മുംബൈ ഓഹരി സൂചികയായ സെന്‍സെക്സ് 112.78 പോയിന്റുയര്‍ന്ന് 20069.12ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 38.65 പോയിന്റുയര്‍ന്ന് 6029.95ലും വില്‍പ്പന അവസാനിപ്പിച്ചു. ഇതില്‍ നിന്ന് ഒരു കാര്യം വ്യക്തമായിട്ടുണ്ട്. 5800-5830 എന്നത് നിഫ്റ്റിയുടെ ഏറ്റവും മികച്ച സപ്പോര്‍ട്ട് ലെവലാണ്. വിദേശനിക്ഷേപം കാര്യമായി ഒഴുകുന്ന ഈ അവസരത്തില്‍ നിഫ്റ്റിയില്‍ കാര്യമായ ഒരു തിരുത്തല്‍ ആരും പ്രതീക്ഷിക്കുന്നില്ല. എങ്കിലും നിഫ്റ്റി 5800ല്‍ താഴെയെത്തുന്നത് കരുതലോടെ കാണണമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ഫ്യൂച്ചര്‍ ഓപ്ഷന് കോളുകളുടെ അവസാനദിവസമായ ഇന്ന് മുന്നേറ്റം നേടാനായത് നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസം പകര്‍ന്നു.
25196.37 കോടി രൂപയാണ് സപ്തംബര്‍ മാസത്തില്‍ foreign institutional investors(FIIs) എന്ന രീതിയില്‍ വിപണിയിലെത്തിയിട്ടുള്ളത്. തീര്‍ച്ചയായും വിപണിയിലേക്ക് കടന്നുവരാന്‍ ആഗ്രഹിക്കുന്നവര്‍ നിഫ്റ്റി 5500 എന്ന ലെവലിലെത്തുന്നതുവരെ കാത്തുനില്‍ക്കുകയാണ് ബുദ്ധി.
ജി.ടി.എല്‍ ഇന്‍ഫ്രാസ്ട്രക്ചര്‍, ഗോദ്റേജ് പ്രോപ്പര്‍ട്ടീസ്, എച്ച്.ഡി.എഫ്.സി, ശ്രീ രേണുകാ ഷുഗേഴ്സ്, സ്റ്റെര്‍ലൈറ്റ് എന്നീ കമ്പനികളാണ് ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. അതേ സമയം patni computers, techmahindra,ambuja cements, gujarat state petronet, indian oil corp തുടങ്ങിയ കമ്പനികളുടെ ഓഹരികളില്‍ കാര്യമായ ഇടിവുണ്ടായി. സത്യം കംപ്യൂട്ടേഴ്സിന്റെ റിപോര്‍ട്ട് പുറത്തുവന്നതാണ് ഇപ്പോഴത്തെ മാതൃകമ്പനിയായ ടെക് മഹീന്ദ്രയുടെ ഓഹരികളെ പ്രതികൂലമായി ബാധിച്ചത്. സത്യം 125 കോടിയുടെ നഷ്ടമാണ് രേഖപ്പെടുത്തിയത്.
വാങ്ങാവുന്ന ഓഹരികള്‍: സത്യം മഹീന്ദ്ര, ടെക് മഹീന്ദ്ര. അടുത്ത മാസം ഈ കമ്പനികളുടെ ലയനസാധ്യതയാണ് ഇതിനു കാരണം. സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ടി.സി.എസ്. എച്ച്.ഡി.ഐ.എല്‍ എന്നീ ഓഹരികളിലും ദീര്‍ഘവീക്ഷണത്തോടെ പണം നിക്ഷേപിക്കാവുന്നതാണ്.
jain irrigation: 2-3 ദിവസത്തിനുള്ളില്‍ 1215 എന്ന ലക്ഷ്യത്തിലെത്തുമെന്നാണ് കരുതുന്നത്. സ്റ്റോപ്പ് ലോസ് നല്‍കേണ്ടത് 1169.00 ഇപ്പോഴത്തെ വില 1193.
cairn india: 343 ആണ് ടാര്‍ജറ്റ്. സ്റ്റോപ്പ് ലോസ് 331. ഇപ്പോഴത്തെ വില 335.75.