തിരുവനന്തപുരം: സൂപ്പര്‍ സ്റ്റാര്‍ സുരേഷ് ഗോപിയുടെ രാഷ്ട്രീയ പ്രവേശന വാര്‍ത്ത സത്യമാകുമോ?. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുള്ള അനുകൂല നിലപാടുകളും ചില വിവാദ പ്രസ്താവനകളും രാഷ്ട്രീയ പ്രവേശനത്തിന്റെ ഭാഗമാണെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
ബിജെപി ക്ഷണിക്കുകയാണെങ്കില്‍ എതിര് പറയില്ലെന്ന് സുരേഷ് ഗോപി ആദ്യമേ തന്നെ പ്രഖ്യാപിച്ചതാണ്. വ്യാഴാഴ്ച പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ തന്നെ സുരേഷ് ഗോപിയെ ഔദ്യോഗികമായി പാര്‍ട്ടിയിലേക്ക് ക്ഷണിക്കുകയായിരുന്നു.
സുരേഷ് ഗോപിയെ ബിജെപിയിലേക്ക് സ്വാഗതം ചെയ്യുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുക്കേണ്ടത് താരം തന്നെയാണെന്ന് മുരളീധരന്‍ വ്യക്തമാക്കി. ഇതുവരെ സുരേഷ് ഗോപി പാര്‍ട്ടിയില്‍ ചേര്‍ന്നിട്ടു പോലുമില്ല. അതുകൊണ്ടു തന്നെ എവിടെയെങ്കിലും സ്ഥാനാര്‍ത്ഥിയാകുമോയെന്ന കാര്യങ്ങളെ കുറിച്ചൊന്നും ഇപ്പോള്‍ പറയാന്‍ പറ്റില്ല. പാര്‍ട്ടി ഇക്കാര്യത്തെ കുറിച്ച് ചര്‍ച്ച തുടങ്ങിയിട്ടില്ല- പാര്‍ട്ടി കേരള അധ്യക്ഷന്‍ വ്യക്തമാക്കി.
സംസ്ഥാന സ ര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ ടാക്‌സിയായ ഷീ ടാക്‌സിയുടെ മൂന്നാം ഘട്ടം ജനുവരി 23ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും. വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കും വനിതാ വികസന കോര്‍പറേഷനും ചേര്‍ന്ന്് 2013 നവംബര്‍ 19നു തിരുവനന്തപുരത്താണ് ജെന്‍ഡര്‍ പാര്‍ക്കിന്റെ ആദ്യത്തെ ഓഫ് ക്യാമ്പസ് പദ്ധതിയായ ഷീ ടാക്‌സിക്ക് തുടക്കം കുറിച്ചത്.
ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോള്‍ കേരളത്തിലെ മൂന്നാമത്തെ പ്രധാന നഗരത്തിലേക്ക് എത്തുകയാണ് ഷീ ടാക്‌സി. അഞ്ചു ഷീ ടാക്‌സികളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ തിരുവനന്തപുരത്ത് 25 എണ്ണമായി. രണ്ടാം ഘട്ടമായി എറണാകുളം നഗരത്തില്‍ 2014 മെയ് 19ന് ആറ് ടാക്‌സികള്‍ സര്‍വീസ് തുടങ്ങി. ഇപ്പോള്‍ അവിടെ 15 എണ്ണമുണ്ട്. കോഴിക്കോടിനുശേഷം വൈകാതെ തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലും ആരംഭിക്കുമെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സിഇയും വനിതാ വികസന കോര്‍പറേഷന്‍ എംഡിയുമായ ഡോ. പി ടി എം സുനീഷ് അറിയിച്ചു.
സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സിയാണ് ഷീ ടാക്‌സി. പുരുഷന്‍മാരും കൂടി ഉള്‍പ്പെട്ട കുടുംബ യാത്രകള്‍ക്കും പോകുമെങ്കിലും പുരുഷന്‍മാര്‍ക്കു മാത്രമായി ഷീ ടാക്‌സി ഓടില്ല. യാത്രക്കാര്‍ക്കോ ഡ്രൈവര്‍ക്കോ ഏതുസമയത്ത് എന്തു പരാതി ഉണ്ടായാലും ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുണ്ട്. 8590000543 എന്ന ഈ നമ്പറില്‍ വിളിച്ചാണ് ടാക്‌സി ബുക്ക് ചെയ്യേണ്ടത്. രാജ്യത്ത് എവിടെ നിന്നും ഒരേ ടോള്‍ഫ്രീ നമ്പറില്‍ ഷീ ടാക്‌സി ബുക്കു ചെയ്യാന്‍ 543 എന്ന നമ്പര്‍ ഉപയോഗിക്കാന്‍ ടെലിഫോണ്‍