ഷീ ടാക്‌സി കോഴിക്കോട്ടേയ്ക്ക്; ഉദ്ഘാടനം 23ന്

സംസ്ഥാന സ ര്‍ക്കാരിന്റെ സ്ത്രീ സൗഹൃദ ടാക്‌സിയായ ഷീ ടാക്‌സിയുടെ മൂന്നാം ഘട്ടം ജനുവരി 23ന് കോഴിക്കോട്ട് പ്രവര്‍ത്തനം ആരംഭിക്കും. വകുപ്പിനു കീഴിലുള്ള ജെന്‍ഡര്‍ പാര്‍ക്കും വനിതാ വികസന കോര്‍പറേഷനും ചേര്‍ന്ന്് 2013 നവംബര്‍ 19നു തിരുവനന്തപുരത്താണ് ജെന്‍ഡര്‍ പാര്‍ക്കിന്റെ ആദ്യത്തെ ഓഫ് ക്യാമ്പസ് പദ്ധതിയായ ഷീ ടാക്‌സിക്ക് തുടക്കം കുറിച്ചത്.

ഒരു വര്‍ഷവും രണ്ടു മാസവും പിന്നിടുമ്പോള്‍ കേരളത്തിലെ മൂന്നാമത്തെ പ്രധാന നഗരത്തിലേക്ക് എത്തുകയാണ് ഷീ ടാക്‌സി. അഞ്ചു ഷീ ടാക്‌സികളായിരുന്നു തുടക്കത്തില്‍ ഉണ്ടായിരുന്നത്. ഇപ്പോള്‍ തിരുവനന്തപുരത്ത് 25 എണ്ണമായി. രണ്ടാം ഘട്ടമായി എറണാകുളം നഗരത്തില്‍ 2014 മെയ് 19ന് ആറ് ടാക്‌സികള്‍ സര്‍വീസ് തുടങ്ങി. ഇപ്പോള്‍ അവിടെ 15 എണ്ണമുണ്ട്. കോഴിക്കോടിനുശേഷം വൈകാതെ തൃശൂര്‍, കോട്ടയം, പത്തനംതിട്ട, കൊല്ലം എന്നിവിടങ്ങളിലും ആരംഭിക്കുമെന്ന് ജെന്‍ഡര്‍ പാര്‍ക്ക് സിഇയും വനിതാ വികസന കോര്‍പറേഷന്‍ എംഡിയുമായ ഡോ. പി ടി എം സുനീഷ് അറിയിച്ചു.

സ്ത്രീകള്‍ക്കുവേണ്ടി സ്ത്രീകള്‍ ഓടിക്കുന്ന ടാക്‌സിയാണ് ഷീ ടാക്‌സി. പുരുഷന്‍മാരും കൂടി ഉള്‍പ്പെട്ട കുടുംബ യാത്രകള്‍ക്കും പോകുമെങ്കിലും പുരുഷന്‍മാര്‍ക്കു മാത്രമായി ഷീ ടാക്‌സി ഓടില്ല. യാത്രക്കാര്‍ക്കോ ഡ്രൈവര്‍ക്കോ ഏതുസമയത്ത് എന്തു പരാതി ഉണ്ടായാലും ബന്ധപ്പെടാന്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുണ്ട്. 8590000543 എന്ന ഈ നമ്പറില്‍ വിളിച്ചാണ് ടാക്‌സി ബുക്ക് ചെയ്യേണ്ടത്. രാജ്യത്ത് എവിടെ നിന്നും ഒരേ ടോള്‍ഫ്രീ നമ്പറില്‍ ഷീ ടാക്‌സി ബുക്കു ചെയ്യാന്‍ 543 എന്ന നമ്പര്‍ ഉപയോഗിക്കാന്‍ ടെലിഫോണ്‍

പിണറായിക്കും സ്വരാജിനും അഭിനന്ദനങ്ങള്‍,,,,,

ചുംബന സമരത്തെ അംഗീകരിച്ചില്ലെങ്കില്‍ പഴഞ്ചനോ, സംഘിയോ, സുഡാപ്പിയോ ആക്കി മാറ്റുന്ന നവമാധ്യമ തന്ത്രത്തില്‍ വീണു പോകാത്തത്തിന്…

പ്രതീകാത്മകമായി ഒരു സ്ഥലത്ത് .പ്രതിഷേധം പ്രകടിപ്പിക്കുന്നത് അംഗീകരിക്കാനാകും….ടിവി ചാനലുകളുടെ റേറ്റിങ് കൂട്ടാനുള്ള ഇക്കിളി സാധനമായി പ്രതിഷേധത്തെ ഒതുക്കിയവര്‍ക്കുള്ള നല്ല മറുപടിയാണിത്. ഇനി ആലപ്പുഴയിലും വയനാട്ടും നടത്തുമെന്ന് പറയുന്നു. ചുംബിക്കുന്നത് പാപമല്ല, അവിടെ ഒരു സാദാചാരവും തകര്‍ന്നു വീഴുന്നുമില്ല..

പക്ഷേ, ഇത്തരത്തിലുള്ള സമരം തുടരുന്നത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക. സമരത്തില്‍ ലക്ഷ്യമാണ് പ്രധാനം. ഇപ്പോള്‍ കഴുകന്‍ ക്യാമറ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുകയാണ് ചെയ്യുന്നതെന്ന സത്യം…ഈ അഭിനവ ബുദ്ധിജീവികള്‍ തിരിച്ചറിയുന്നില്ല. ആലപ്പുഴയിലും വയനാട്ടിലും നടത്തി കഴിഞ്ഞാല്‍ സംഘാടകര്‍ക്ക് വീണ്ടും കോള്‍ വരും..ഇനി മലപ്പുറത്ത്,, കൊല്ലത്ത്, തിരുവനന്തപുരത്ത്..അവര്‍ വിചാരിക്കും…ഇതാ കേരളത്തിലാകെ സദാചാര പോലിസിന്‍റെ അവസാനമായെന്ന്…ഇല്ല..ഓരോ സ്ഥലത്തും അവര്‍ കൂടുതല്‍ ശക്തരാവുകയും കലക്ടീവാകുകയുമാണ് ചെയ്യുന്നത്…ഇനി എവിടെ നടത്തിയാലും കൊച്ചിയിലും കോഴിക്കോടും നടന്നത് ആവര്‍ത്തിക്കും.. കാരണം അവര്‍ക്കും നേതാക്കളുണ്ട്. ഇതിന്‍റെ മൈലേജ് അവര്‍ക്ക് നന്നായറിയാം. ഇവരെ പോലെ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തു പരിചയമുള്ളവരല്ല അവര്‍…

സദാചാര പോലിസിനെതിരേ പ്രതീകാത്മകമായി കേരളം പ്രതിഷേധിച്ചു കഴിഞ്ഞു. ഇനി അടുത്ത ഇഷ്യു വരുന്പോഴും പ്രതിഷേധിക്കണം. അതിനി ചുംബിച്ചായാലും കെട്ടിപ്പിടിച്ചായാലും അതില്‍ തെറ്റില്ല…പക്ഷേ, ഇതിനെ വ്യവസായമാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല

നമുക്ക് ഒരു സര്‍വെ നടത്താം. എന്തിനുവേണ്ടിയാണ് ചുംബന സമരം? ഭൂരിഭാഗം പേരും അക്കാര്യം മറന്നു പോയിരിക്കുന്നു. അപ്പോള്‍ കിസ് ഓഫ് ലവിന്‍റെ സമരരീതിയില്‍ മാറ്റം വേണമെന്ന പിണറായിയുടെ നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നു. സദാചാര പോലിസിനെതിരേ താക്കീതാകുന്നതിനു പകരം….ഇതു മറ്റു പല ലക്ഷ്യങ്ങളുമാണ് നിറവേറ്റുന്നത്. ചുംബനത്തിനാണ് പ്രാധാന്യം വരുന്നത്. ഇത് ചിലരുടെ മനസ്സിന്‍റെ കുഴപ്പമാണെന്ന് ചിന്തിക്കുന്നവര്‍ പൊട്ടക്കിണറ്റിലെ തവളകളാണെന്ന് പറയുകയേ നിവൃത്തിയുള്ളൂ. ബുദ്ധി ജീവികളെ ഫേസ്ബുക്കിന് അപ്പുറം ചിന്തിക്കാന്‍ പഠിയ്ക്കണം… അടവ് നയത്തിന്‍റെ ഭാഗമായി മിണ്ടാതിരിക്കുകയോ? പോഷക സംഘടനകളെ കൊണ്ട് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്യുന്നതിനു പകരം, പാര്‍ട്ടി സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയത് അഭിനന്ദനീയം തന്നെ..