ഹാഫ് ബ്ളസും കുട്ടിപ്പാവാടയും ഇട്ട് നടന്നിരുന്ന കാലത്ത് ‘ലിംഗചലന’മുണ്ടായതായി കേട്ടിട്ടില്ല, എന്തിനേറെ മാറു മറയ്ക്കാതെ നടന്ന കാലത്തു പോലും….ഇപ്പോ ലെഗ്ഗിങ്സിനാണ് കുഴപ്പം, അതേ ലെഗ്ഗിനാണ് കുഴപ്പം,,,,പെണ്ണിനാണ് കുഴപ്പം പോലും….
എന്റെ അഭിപ്രായത്തില്‍ കുഴപ്പം ആണിന്റെ കണ്ണിനാണ്. മനസ്സിനാണ്. സിനിമയിലും സീരിയലിലും സൂം ചെയ്തു ശീലിച്ച ക്യാമറകണ്ണുകളാണ് ഇന്ന് ഒട്ടു മിക്ക ആണുങ്ങള്‍ക്കുമുള്ളത്. അവളുടെ മാറിടത്തിന്റെ മുഴുപ്പിലേക്കും വിടവിലേക്കും, വസ്ത്രത്തിനിടയിലൂടെ തെളിഞ്ഞു കാണുന്ന മാംസ കഷണത്തിലേക്കും…പിറകിലേക്കും,,,ഈ പറഞ്ഞ ലെഗ്ഗിലേക്കും..ലെഗ്ഗിങ്സിലൂടെ തെളിയുന്ന കൊഴുപ്പിലേക്കും..അവന്‍ ഫോക്കസ് ചെയ്യുന്നത് പലപ്പോഴും ഇവിടേക്കൊക്കെയായിരിക്കും.
നിരുപദ്രവകരമായി നോക്കുന്ന പുരുഷന്മാരുമുണ്ട്. അവര്‍ ചില ഗോപാലകൃഷ്ണന്മാരും ചന്ദ്രകുമാര്‍മാരും ശശിമാരും ഫിറ്റ് ചെയ്തുകൊടുത്ത ക്യാമറയിലൂടെ നോക്കുന്നുവെന്നേ ഉള്ളൂ. കണ്ട് ശീലിച്ച, കൈവശമുള്ള ക്യാമറ, അത്രയേ ഉള്ളൂ. ഇവര്‍ .അവരുടെ മനസ്സ് വേറെ എവിടെയെങ്കിലും ആവും. അത് അവര്‍ അവിടെ തന്നെ വിട്ടു പോവുകയും ചെയ്യും. അതിനെ തലയിലെടുത്ത് നടക്കാറില്ല.
പക്ഷേ, ഇത്തരം നോട്ടത്തെ ചില ആക്ഷനുകളിലൂടെ സാധൂകരിക്കുന്ന പെണ്‍കുട്ടികളുണ്ട്. ഉദാഹരണത്തിന് നോട്ടത്തിന്റെ മുന മനസ്സിലാക്കി മാറിടം ശരിയാക്കുന്നവര്‍..ഈ ശരിയാക്കല്‍ കൊണ്ട് പ്ളിങായി പോകുന്നത് വെറുതെ നോക്കി പോകുന്നവരാണ്. കാരണം ആ ശരിയാക്കലിലാണ് അവര്‍ സ്വന്തം ക്യാമറയുടെ ഫോക്കസ് തിരിച്ചറിയുന്നത്. പര്‍ദ്ദയിട്ടിട്ട് പോലും രക്ഷയില്ലെന്ന് ചുരുക്കം. അപ്പോള്‍ ഉയര്‍ച്ച താഴ്ചയുടെ പ്രായം പോലും നോക്കാതെയായിരിക്കും അവന്റെ സൂമിങ്..
എന്നാല്‍ ആ കാഴ്ചയെ മനസ്സിലേക്കെടുത്ത് അതുമായി അഭിരമിക്കുന്നവരുണ്ട്. അവര്‍ അത്യന്തം അപകടകാരികളാണ്. മൊബൈലില്‍ ത്രിജി ഡാറ്റ നിരന്തരം നിറയ്ക്കുകയും പോണ്‍ സിനിമകള്‍ കണ്ട് ആസ്വദിക്കുകയും അതില്‍ മുങ്ങി താഴുകയും ചെയ്യുന്നവര്‍..ഇവരില്‍ ചിലരാണ് സമൂഹത്തിനു തന്നെ അപകടകാരികളായി മാറുന്നത്.
ആണുങ്ങള്‍ അല്‍പ്പ വസ്ത്രധാരിയാകുന്നതിനെതിരേ ഏതെങ്കിലും പെണ്ണ് പ്രതികരിച്ചത് കേട്ടിട്ടില്ല. രണ്ടു പേരും ജീവിക്കുന്നത് ഒരേ സമൂഹത്തിലാണ്. അപ്പോള്‍ രണ്ടു പേരുടെയും ലൈംഗിക ചിന്ത എങ്ങനെ വ്യത്യസ്തമാകുന്നത്.
സ്ത്രീയും പുരുഷനും ശാരീരികമായും വൈകാരികമായും വ്യത്യാസപ്പെട്ടിരിക്കുന്നുവെന്ന് നമുക്ക് വേണമെങ്കില്‍ പറയാം. എത്ര സിനിമയില്‍ ട്രൗസറിട്ട പുരുഷനെ ലൈംഗികമായ രീതിയില്‍ അവതരിപ്പിച്ചിട്ടുണ്ട്. എത്ര സിനിമയില്‍ ആണിന്റെ മാറിടമോ പൊക്കിളോ കാട്ടി ലൈംഗികത ഉണര്‍ത്തിയിട്ടുണ്ട്. അപ്പോള്‍ നമ്മുടെ സമൂഹത്തിന്റെ തന്നെ ലൈംഗികതയെ കുറിച്ചുള്ള കാഴ്ചപ്പാടില്‍ പ്രശ്നങ്ങളുണ്ട്..
പറഞ്ഞു വരുന്നത് കുട്ടിക്കാലം മുതലേ കുട്ടികള്‍ക്ക് മികച്ച ലൈംഗിക വിദ്യാഭ്യാസം ലഭിക്കണം. ഈ വരി വായിക്കുമ്പോള്‍ തന്നെ ചിലരുടെ മനസ്സില്‍ കടന്നു വരിക സെക്സാണ്. ഇതു തന്നെയാണ് നമ്മുടെ പ്രശ്നവും ഒരു ആണും പെണ്ണും സംസാരിക്കുന്നത് കണ്ടാല്‍ സെക്സ്, അവളുടെ മുഴുപ്പ് കണ്ടാല്‍ സെക്സ് ..എന്തിനേറെ സ്കൂള്‍ യൂനിഫോമിട്ട് പോകുന്ന കൊച്ചുകുട്ടികളെ കണ്ടാല്‍ പോലും സെക്സ്…
ഇതിനെ മാറ്റി മറിയ്ക്കാന്‍ നമ്മുടെ വിദ്യാഭ്യാസ രീതികളില്‍, നമ്മുടെ കുട്ടികളോടുള്ള സമീപനത്തില്‍ എല്ലാം മാറ്റം വരണം. ഓരോ പ്രായത്തിനനുസരിച്ച് കാര്യങ്ങള്‍ അവരെ ബോധ്യപ്പെടുത്തി കൊടുക്കണം. ഇപ്പോള്‍ അവര്‍ക്ക് കാര്യങ്ങള്‍ അറിയാം..പക്ഷേ, അതില്‍ പലതും തെറ്റായ കാര്യങ്ങളാണ്. ഇവിടെയാണ് ഇടപെടല്‍ വേണ്ടത്. സെക്സ് പാപമാണെന്നല്ല, അതു പരിപാവനമാണെന്നാണ് പഠിപ്പിക്കേണ്ടത്.
വാല്‍ക്കഷണം: ഇപ്പോള്‍ പ്രായം 30 കഴിഞ്ഞവര്‍ക്കെല്ലാം ആ പഴയ ക്യാമറ തന്നെയായിരിക്കും. ഇതിനു താഴെ പ്രായമുള്ളവരുടെ ക്യാമറ ഇതിലും അപകടം പിടിച്ചതായി കൊണ്ടിരിക്കുകയാണ്.
Monthly Archives: May 2015
ക്രെഡിറ്റ് കാര്‍ഡ് വേണോ? ഒരു എളുപ്പവഴിയുണ്ട്
ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുന്നതിനു മുമ്പ് സ്വന്തം സാമ്പത്തിക അച്ചടക്കത്തെ കുറിച്ച് ഓരോരുത്തര്‍ക്കും നല്ല ബോധ്യം വേണം. എലിജിബിലിറ്റി ഇല്ലെങ്കിലും ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കാന്‍ ഒരു എളുപ്പ മാര്‍ഗ്ഗമുണ്ട്. ഇത് ഏറെ സുരക്ഷിതമാണ്.
ബാങ്കില്‍ ചെറിയൊരു ഫിക്‌സഡ് ഡിപ്പോസിറ്റ് നടത്തുക. അതിന്റെ ഈടില്‍ ബാങ്കുകള്‍ ക്രെഡിറ്റ് കാര്‍ഡ് തരും. ഐസിഐസിഐ ബാങ്ക്, ആക്‌സിസ്, ബാങ്ക്, എച്ച്ഡിഎഫ്‌സി ബാങ്കുകള്‍ ഈ സൗകര്യം നല്‍കുന്നുണ്ട്. ഏറ്റവും ചുരുങ്ങിയത് 20000 രൂപയെങ്കിലും നിക്ഷേപിക്കണം.
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട പത്തുകാര്യങ്ങള്‍
ട്രേഡിങ് ചെയ്യുന്നവര്‍ക്കായി മൂന്നു കാര്യങ്ങള്‍
2 ആവറേജ്- ചില പ്രത്യേക കാരണങ്ങള്‍ കൊണ്ട് നമ്മള്‍ വാങ്ങിയ ഓഹരികളുടെ വില ഇടിഞ്ഞുവെന്നിരിക്കട്ടെ. അത്തരം സാഹചര്യങ്ങളിലാണ് ആവറേജ് രീതി വര്‍ക്ക് ചെയ്യുക. തേങ്ങയുടെ കണക്കില്‍ തന്നെ നോക്കാം. പത്തു രൂപയ്ക്ക് നൂറു തേങ്ങ വാങ്ങി വെച്ചിട്ടുണ്ട്. വില ഇടിയുന്നു. എട്ടു രൂപയാകുന്നു. അപ്പോള്‍ ഈ നഷ്ടം നികത്താന്‍ ഒരു മാര്‍ഗ്ഗമുണ്ട്. 200 തേങ്ങ കൂടി അധികം വാങ്ങുക. അപ്പോള്‍ തേങ്ങയ്ക്കു വേണ്ടി മൊത്തം ചെലവാക്കിയ തുക-1000+800+800=2600. അപ്പോള്‍ ഒരു തേങ്ങയുടെ വില 8.66 പൈസ. തേങ്ങ എട്ടില്‍ നിന്നും ഉയരാന്‍ തുടങ്ങിയാല്‍ വിറ്റൊഴിവാക്കാനും തുടങ്ങുക. എട്ടില്‍ നിന്നും പത്തു തന്നെയാകാന്‍ സമയമെടുക്കും. പക്ഷേ, 8.50, 8.60 ഒക്കെ പെട്ടെന്ന് ആകും. ഈ സമയത്ത് വിറ്റൊഴിവാക്കി രക്ഷപ്പെടുക. ഇനി കൂടുതല്‍ ആത്മവിശ്വാസമുണ്ടെങ്കില്‍ പത്തു രൂപയാകുന്നതുവരെ കാത്തിരുന്നാല്‍ നഷ്ടത്തിനു പകരം നല്ല ലാഭം കിട്ടും. ഇതില്‍ റിസ്കുണ്ട്. തേങ്ങയുടെ വില കൂടുതല്‍ താഴേക്ക് പോവുകയാണെങ്കില്‍ അധിക പണം കുടുങ്ങി കിടക്കും.
3 കാത്തിരിപ്പ്-ട്രേഡിങ് നടത്തുന്ന ഒരാള്‍ ചെയ്യാന്‍ പാടില്ലാത്ത കാര്യമാണിത്. വിലയിടിയുന്പോള്‍ അത് ഉയരുന്നതുവരെ കാത്തിരിക്കുക. നിര്‍ഭാഗ്യത്തിന് ഇന്ത്യയിലെ ഭൂരിഭാഗം നിക്ഷേപകരും ഈ രീതിയിലാണ് ഇപ്പോള്‍ കാര്യങ്ങള്‍ ചെയ്യുന്നത്. ഓഹരി വിപണിയിലെത്തുന്ന നിങ്ങള്‍ ആദ്യം തീരുമാനിക്കേണ്ടത്. ഞാന്‍ നിക്ഷേപകനാണോ ട്രേഡറാണോ എന്നതാണ്. ട്രേഡറാണെങ്കില്‍ നീണ്ട കാത്തിരിപ്പ് ശരിയായ കാര്യമല്ല. അതേ സമയം നിക്ഷേപകനാണെങ്കില്‍ നല്ല കന്പനികള്‍ തിരഞ്ഞെടുക്കുയും അതില്‍ ദീര്‍ഘകാലത്തേക്ക് നിക്ഷേപിക്കുകയുമാണ് വേണ്ടത്. ആകെ ശ്രദ്ധിക്കേണ്ട കാര്യം വില കുറഞ്ഞ സമയത്തുവേണം വാങ്ങാന്‍ എന്നതുമാത്രമാണ്. ഇടക്കിടെയുള്ള വിപണി കയറ്റിറക്കങ്ങളെ കുറിച്ച് അധികം ബോധവാനാകേണ്ട കാര്യമില്ല.
വേണം, വിശ്വാസരീതികളിലൊരു പൊളിച്ചെഴുത്ത്
നല്ലൊരു സമൂഹജീവിതം സാധ്യമാക്കുന്നതിന് അതാതു പ്രദേശത്ത് പൊതുവെ ശരിയെന്ന് കരുതുന്ന
വിശ്വാസം നല്ലതാണ്.. ദൈവം ഉണ്ടെന്നാണ് താങ്കളുടെ വിശ്വാസമെങ്കില്‍ അതിന്‍റെ മുഴുവന്‍ അര്‍ത്ഥവും ഉള്‍കൊണ്ടാകണം അത്. ഇല്ലെന്നാണ് വിശ്വാസമെങ്കിലും യാതൊരു കുഴപ്പവുമില്ല. പക്ഷേ, ആ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം. വാസ്തവത്തില്‍ കണ്‍ഫ്യൂഷനും അറിവില്ലായ്മയുമാണ് മതതീവ്രവാദം ശക്തമാക്കുന്നത്.
അയ്യോ ഞാന്‍ ദൈവം ഇല്ലെന്നു വിശ്വസിച്ചാല്‍ എനിക്ക് ദൈവകോപം കിട്ടുമോ എന്നു കരുതുന്ന നിരീശ്വരവാദികളുള്ള നാടാണ് നമ്മുടെത്. അല്ലെങ്കില്‍ നല്ല കാലത്തെല്ലാം ദൈവത്തെ ചീത്ത വിളിച്ച്…ഏതെങ്കിലും പ്രതിസന്ധി മൂലം…തുടര്‍ന്നുള്ള കാലം ആരാധനാലയത്തില്‍ അന്തേവാസികളാകുന്നവരാണ് നമ്മുടെ നിരീശ്വരവാദികള്‍….
അറിയാത്തതിനെ ദൈവമായി ആരാധിക്കുന്ന രീതിയാണ് നമ്മുടെത്. അതുകൊണ്ട് തന്നെ വെള്ളവും വായുവും അഗ്നിയും ഇടിയും മിന്നലും നമുക്ക് ഒരു കാലത്ത് ദൈവമായിരുന്നു. ഉത്തരം കിട്ടാത്തതെന്തും നമുക്ക് ദൈവത്തിന്‍റെ ശക്തിയാണ്.. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളിലാണ് ദൈവത്തിന്‍റെ നിലനില്‍പ്പ്…
ഭക്തിയും ഭയവും ബഹുമാനവുമെല്ലാം കൂടി ചേര്‍ന്ന ഒരു വികാരം. ഇതു നല്ലതാണ്. പക്ഷേ, ആ വിശ്വാസത്തിന്‍റെ ദൗത്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്പോള്‍ അത്തരം വിശ്വാസത്തിനു പ്രസക്തിയില്ലാതാകും. കൂട്ടുകാരും നാട്ടുകാരും കഴിഞ്ഞിട്ടേ ജാതിയും മതവും വിശ്വാസവും കടന്നു വരാന്‍ പാടുള്ളൂ. എല്ലാം മനുഷ്യ നന്മയ്ക്കു വേണ്ടി മനുഷ്യനുണ്ടാക്കിയതാണ്… അല്ലാതെ പരസ്പരം വെട്ടിവീഴ്ത്താനല്ല