കേണ്ടി വന്നു.(അല്ലെങ്കില്‍ ആ പൊട്ടന്മാരുടെ അടുത്തു നിന്ന് തല്ലു കിട്ടുമായിരുന്നു) ചാംപ്യന്‍സ് ലീഗ് നടക്കുന്പോള്, ഇന്ത്യയുടെ കളി ടിവിയില്‍ വന്നാല്‍..അന്ന് ഓഫിസ് മുഴുവന്‍ എഴുന്നേറ്റ് നില്‍ക്കുന്നത് കാണാം.. ഇതിനോടും വ്യക്തിപരമായി യോജിപ്പില്ല. എന്നാല്‍ ഗ്യാലറിയിലിരുന്ന് കളി കാണുകയാണെങ്കില്‍ നിര്‍ബന്ധമായും ദേശീയ ഗാനത്തെ മാനിക്കണം. എല്ലാവരും എഴുന്നേറ്റ് നില്‍ക്കണം. . അതേ പോലെ ആളുകൂടുന്ന പൊതുപരിപാടികളില്‍ ഏതെങ്കിലും ദൈവസ്തുതി പാടുന്നതിനേക്കാള്‍ നല്ലത് ദേശീയഗാനം പാടുന്നതാണെന്ന് കരുതുന്നു.
ടിവിയില്‍ ഗാനം വന്നപ്പോള്‍ എഴുന്നേല്ക്കാതിരുന്നപ്പോള് ”നിങ്ങള്‍ മലയാളികള്‍ അങ്ങനെയാണെന്നാണ്” ഒരു അന്യഭാഷക്കാരന് ഇതിനോട് പ്രതികരിച്ചത്. ഞാന്‍ അയാളോട് കാര്യങ്ങള്‍ വിശദമായി പറഞ്ഞു. ഇന്ത്യ കളിയ്ക്കുന്നുണ്ടെങ്കില്‍ മനസ്സില്‍ ഇന്ത്യ ജയിക്കണമെന്നു തന്നെയാണ് ആഗ്രഹിക്കുക. ഓരോ കാര്യത്തിലും ഇന്ത്യന്‍ പതാക ആവോളം ഉയരത്തില്‍ പറക്കണമെന്നാണ് സ്വപ്നം കാണുന്നത്. പൊതു സ്ഥലങ്ങളില്‍ എവിടെ ദേശീയഗാനം പാടിയാലും അതേറ്റു പാടികൊണ്ടു തന്നെയാണ് എഴുന്നേറ്റ് നില്‍ക്കാറുള്ളത്. പക്ഷേ, എന്തായാലും ഓവറാക്കരുത്..
പക്ഷേ, പാകിസ്താന്കാരന് നന്നായി കളിച്ചാല്‍ അതിനെ അഭിനന്ദിക്കാനും സൂപ്പര്‍ വിജയം നേടിയാല്‍ അതിനെ പ്രകീര്‍ത്തിക്കാനും മടിയ്ക്കാറില്ല. ഞാന്‍ കാണുന്നത് വിനോദമാണെന്നും രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധമല്ലെന്നും തിരിച്ചറിയുന്നതുകൊണ്ടാണ്. ഈ സ്പോര്‍ട്സ് മാന്‍ സ്പിരിറ്റ് അധിക മലയാളികള്‍ക്കുമുണ്ടാകും. . പക്ഷേ, നിങ്ങളുടെ പ്രശ്നം, കേരളത്തിലെ മുസ്ലിം മതമൗലികവാദികളായ ചിലരും ആവിഷ്കാരസ്വാതന്ത്ര്യത്തെ കുറിച്ച് ‘തെറ്റിദ്ധാരണ’ വെച്ചുപുലര്‍ത്തുന്ന ചില അരാഷ്ട്രീയ വാദികളും കാട്ടിക്കൂട്ടുന്ന കോപ്രായങ്ങള്‍ മൊത്തം മലയാളികളുടെ അഭിപ്രായമാണെന്ന് തെറ്റിദ്ധരിക്കുന്നതാണ്. ഞങ്ങളും രാജ്യസ്നേഹികളാടോ….
വാല്‍ക്കഷണം: മൗലികവാദികളുടെ ലക്ഷ്യം ഭിന്നിപ്പിച്ചു നിര്‍ത്തുകയെന്നതാണ്. കൂട്ടുകൂടാന്‍ സമ്മതിക്കാതിരിക്കുകയെന്നത് അവരുടെ തന്ത്രമാണ്. സ്പോര്‍ട്സ് എന്ന വികാരത്തില്‍ എല്ലാവരും യോജിക്കരുത്. അതിര്‍ത്തികള്‍ ഇല്ലാതാകരുത്. വേറിട്ടു നില്ക്കുന്പോള് മാത്രമാണ് അവര്‍ക്കു കാര്യമുള്ളത്. അരാഷ്ട്രീയവാദികളുടെ നിലപാടുകളും മൗലികവാദികള്‍ക്ക് ചൂട്ടുപിടിയ്ക്കുന്നതാണെന്നതാണ് സത്യം.