സെന്‍സെക്‌സിലും നിഫ്റ്റിയിലും മുന്നേറ്റം

മുംബൈ: ഏറെ നാടകീയമായ രംഗങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ വിപണി ഇന്ന് നേട്ടത്തോടെ ക്ലോസ് ചെയ്തു. നിക്ഷേപകര്‍ വന്‍തോതില്‍ ലാഭമെടുത്തതിനാല്‍ കഴിഞ്ഞ ദിവസം കനത്ത നഷ്ടം രേഖപ്പെടുത്തിയ വിപണിയുടെ ഇന്നത്തെ തുടക്കവും മറിച്ചായിരുന്നില്ല. ഓയില്‍, ഗ്യാസ്, റിയാലിറ്റി, ഓട്ടോ, കാപ്പിറ്റല്‍ ഗൂഡ്‌സ് മേഖലയില്‍ നിന്നാണ് ഇന്ന് നിക്ഷേപകര്‍ കാര്യമായി പിന്‍വാങ്ങിയത്. എന്നാല്‍ മാര്‍ക്കറ്റ് ക്ലോസ് ചെയ്യുന്നതിന് അരമണിക്കൂര്‍ മുമ്പ് ബാങ്കിങ്, മെറ്റല്‍, എഫ്.എം.സി.ജി ഓഹരികളില്‍ കാര്യമായ വാങ്ങല്‍ നടന്നതിനാല്‍ വിപണി തിരിച്ചെത്തി.
മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 112.78 പോയിന്റുയര്‍ന്ന് 20069.12ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 38.65 പോയിന്റുയര്‍ന്ന് 6029.95ലും വില്‍പ്പന അവസാനിപ്പിച്ചു. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമായിട്ടുണ്ട്. 5800-5830 എന്നത് നിഫ്റ്റിയുടെ ഏറ്റവും മികച്ച സപ്പോര്‍ട്ട് ലെവലാണ്. വിദേശനിക്ഷേപം കാര്യമായി ഒഴുകുന്ന ഈ അവസരത്തില്‍ നിഫ്റ്റിയില്‍ കാര്യമായ ഒരു തിരുത്തല്‍ ആരും പ്രതീക്ഷിക്കുന്നില്ല. എങ്കിലും നിഫ്റ്റി 5800ല്‍ താഴെയെത്തുന്നത് കരുതലോടെ കാണണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ അവസാനദിവസമായ ഇന്ന് മുന്നേറ്റം നേടാനായത് നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു.
25196.37 കോടി രൂപയാണ് സപ്തംബര്‍ മാസത്തില്‍ foreign institutional investors(FIIs) എന്ന രീതിയില്‍ വിപണിയിലെത്തിയിട്ടുള്ളത്. തീര്‍ച്ചയായും വിപണിയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ നിഫ്റ്റി 5500 എന്ന ലെവലിലെത്തുന്നതുവരെ കാത്തുനില്‍ക്കുകയാണ് ബുദ്ധി.
ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗോദ്‌റേജ് പ്രോപ്പര്‍ട്ടീസ്, എച്ച്.ഡി.എഫ്.സി, ശ്രീ രേണുകാ ഷുഗേഴ്‌സ്, സ്റ്റെര്‍ലൈറ്റ് എന്നീ കമ്പനികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം patni computers, techmahindra,ambuja cements, gujarat state petronet, indian oil corp തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ കാര്യമായ ഇടിവുണ്ടായി. സത്യം കംപ്യൂട്ടേഴ്‌സിന്റെ റിപോര്‍ട്ട് പുറത്തുവന്നതാണ് ഇപ്പോഴത്തെ മാതൃകമ്പനിയായ ടെക് മഹീന്ദ്രയുടെ ഓഹരികളെ പ്രതികൂലമായി ബാധിച്ചത്. സത്യം 125 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
വാങ്ങാവുന്ന ഓഹരികള്‍: സത്യം മഹീന്ദ്ര, ടെക് മഹീന്ദ്ര. അടുത്ത മാസം ഈ കമ്പനികളുടെ ലയനസാധ്യതയാണ് ഇതിനു കാരണം. സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ടി.സി.എസ്. എച്ച്.ഡി.ഐ.എല്‍ എന്നീ ഓഹരികളിലും ദീര്‍ഘവീക്ഷണത്തോടെ പണം നിക്ഷേപിക്കാവുന്നതാണ്.
jain irrigation: 2-3 ദിവസത്തിനുള്ളില്‍ 1215 എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് കരുതുന്നത്. സ്റ്റോപ്പ് ലോസ് നല്‍കേണ്ടത് 1169.00 ഇപ്പോഴത്തെ വില 1193.
cairn india: 343 ആണ് ടാര്‍ജറ്റ്. സ്‌റ്റോപ്പ് ലോസ് 331. ഇപ്പോഴത്തെ വില 335.75.

സത്യം 125 കോടി രൂപ നഷ്ടത്തില്‍

മാര്‍ച്ച് 2010ന് ആരംഭിച്ച സാമ്പത്തികവര്‍ഷത്തില്‍ സത്യം കംപ്യൂട്ടേഴ്‌സ് 124.60 കോടിയുടെ നഷ്ടം രേഖപ്പെടുത്തിയതായി റിപോര്‍ട്ട്. കമ്പനിയുടെ സ്ഥാപകനും ചെയര്‍മാനുമായ ബി രാമലിംഗരാജു കണക്കില്‍ കൃത്രിമം കാണിച്ചു പോലിസ് പിടിയിലായതിനുശേഷം പുറത്തുവരുന്ന ആദ്യ കണക്കെടുപ്പാണിത്. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ സത്യം കംപ്യൂട്ടേഴ്‌സിനെ ടെക് മഹീന്ദ്രഏറ്റെടുത്തിരുന്നു. ഇതിനുശേഷം കമ്പനിയുടെ പേര് മഹീന്ദ്ര സത്യം എന്നാക്കി മാറ്റി.
ഫലം പുറത്തുവരുന്നതോടെ സത്യത്തിന്റെ ഓഹരികളില്‍ 10 ശതമാനത്തോളം വര്‍ധനവ് പ്രതീക്ഷിച്ചിരുന്ന നിക്ഷേപകര്‍ക്ക് ഈ വാര്‍ത്ത തിരിച്ചടിയാവും. ഇനി നവംബര്‍ 15ന് പുറത്തിറങ്ങുന്ന സാമ്പത്തിക റിപോര്‍ട്ടില്‍ പ്രതീക്ഷ അര്‍പ്പിക്കുകയേ നിക്ഷേപകര്‍ക്ക് നിവൃത്തിയുള്ളൂ. എങ്കിലും രാജ്യത്തെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് തട്ടിപ്പിനിരയായ കമ്പനിയുടെ നഷ്ടം കുറവാണ്. തൊട്ടുമുമ്പത്തെ കണക്കുപ്രകാരം നഷ്ടം 818 കോടി രൂപയായിരുന്നു. പുതിയ കണക്കുകള്‍ മറ്റൊരു ലയനസാധ്യതയിലേക്കും വിരല്‍ ചൂണ്ടുന്നുണ്ട്. ടെക് മഹീന്ദ്രയും മഹീന്ദ്ര സത്യവും ലയിച്ച ഒറ്റ കമ്പനിയാവാനുള്ള സാധ്യത തള്ളികളയാനാവില്ല.

വിപണിയില്‍ വൈകാരികപ്രകടനം


മുംബൈ: നിക്ഷേപകര്‍ വ്യാപകമായി ലാഭമെടുത്തതിനെ തുടര്‍ന്ന് ഇന്ത്യന്‍ വിപണിയില്‍ കനത്ത വില്‍പ്പ സമ്മര്‍ദ്ദം. 20000 കടന്നുവെന്ന വൈകാരികസമ്മര്‍ദ്ദവും  യൂറോപ്യന്‍ വിപണിയില്‍ നിന്ന് വേണ്ടത്ര പിന്തുണകിട്ടാത്തതും വീഴ്ചയുടെ ആഘാതം കൂട്ടി. മുന്നോറ്റത്തോടെ വില്‍പ്പന ആരംഭിച്ച വിപണി 20234.05 പോയിന്റുവരെ ഉയര്‍ന്ന് ലാഭ പ്രതീക്ഷ വര്‍ധിപ്പിച്ചുവെങ്കിലും അരമണിക്കൂറിനുള്ള താഴേക്കുള്ള യാത്ര തുടങ്ങിയിരുന്നു. ഒടുവില്‍ 300 പോയിന്റോളം താഴ്ന്ന് 19956.34ലാണ് സെന്‍സെക്‌സ് ക്ലോസ് ചെയ്തത്. ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 5980 വരെ താഴ്ന്നതിനു ശേഷം 5991.30ല്‍ തിരിച്ചെത്തി. കഴിഞ്ഞ കുറെ ദിവസമായി മികച്ച നേട്ടമുണ്ടാക്കികൊണ്ടിരിക്കുന്ന മെറ്റല്‍ മേഖലയിലാണ് നിക്ഷേപകര്‍ ഏറെ ലാഭകൊയ്ത്ത് നടത്തിയത്.
തകര്‍ച്ചക്കിടയിലും ടാറ്റോ മോട്ടോഴ്‌സ്, പവര്‍ ഗ്രിഡ്, സണ്‍ ഫാര്‍മ, യൂനിടെക്, അംബുജ സിമന്റ്‌സ് ഓഹരികള്‍ നേട്ടമുണ്ടാക്കി. സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഐ.ടി.സി ലിമിറ്റഡ്, ഭാരതി എയര്‍ടെല്‍, മാരുതി സുസുക്കി, ഒ.എന്‍.ജി.സി കമ്പനികളുടെ ഓഹരി മൂല്യത്തില്‍ കാര്യമായ കുറവുണ്ടായി.
രണ്ട് സാമ്പത്തികവര്‍ഷത്തെ ഫലം പ്രഖ്യാപിക്കാനിരിക്കെ വില കുത്തനെ കുതിച്ചുയരുമെന്ന് എല്ലാവരും പ്രതീക്ഷിച്ചിരുന്ന സത്യം കംപ്യൂട്ടേഴ്‌സിന് ഇന്ന് കാര്യമായ നേട്ടമുണ്ടാക്കാനായില്ലെന്നു മാത്രമല്ല, കഴിഞ്ഞ ദിവസങ്ങളില്‍ സ്വന്തമാക്കിയ നേട്ടം സമ്മര്‍ദ്ദത്തില്‍ അടിയറവ് വയ്‌ക്കേണ്ടിയും വന്നു.
ഇന്നത്തെ വിപണിയുടെ അടിസ്ഥാനത്തില്‍ നാളെ വാങ്ങാവുന്ന ചില ഓഹരികള്‍:
1 ബജാജ് ഓട്ടോ: ഇപ്പോള്‍ 1488.85 രൂപ വിലയുള്ള ഈ ഓഹരികള്‍ ഒരാഴ്ചക്കുള്ളില്‍ 1530ലെത്താനുള്ള സാധ്യതയുണ്ട്. സ്‌റ്റോപ്പ് ലോസ് നല്‍കേണ്ടത് 1450.00

2 alstom projecst: ഇപ്പോള്‍ 810.40 വിലയുള്ള ഈ ഓഹരികള്‍ 827 എന്ന ലക്ഷ്യത്തില്‍ വാങ്ങി സൂക്ഷിക്കാവുന്നതാണ്. പരമാവധി ഒരു മാസം കാത്തിരിക്കേണ്ടി വരും. സ്റ്റോപ്പ് ലോസ് നല്‍കേണ്ടത് 790.00.
united phosphorosu: 228 എന്ന ലക്ഷ്യത്തില്‍ വാങ്ങാവുന്ന ഓഹരിയാണ്. ഇപ്പോഴത്തെ വില 182.50.

ആഗോളസമ്മര്‍ദ്ദം;വി പണി നേരിയ നഷ്ടത്തില്‍

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി ഏറെ കയറ്റിറക്കങ്ങള്‍ കണ്ട ദിവസമായിരുന്നു ഇന്ന്. മുംബൈ ഓഹരി സൂചികയായ സെന്‍സെക്‌സ് 12.52 പോയിന്റ് നഷ്ടത്തില്‍ 20104.86ലും നിഫ്റ്റി 6.15 പോയിന്റ് കുറഞ്ഞ് 6029.50ലും വില്‍പ്പന അവസാനിപ്പിച്ചു.
എ.ബി.ബി ലിമിറ്റഡ്, സിന്റെക്‌സ്, ഫെഡറല്‍ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ, കാസ്‌ട്രോള്‍ ഇന്ത്യ തുടങ്ങിയ ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. അതേ സമയം കൗട്ടന്‍സ് റീട്ടെയില്‍, ഐഡിയ സെല്ലുലാര്‍, ഡോ. റെഡ്ഡി, ഐ.ഡി.എഫ്.സി, ബജാജ് ഹോള്‍ഡിങ് ഓഹരികള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു.
വാങ്ങാവുന്ന ഓഹരികള്‍: ഫെഡറല്‍ ബാങ്ക്, ബല്‍റാംപൂര്‍ ചിനി, വീഡിയോകോണ്‍, ബയോകോണ്‍, ശ്രീ രേണുകാ ഷുഗര്‍, കോള്‍ഗേറ്റ്, എസ്.കെ.എസ് മൈക്രോ ഫിനാന്‍സ്. ഇന്ത്യ സിമന്റ്, ഡി.ബി.സി, എന്‍.ടി.പി.സി, ടാറ്റാ മോട്ടോഴ്‌സ്.

സെന്‍സെക്‌സും നിഫ്റ്റിയും മുന്നേറ്റം തുടരുന്നു

മുംബൈ: ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ കാലവധി തീരുന്ന ആ ആഴ്ചയിലെ തുടക്കം ലാഭത്തിലാണ് ക്ലോസ് ചെയ്തത്. 198 പോയിന്റ് നേട്ടമുണ്ടാക്കിയ ഡൗജോണ്‍സില്‍ നിന്നും കുതിപ്പ് തുടരുന്ന മറ്റു ഏഷ്യന്‍വിപണികളില്‍ നിന്നും പ്രചോദനമുള്‍കൊണ്ട് ഇന്ത്യന്‍ മാര്‍ക്കറ്റ് തുടക്കം മുതലേ മികച്ച മുന്നേറ്റമാണ് കാഴ്ചവച്ചത്. നിക്ഷേപകര്‍ ലാഭമെടുക്കാന്‍ നടത്തിയ ശ്രമങ്ങള്‍ വിപണിയില്‍ വന്‍ ഏറ്റക്കുറച്ചിലുകള്‍ പ്രകടമാക്കിയതും ഇന്നത്തെ പ്രത്യേകതയാണ്. 20238 പോയിന്റോളം ഉയര്‍ന്ന സെന്‍സെക്‌സ് 20117.38ലും 6072.80വരെ ഉയര്‍ന്ന നിഫ്റ്റി 6035.65ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്.
മെറ്റല്‍, റിയല്‍ എസ്റ്റേറ്റ്, കണ്‍സ്യൂമര്‍ ഓഹരികളില്‍ നിക്ഷേപകര്‍ താല്‍പ്പര്യം കാണിക്കുന്നത് തുടര്‍ന്നതാണ് വിപണിയെ പിടിച്ചുനിര്‍ത്തിയത്. അവസാന മണിക്കൂറില്‍ ഐടി ഓഹരികളില്‍ വന്‍ വില്‍പ്പനയാണ് നടന്നത്. 3.15 ശതമാനം നേട്ടമുണ്ടാക്കിയ എ.ബി.ബി ലിമിറ്റഡിന്റെ മൂല്യമാണ് ഇന്ന് ഏറ്റവുമധികം വര്‍ധിച്ചത്. 27.70 പോയിന്റ് ഉയര്‍ന്ന് 908.05ലാണ് ഇലക്ട്രിക്കല്‍ ഇലക്ട്രോണിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഈ കമ്പനി ഇന്നത്തെ വ്യാപാരം അവസാനിപ്പിച്ചത്. മെറ്റല്‍, മൈനിങ് മേഖലയിലെ പ്രമുഖ കമ്പകളായ സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 5.40 പോയിന്റും ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസിന്റെ ഓഹരികള്‍ 5.70 പോയിന്റും വര്‍ധനവ് രേഖപ്പെടുത്തി. പവര്‍, എനര്‍ജി കമ്പനിയായ എന്‍.ടി.പി.സി ഓഹരികളുടെ മൂല്യം 2.53 ശതമാനമാണ് ഉയര്‍ന്നത്. ടാറ്റാ സ്റ്റീല്‍ 649.50വരെ ഉയര്‍ന്നെങ്കിലും ക്ലോസ് ചെയ്തത് 645.90ലാണ്.
അതേ സമയം എച്ച്.ഡി.എഫ്.സി, ഹിന്ദുസ്ഥാന്‍ യൂനിലിവര്‍, സുസ്‌ലോണ്‍ എനര്‍ജി, എച്ച്.സി.എല്‍ ടെക്‌നോളജീസ്, റാന്‍ബാക്‌സി കമ്പനികളുടെ ഓഹരികള്‍ ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം രേഖപ്പെടുത്തി.
വാങ്ങാവുന്ന ഓഹരികള്‍: ഇന്ത്യന്‍ ബാങ്ക്, ഇന്ത്യാ ബുള്‍സ് റിയല്‍ എസ്‌റ്റേറ്റ്, പുഞ്ച് ലോയ്ഡ്, യുഫ്‌ളെക്‌സ്, എച്ച്.സി.എല്‍ ടെക്‌നോളജീസ്, എസ്സാര്‍ ഓയില്‍. ടാറ്റാ മോട്ടോര്‍സ്. സുസ്‌ലോണ്‍ എനര്‍ജി ഹോള്‍ഡ് ചെയ്യുന്നതാണ് നല്ലത്.

സ്‌റ്റോക്ക് ബ്രോക്കിങ് -MANORAMA

ഫറോക്ക്: പ്രമുഖ സ്‌റ്റോക്ക് ബ്രോക്കിങ് സ്ഥാപനമായ ജെആര്‍ജി സെക്യൂരിറ്റീസിന്റെ ഫറോക്ക് ശാഖ പ്രവര്‍ത്തനം തുടങ്ങി. ഫാറൂഖ് ഹോസ്പിറ്റല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ശാഖയില്‍ ഷെയര്‍ ട്രേഡിങ്ങിനു പുറമെ ഗോള്‍ഡ് ലോണ്‍, മൂച്യല്‍ ഫണ്ട്, ഇന്‍ഷുറന്‍സ് സൗകര്യങ്ങള്‍ ലഭ്യമാണ്. ഫോണ്‍: 9947707750.

NEWS CAME IN MANORAMA

വിപണി വീണ്ടും കുതിപ്പില്‍


മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയുടെ ചരിത്രത്തിലെ നിര്‍ണായകമായ ഒരാഴ്ചയാണ് കടന്നുപോയത്. വിദേശനിക്ഷേപത്തിന്റെ മലവെള്ളപ്പാച്ചിലില്‍ ലക്ഷ്യം കിട്ടാതെ മുന്നോട്ടുപാഞ്ഞ വിപണിയ്ക്ക് ഫലപ്രദമായ തിരുത്തലുകളിലൂടെ കൂടുതല്‍ കൃത്യത സമ്മാനിക്കാന്‍ ഈ വാരത്തിനു സാധിച്ചു. ഒട്ടുമിക്ക മേഖലയിലെ വാങ്ങല്‍ ശക്തമായിരുന്നെങ്കിലും ഓട്ടോ, ടെലികോം, ഫിനാന്‍ഷ്യല്‍,എഫ്.എം.സി.ജി കമ്പനികളാണ് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. രണ്ടു ദിവസത്തെ ഇടിവിനു ശേഷം തിരിച്ചുവന്ന സെന്‍സെക്‌സ്(sensex)184.17 പോയിന്റ് ലാഭത്തില്‍ 20045.18ലും നിഫ്റ്റി(nifty) 58.75 നേട്ടത്തില്‍ 60.18.30ലും ക്ലോസ് ചെയ്തു.
idfc, dlf ltd, Federal Bank, Everest Kanto, Central Bank ഓഹരികളാണ് ഇന്ന് ഏറ്റവുമധികം നേട്ടമുണ്ടാക്കിയത്. അതേ സമയം Financial Technolog,Tech Mahindra Ltd,Ispat Industries,Mundra Port & Specia,BEML Ltd. ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ മൂല്യത്തകര്‍ച്ച സംഭവിച്ചത്. ഈ മാസം അവസാനത്തോടെ മികച്ച പ്രവര്‍ത്തനഫലം പുറത്തുവരുമെന്ന് ആളുകള്‍ കരുതിയ സത്യം കംപ്യൂട്ടേഴ്‌സിന്റെയും അതിന്റെ പുതിയ ഉടമസ്ഥരായ ടെക് മഹീന്ദ്രയുടെയും ഓഹരികളിലുണ്ടായ ഇടിവ് നിക്ഷേപകരില്‍ നിരാശപ ടര്‍ത്തി. അനുകൂലമായ വാര്‍ത്തകള്‍ വ്യാപകമായി പുറത്തുവന്നതോടെ കഴിഞ്ഞ കുറെ ദിവസമായി കാര്യമായ ട്രേഡിങ് നടക്കാതിരുന്നു സുസ്‌ലോണ്‍ കൂടുതല്‍ വില്‍പ്പനയോടെ ശ്രദ്ധിക്കപ്പെട്ടു.
തിങ്കളാഴ്ച വാങ്ങാവുന്ന ചില ഓഹരികള്‍: lupin, ITC, punj Lyod, JM financial Ltd, Appolo tyres. South Indian Bank

ലാഭം നേടല്‍ ഇന്നും തുടര്‍ന്നു

മുംബൈ: കുതിച്ചുയര്‍ന്ന വിപണിയില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും നിക്ഷേപകര്‍ ലാഭം നേടല്‍ തുടര്‍ന്നു. വില്‍പ്പനസമ്മര്‍ദ്ദവും ആഗോളവിപണിയിലെ പ്രതികൂലസാഹചര്യങ്ങളും തീര്‍ത്ത സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 80.71 പോയിന്റിന്റെയും നിഫ്റ്റി 31.45ന്റെയും നഷ്ടം രേഖപ്പെടുത്തി യഥാക്രമം 19861.01ലും 5959.55ലും വില്‍പ്പന അവസാനിപ്പിച്ചു.
നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് വില്‍പ്പന ആരംഭിച്ച ഏഷ്യന്‍ വിപണികളെല്ലാം തുടക്കത്തില്‍ നേട്ടം സ്വന്തമാക്കി. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ്, എം.എം.സി.ജി, ബാങ്കിങ് ഓഹരികളില്‍ സമ്മര്‍ദ്ദം പ്രകടമായി തുടങ്ങി. അതേ സമയം മെറ്റല്‍, ഫാര്‍മ ഓഹരികളില്‍ വാങ്ങാനുള്ള തിരക്ക് താരതമ്യേന കൂടുതലായിരുന്നു. പതുക്കെ പതുക്കെ നഷ്ടത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന വിപണിയെ കൈപിടിച്ചുയര്‍ത്താന്‍ നേട്ടത്തോടെ കച്ചവടം തുടങ്ങിയ യൂറോപ്യന്‍ മാര്‍ക്കറ്റിനും സാധിച്ചില്ല. ക്ലോസ് ചെയ്യുന്നതിനു തൊട്ടുമുമ്പ് വിപണി തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍ വീണ്ടും പിറകോട്ടടിച്ചു. സത്യം കംപ്യൂട്ടേഴ്‌സ് തന്നെയാണ് ചെറുകിട നിക്ഷേപകര്‍ക്ക് ഇന്നും പ്രിയപ്പെട്ട ഓഹരി. കേരളത്തില്‍ നിന്നുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ഷെയറുകളും കാര്യമായി വിറ്റഴിഞ്ഞു.
ആര്‍.ഇ.അഗ്രോ, പി.ടി.സി. ഇന്ത്യ, ലൂപിന്‍, പുഞ്ച് ലോയ്ഡ്, ക്രോംപ്റ്റന്‍ ഗ്രീവ്‌സ് ഓഹരികള്‍ ഇന്നു ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയപ്പോള്‍ മുണ്ട്രാ പോര്‍ട്ട്, ഇന്ത്യാബുള്‍സ് റിയല്‍എസ്‌റ്റേറ്റ്, എച്ച്.ഡി.ഐ.എല്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, സെന്‍ട്രല്‍ ബാങ്ക് ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: മോസര്‍ബെയര്‍,കജാരിയ, സത്യം കംപ്യൂട്ടേഴ്‌സ്, യെസ് ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, റാന്‍ബാക്‌സ്,