പ്രതീകാത്മകമായി ഒരു സ്ഥലത്ത് .പ്രതിഷേധം പ്രകടിപ്പിക്കുന്നത് അംഗീകരിക്കാനാകും….ടിവി ചാനലുകളുടെ റേറ്റിങ് കൂട്ടാനുള്ള ഇക്കിളി സാധനമായി പ്രതിഷേധത്തെ ഒതുക്കിയവര്‍ക്കുള്ള നല്ല മറുപടിയാണിത്. ഇനി ആലപ്പുഴയിലും വയനാട്ടും നടത്തുമെന്ന് പറയുന്നു. ചുംബിക്കുന്നത് പാപമല്ല, അവിടെ ഒരു സാദാചാരവും തകര്‍ന്നു വീഴുന്നുമില്ല..
പക്ഷേ, ഇത്തരത്തിലുള്ള സമരം തുടരുന്നത് ഗുണത്തേക്കാളേറെ ദോഷമാണുണ്ടാവുക. സമരത്തില്‍ ലക്ഷ്യമാണ് പ്രധാനം. ഇപ്പോള്‍ കഴുകന്‍ ക്യാമറ കണ്ണുകള്‍ക്ക് വിരുന്നൊരുക്കുകയാണ് ചെയ്യുന്നതെന്ന സത്യം…ഈ അഭിനവ ബുദ്ധിജീവികള്‍ തിരിച്ചറിയുന്നില്ല. ആലപ്പുഴയിലും വയനാട്ടിലും നടത്തി കഴിഞ്ഞാല്‍ സംഘാടകര്‍ക്ക് വീണ്ടും കോള്‍ വരും..ഇനി മലപ്പുറത്ത്,, കൊല്ലത്ത്, തിരുവനന്തപുരത്ത്..അവര്‍ വിചാരിക്കും…ഇതാ കേരളത്തിലാകെ സദാചാര പോലിസിന്‍റെ അവസാനമായെന്ന്…ഇല്ല..ഓരോ സ്ഥലത്തും അവര്‍ കൂടുതല്‍ ശക്തരാവുകയും കലക്ടീവാകുകയുമാണ് ചെയ്യുന്നത്…ഇനി എവിടെ നടത്തിയാലും കൊച്ചിയിലും കോഴിക്കോടും നടന്നത് ആവര്‍ത്തിക്കും.. കാരണം അവര്‍ക്കും നേതാക്കളുണ്ട്. ഇതിന്‍റെ മൈലേജ് അവര്‍ക്ക് നന്നായറിയാം. ഇവരെ പോലെ ഫേസ്ബുക്കില്‍ ചാറ്റ് ചെയ്തു പരിചയമുള്ളവരല്ല അവര്‍…
സദാചാര പോലിസിനെതിരേ പ്രതീകാത്മകമായി കേരളം പ്രതിഷേധിച്ചു കഴിഞ്ഞു. ഇനി അടുത്ത ഇഷ്യു വരുന്പോഴും പ്രതിഷേധിക്കണം. അതിനി ചുംബിച്ചായാലും കെട്ടിപ്പിടിച്ചായാലും അതില്‍ തെറ്റില്ല…പക്ഷേ, ഇതിനെ വ്യവസായമാക്കി മാറ്റുന്നത് അംഗീകരിക്കാനാവില്ല
നമുക്ക് ഒരു സര്‍വെ നടത്താം. എന്തിനുവേണ്ടിയാണ് ചുംബന സമരം? ഭൂരിഭാഗം പേരും അക്കാര്യം മറന്നു പോയിരിക്കുന്നു. അപ്പോള്‍ കിസ് ഓഫ് ലവിന്‍റെ സമരരീതിയില്‍ മാറ്റം വേണമെന്ന പിണറായിയുടെ നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നു. സദാചാര പോലിസിനെതിരേ താക്കീതാകുന്നതിനു പകരം….ഇതു മറ്റു പല ലക്ഷ്യങ്ങളുമാണ് നിറവേറ്റുന്നത്. ചുംബനത്തിനാണ് പ്രാധാന്യം വരുന്നത്. ഇത് ചിലരുടെ മനസ്സിന്‍റെ കുഴപ്പമാണെന്ന് ചിന്തിക്കുന്നവര്‍ പൊട്ടക്കിണറ്റിലെ തവളകളാണെന്ന് പറയുകയേ നിവൃത്തിയുള്ളൂ. ബുദ്ധി ജീവികളെ ഫേസ്ബുക്കിന് അപ്പുറം ചിന്തിക്കാന്‍ പഠിയ്ക്കണം… അടവ് നയത്തിന്‍റെ ഭാഗമായി മിണ്ടാതിരിക്കുകയോ? പോഷക സംഘടനകളെ കൊണ്ട് പിന്തുണ പ്രഖ്യാപിക്കുകയോ ചെയ്യുന്നതിനു പകരം, പാര്‍ട്ടി സെക്രട്ടറി തന്നെ നിലപാട് വ്യക്തമാക്കിയത് അഭിനന്ദനീയം തന്നെ..