കൊച്ചി: ഇൻവെസ്റ്റ്മെന്റ് മാനേജ്‍മെന്റ് സ്ഥാപനമായ സാംകോ അസറ്റ് മാനേജ്‌മെന്റ് പ്രൈവറ്റ് ലിമിറ്റഡ് ആകർഷകമായ പുതിയൊരു മ്യൂച്വൽ ഫണ്ട് കൂടി അവതരിപ്പിച്ചു. നിക്ഷേപകർക്ക് സ്ഥിരതയും ലാഭവും ഉറപ്പ് നൽകുന്നതിനൊപ്പം അപ്രതീക്ഷിതമായ ഓഹരി ഇടിവുകളിൽ നിന്ന് സുരക്ഷയും വാഗ്ദാനം ചെയ്യുന്നതാണ് പുതിയ “ഡൈനാമിക്ക് അസറ്റ് അലോക്കേഷൻ ഫണ്ട്” അഥവാ ഡാഫ് (DAAF).
മാർക്കറ്റിന്റെ ഗതിവിഗതികൾ അനുസരിച്ച് ഓഹരികളിലും ബോണ്ടുകളിലും നിക്ഷേപം ക്രമീകരിച്ച് ഇടിവുകളെ നേരിടാൻ സഹായിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ഡാഫ് ഫണ്ടാണിത്. ഓഹരികളുടെ പ്രകടനത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളെ ഭയാശങ്കയോടെ കാണുന്ന നിക്ഷേപകർക്കുപോലും ഏറെ ആത്മവിശ്വാസം നൽകുന്നതാണ് ഈ പദ്ധതി. മാർക്കറ്റ് ഇടിയുമ്പോൾ നഷ്ടം പരമാവധി കുറയ്ക്കാനും നിക്ഷേപങ്ങളുടെ മൂല്യമിടിയാതെ സൂക്ഷിക്കാനും കഴിയുന്ന തരത്തിലാണ് ഫണ്ട് ക്രമീകരിച്ചിരിക്കുന്നത്. എപ്പോൾ വേണമെങ്കിലും പണം പിൻവലിക്കാനുള്ള സൗകര്യവും സാംകോ ഒരുക്കിയിട്ടുണ്ട്.
മാർക്കറ്റിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകൾ സധൈര്യം നേരിടാനും നഷ്ടസാധ്യതകൾ കുറയ്ക്കാനും നിക്ഷേപകരെ ഈ ഫണ്ട് സഹായിക്കുമെന്ന് സാംകോയുടെ മുഖ്യനിക്ഷേപക ഓഫിസർ ഉമേഷ്‌കുമാർ മെഹ്ത പറഞ്ഞു.
സാംകോയുടെ ഡാഫ് ഫണ്ടിന്റെ എൻ എഫ് ഓ ഈ മാസം 21 വരെയാണ്. അതിനുശേഷം അഞ്ചുദിവസത്തിനുള്ളിൽ തന്നെ സാധാരണ ക്രയവിക്രയങ്ങൾക്കായി ഫണ്ട് ഓപ്പണാകും. കൂടുതൽ വിവരങ്ങൾക്ക് https://www.samcomf.com/dynamic-asset-allocation-fund എന്ന വെബ്‌സൈറ്റ് സന്ദർശിക്കാം.
എപ്പോഴും നമ്മൾ നമ്മളായിരിക്കുന്നതാണ് നല്ലതെന്ന് എന്നെ ബോധ്യപ്പെടുത്തിയ വർഷമായിരുന്നു കഴിഞ്ഞു പോയത്. തീർച്ചയായും പുതിയ വർഷത്തെ കുറിച്ച് പ്ലാൻ ചെയ്യുമ്പോൾ എന്റെ മനസ്സിലേക്ക് ആദ്യമെത്തുന്നതും ഈ ചിന്തയാണ്.
ലക്ഷ്യത്തിലേക്കെത്തുവാൻ മനസ്സിനെയും ശരീരത്തെയും പ്രാപ്തമാക്കുകയെന്നതാണ് ഓരോ പ്ലാനിങും കൊണ്ടും നമ്മൾ അർത്ഥമാക്കുന്നത്. ഇതിനർത്ഥം ജനുവരി ഒന്നുമുതൽ പുതിയൊരു ഭക്ഷണരീതിയും വ്യായാമവും എല്ലാം പൊളിച്ചടുക്കുന്ന മാറ്റങ്ങളും കൊണ്ടുവരുമെന്നല്ല. ഒന്നാം തിയ്യതി മാത്രം തുടങ്ങുന്ന തീരുമാനങ്ങളിലുള്ള വിശ്വാസം പണ്ടേ നഷ്ടപ്പെട്ടതാണ്. അതിൽ വലിയ കാര്യവുമില്ല.
സാധിക്കുമെന്ന് ഉറപ്പുള്ള ചെറിയ ചില ക്രമീകരണങ്ങൾ മാത്രമാണ് ഇത്തവണ ന്യൂ ഇയർ റസല്യൂഷൻ എന്ന രീതിയിൽ ആലോചിക്കുന്നത്. ജെയിംസ് ക്ലിയർ എഴുതിയ ആറ്റോമിക് ഹാബിറ്റ്സ് എന്ന പുസ്തകം വായിച്ചു തുടങ്ങിയതു മുതലാണ് ശീലങ്ങളിൽ വിശ്വസിച്ചു തുടങ്ങിയത്. എന്തൊക്കെ മേഖലകളിലാണ് മാറ്റങ്ങൾ വരേണ്ടത്?
സോഷ്യൽ ലൈഫ്: ജോലിയും അതുമായി ബന്ധപ്പെട്ട ചിന്തകളും മാത്രമായി മുന്നോട്ടു പോകുന്നത് മിസ്സാക്കുന്ന ഒരു സോഷ്യൽ ലൈഫുണ്ട്. പുതിയ വർഷം മുതൽ അത് തിരിച്ചു പിടിയ്ക്കാനാകുന്നതെല്ലാം ചെയ്യണം. അവർ എനിക്ക് പറ്റിയ കമ്പനിയല്ല അല്ലെങ്കിൽ ഞാനവർക്ക് പറ്റിയ കമ്പനിയല്ല എന്നതിനു പകരം അവരോടൊപ്പം ചേർന്ന് അവർക്ക് മാച്ചായ ഫ്രീക്വൻസി സർക്കിളുകൾ ഉണ്ടാക്കാൻ ശ്രമിക്കണമെന്ന് ആഗ്രഹിക്കുന്നു.
ഒരേ വേവ് ലെങ്ത് എല്ലായിടത്തും വേണമെന്ന് വാശിപിടിയ്ക്കുന്നതിനു പകരം, വ്യത്യസ്ത ഫ്രീക്വൻസിയിൽ പ്ലേ ചെയ്യാൻ മനസ്സിനെ പ്രാപ്തമാക്കേണ്ടതുണ്ട്. അനാവശ്യമായ മതിൽക്കെട്ടുകൾ സമ്മർദ്ദം ഉണ്ടാക്കാനുള്ള മൂലധനം മാത്രമാണെന്ന തിരിച്ചറിവിനെ അംഗീകരിക്കേണ്ടതുണ്ട്. കഴിഞ്ഞ വർഷവും ഇത് റസല്യൂഷനിൽ ഉണ്ടായിരുന്നു. കാര്യമായ പുരോഗതിയുണ്ടായില്ല. ചില ക്ലബ്ബുകളുടെയോ അസോസിയേഷനുകളുടെയോ സംഘടനകളുടെയോ ഭാഗമാകാനുള്ള സാധ്യത പരിശോധിക്കേണ്ടതുണ്ട്.
തൊഴിൽ: ജോലി ചെയ്യാൻ വേണ്ടി ജീവിയ്ക്കുകയെന്നതിനു പകരം ജീവിയ്ക്കാൻ വേണ്ടി ജോലി ചെയ്യുകയെന്ന മുദ്രവാക്യത്തിലേക്ക് മാറിയേ പറ്റൂ. അതേ സമയം അതിനു വേണ്ടി, തനദ് ശൈലി കോംപ്രമൈസ് ചെയ്യേണ്ടതില്ല. സൗഹൃദവും ബിസിനസ്സും കൂട്ടികുഴയ്ക്കേണ്ട കാര്യമില്ല. രണ്ടിനെയും വേർതിരിച്ചു കാണാനാകാത്ത സാഹചര്യം വന്നാൽ ഏതെങ്കിലും ഒന്നു മാത്രം ഓപ്റ്റ് ചെയ്യുന്ന രീതിയിലേക്ക് പോകേണ്ടതുണ്ട്. അത് മാനസിക സമ്മർദ്ദം കുറയ്ക്കും.
രണ്ടിലൊന്ന് ഓപ്റ്റ് ചെയ്യാൻ പറ്റിയില്ലെങ്കില്‍ രണ്ടിനെയും റിജക്ട് ചെയ്യാൻ മനസ്സിനെ പ്രാപ്തമാക്കണം. ഇവിടെ കോംപ്രമൈസ് വേണ്ട. സൗഹൃദം കൊണ്ട് ഒരിക്കലും ബിസിനസ് റൺ ചെയ്യിക്കില്ലെന്ന പ്രഖ്യാപിത നിലപാട് തുടരും. സിസ്റ്റമാണ് വർക്ക് ചെയ്യേണ്ടത്. എന്നാൽ സിസ്റ്റമാണ് എല്ലാത്തിനും വലുതെന്ന ചിന്തയിൽ കോംപ്രമൈസ് ചെയ്യേണ്ടതുണ്ട്. കൃത്യമായ പറഞ്ഞാൽ സിസ്റ്റത്തിലും സ്നേഹത്തിലും വിശ്വസിക്കുന്ന 2018വരെയുണ്ടായിരുന്ന സ്വന്തം തൊഴിൽ സങ്കൽപ്പത്തിലേക്ക് മടങ്ങണമെന്ന് ആഗ്രഹിക്കുന്നു.
സാമ്പത്തികം: ജീവിതത്തിൽ അതിവേഗം തീരുമാനമെടുക്കുന്നതാണ് രീതി. പലപ്പോഴും അത്തരം തീരുമാനങ്ങൾ തെറ്റാറുമില്ല. അതേ സമയം ഏതെങ്കിലും പാഷന്റെയോ ആവേശത്തിന്‍റെയോ പുറത്തെടുക്കുന്ന തീരുമാനങ്ങളിൽ ഇത്തിരി വേഗത കൂടിപോയല്ലോ എന്ന് പിന്നീട് ചിന്തിക്കാറുണ്ട് . പുതിയ വർഷത്തിൽ വ്യക്തമായ പ്ലാനിങ് വേണ്ട മേഖലയാണ് സാമ്പത്തികം. ആവശ്യവും അത്യാവശ്യവും വേർതിരിച്ചറിയേണ്ടതുണ്ട്. പർച്ചേസിങ് രീതി മുതൽ മാറ്റം വരുത്തേണ്ടതുണ്ട്. സേവിങ്സ് രീതികളിലും പരിഷ്കാരങ്ങൾ വേണം. ഏകദേശ രൂപരേഖ മനസ്സിലുണ്ട്. അതിനെ ശീലത്തിലേക്ക് കൺവെർട്ട് ചെയ്യുക മാത്രമേ വേണ്ടി വരൂ.
വാല്യുബിൾ ടൈം: കുട്ടികൾ വലുതായതിനു ശേഷം അവരുടെ വാല്യുബിൾ സമയം അവർ തന്നെ ഉണ്ടാക്കിയെടുത്തു തുടങ്ങിയിട്ടുണ്ട്. അവർക്കും അഭിപ്രായങ്ങളുണ്ട്. നിർദ്ദേശങ്ങളുണ്ട്. അതുകൊണ്ട് 2023ൽ ഈ മേഖലയെ കുറിച്ച് വലിയ ആശങ്ക വേണ്ടി വരില്ലെന്നാണ് തോന്നുന്നത്. ഫാമിലി ടൈം ഉണ്ടാകും.
അതേ സമയം, യാത്രയെന്നത് ഒരു പാഷനാണ്. ഫാമിലിക്കൊപ്പമുള്ള യാത്രകൾക്ക് പരിമിതിയുണ്ട്. (എല്ലാം ശരിയായി യാത്ര നടക്കുക അപൂർവമായാണ്). ഒറ്റയ്ക്കോ നേരത്തെ പറഞ്ഞ സർക്കിളുകളുടെ ഭാഗമായോ കൂടുതൽ യാത്രകൾ നടത്തേണ്ടതുണ്ട്. ഓൺ ലൈനിൽ നിന്നു വിട്ടു നിൽക്കുന്ന യാത്രകളാണ് എന്നെ പലപ്പോഴും ഞാൻ ഇഷ്ടപ്പെടുന്ന ഞാനാക്കി മാറ്റാറുള്ളത്.
വായന: കഴിഞ്ഞ വർഷവും കാര്യമായ പുരോഗതിയുണ്ടായിട്ടില്ല. തൊട്ടുമുമ്പത്തെ വർഷത്തേക്കാളും ഏറെ മെച്ചപ്പെട്ടതായിരുന്നു. അതിനേക്കാൾ നേട്ടം പുതിയ വർഷത്തിൽ ഉണ്ടാക്കണം.
വ്യായാമം: ജിമ്മിൽ പോവുകയെന്നൊന്നും വെറുതെ കമ്മിറ്റ് ചെയ്യുന്നില്ല. എന്നെ കൊണ്ട് നടക്കില്ല. അതേ സമയം രണ്ടു കാര്യങ്ങൾ ചെയ്യാൻ ഇഷ്ടമാണ്. നടത്തം, ബാഡ്മിൻറൺ. ഇതിനുള്ള സാധ്യതകൾ പരിശോധിക്കും. വൈകുന്നേരത്തെ നടത്തം പ്രജിയ്ക്കുള്ള വാല്യുബിൾ സമയമായി കൺവെർട്ട് ചെയ്യാൻ ശ്രമിക്കും. അവൾക്കും ഒരു ആക്ടിവിറ്റിയാകുമല്ലോ?
എന്നെ അടുത്ത് അറിയുന്ന എല്ലാവർക്കും അറിയുന്നതാണ് എന്റെ സ്വപ്നം. ഒരു നല്ല ഐടി കമ്പനി കെട്ടിപ്പടുക്കുക. അതിനു കീഴിൽ ഏറ്റവും ഉപകാരപ്രദമായ രണ്ടോ മുന്നോ പ്രൊഡക്ടുകൾ ഉണ്ടായിരിക്കുക. ഒരു ഡിജിറ്റൽ മീഡിയ കൺസൾട്ടന്റായിരിക്കുക. ഈ ലക്ഷ്യത്തിനുവേണ്ടി 2023ൽ എന്തൊക്കെ ചെയ്യാനാകുമെന്ന് നോക്കണം. കമ്പനിയെല്ലാം എത്രയോ കൊല്ലമായി ആക്ടീവാണ്. പ്രജിയ്ക്കുള്ള പോക്കറ്റ് മണി കിട്ടുന്നതു അതിൽ നിന്നാണ്. എന്നാൽ അതിനെ കുടുംബത്തിന്റെ മുഖ്യവരുമാനമാർഗ്ഗമാക്കാനുള്ള കോൺഫിഡൻസ് നേടിയെടുക്കുക അത്ര എളുപ്പമല്ല. ഫുൾ ടൈം അതിൽ ശ്രദ്ധിക്കണം. അതു നിലവിലുള്ള സാഹചര്യത്തിൽ റിസ്കാണ്. എങ്കിലും പണി പോയാലും വലിയ ടെൻഷനില്ലാതെ ജീവിയ്ക്കാനാകുമെന്നതിന്റെ കോൺഫിഡൻസ് കൂടിയാണത്. എല്ലാവർക്കും പുതുവർഷാശംസകൾ.
കുട്ടികള്‍ ഇപ്പോഴും മൊബൈലില്‍ തന്നെയാണ്. അതിനു പ്രധാന കാരണം, ആക്ടിവിറ്റികളില്‍ പലതും ഇപ്പോഴും മൊബൈലിലൂടെ നല്‍കുന്നതുകൊണ്ടാണ്. പണ്ട് ക്ലാസ്സില്‍ നിന്നു ചെയ്തു കൊണ്ടിരിക്കുന്ന പല സംഗതികളും സൗകര്യത്തിന് മൊബൈലിലേക്ക് തള്ളുന്നതുകൊണ്ടാണിത്.
ടെക്‌നോളജിയല്ലേ, കാലം പുരോഗമിക്കുകയല്ലേ എന്ന വാദം അംഗീകരിക്കുന്നു. അതേ സമയം എങ്ങനെ കുട്ടികളുടെ സ്‌ക്രീന്‍ ടൈം പരമാവധി കുറയ്ക്കണമെന്ന കാര്യം ഗൗരവമായി തന്നെ ആലോചിക്കേണ്ട വിഷയമാണ്.
മൊബൈലും ടിവിയും ചേര്‍ന്നുള്ള പാസീവ് ഫീഡിങ് വര്‍ധിക്കുകയാണ്. ഇത് പല കുട്ടികളെ മാനസികമായും ശാരീരികമായും ദുര്‍ബ്ബലപ്പെടുത്തും. ടെക്‌നോളജിയെ പഠനത്തില്‍ ഉപയോഗപ്പെടുത്തണം. എന്നാല്‍ ഇപ്പോള്‍ പലയിടത്തും പലരും കൊവിഡ് കാലത്ത് പഠിച്ച ഈ സൂത്രപ്പണി തുടരുകയാണ്.
തെറ്റിദ്ധരിക്കരുത്, മൊബൈല്‍ വേണ്ടായെന്നല്ല. കൊവിഡ് കാലത്തെ പോലെ തുടര്‍ച്ചയായി ഉപയോഗിക്കേണ്ട സാഹചര്യം ഒഴിവാക്കണമെന്നു മാത്രം. പഠിയ്ക്കാനും അല്ലാതെയുമായി കുട്ടികള്‍ മൊബൈലില്‍ ഒതുങ്ങി പോകുന്നത് അത്ര നല്ല കാര്യമല്ല എന്ന് ചിന്തിക്കുന്നു.
ഒരു ബിസിനസ്സ് ഓപ്പറേറ്റ് ചെയ്യുമ്പോള്‍ നിരന്തരം അഭിമുഖീകരിക്കുന്ന രണ്ട് മൈന്‍ഡ് സെറ്റുകളാണ് ഗ്രോത്തും ഫിക്‌സഡും. എന്താണ് ഇവ തമ്മിലുള്ള വ്യത്യാസം. ആദ്യം മൈന്‍ഡ് സെററ് എന്താണെന്ന് നോക്കാം. അയാളെ കുറിച്ചും അയാളുടെ ചുറ്റുപ്പാടിനെ കുറിച്ചും അയാള്‍ക്കുള്ള കാഴ്ചപ്പാടിനെ നമുക്ക് എളുപ്പത്തില്‍ മൈന്‍ഡ് സെറ്റ് എന്നു വിളിക്കാം. ഒരാളുടെ ജീവിതത്തില്‍ വളരെ സ്വാധീനം ചെലുത്താന്‍ കഴിവുള്ളതാണ് ഈ മാനസികാവസ്ഥ അല്ലെങ്കില്‍ മൈന്‍ഡ് സെറ്റ്. ശരിയായ മൈന്‍ഡ് സെറ്റുള്ള ഒരാളുടെ ജീവിതം അതുകൊണ്ട് തന്നെ സന്തോഷവും വിജയകരവുമായിരിക്കും.
അറിവും കഴിവും തുടര്‍ച്ചയായ കഠിനാധ്വാനത്തിലൂടെ നേടിയെടുക്കാമെന്ന് ഉറച്ച് വിശ്വസിക്കുന്നവരാണ് ഗ്രോത്ത് മൈന്‍ഡ് സെറ്റുള്ളവര്‍. ഇല്ലാത്തത് എല്ലാം നേടിയെടുക്കാമെന്ന ആത്മവിശ്വാസമുള്ളവരാണ് ഇവര്‍. ജീവിതത്തില്‍ പരാജയപ്പെടുന്നതിനും പരീക്ഷണങ്ങള്‍ നടത്തുന്നതിനും യാതൊരു മടിയുമില്ലാത്തവരാണ് ഗ്രോത്ത് മൈന്‍ഡ് സെറ്റുള്ളവര്‍. പരാജയങ്ങളെ പുതിയ പാഠങ്ങള്‍ പഠിയ്ക്കാനുള്ള അവസരങ്ങളായാണ് ഇത്തരക്കാര്‍ കരുതുക.
എന്നാല്‍ ഫിക്‌സഡ് മൈന്‍ഡ് സെറ്റുള്ളവര്‍ എനിക്ക് അറിവും കഴിവും ഉണ്ടെന്ന് ചിന്തിക്കുന്നവരാണ്.. ഉറച്ച ഈ വിശ്വാസത്തില്‍ കാലം കൊണ്ട് യാതൊരു മാറ്റവും വരാന്‍ പോകുന്നില്ലെന്ന് ചിന്തിക്കുന്നവരാണ്. ഇത്തരക്കാര്‍ക്ക് ഒരു കാര്യത്തിനോട് ഐക്യപ്പെടാന്‍ പറ്റിയില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഈ വിയോജിപ്പ് മനസ്സിലുണ്ടാകും. ഇത്തരക്കാര്‍ പ്രശ്‌നങ്ങളെയും അവസരങ്ങളെയും ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കാത്തവരായിരിക്കും. അവര്‍ ഒരു ഫിക്‌സഡ് മൈന്‍ഡ് സെറ്റില്‍ മുന്നോട്ടു നീങ്ങും. അവര്‍ എപ്പോഴും അവരുടെ ഭാഷയില്‍ ശരിയുമായിരിക്കും. ഇത്തരക്കാര്‍ കഴിഞ്ഞ കാല നേട്ടങ്ങളില്‍ അഭിരമിക്കുന്നവരായിരിക്കും. ചിലരെല്ലാം കഴിവോടു കൂടി ജനിച്ചവരും മറ്റുള്ളവര്‍ അങ്ങനെയല്ലാതെ ജനിച്ചവരുമാണെന്ന ആറ്റിറ്റിയൂഡായിരിക്കും ഇവര്‍ക്ക് ഉണ്ടാവുക.
പരാജയം ശാശ്വതമല്ലെന്ന് ചിന്തിക്കുന്നവരാണ് ഗ്രോത്ത് മൈന്‍ഡ് സെറ്റുള്ളവര്‍. അതുകൊണ്ട് തന്നെ ഇത്തരക്കാര്‍ പ്രകടനത്തില്‍ സ്ഥിരത പുലര്‍ത്തുകയും ഒരിക്കലും കീഴടങ്ങി കൊടുക്കാന്‍ തയ്യാറാവുകയും ചെയ്യില്ല. മറ്റുള്ളവരുടെ വിജയത്തില്‍ ആഹ്ലാദിക്കുകയും അതിനെ മോട്ടിവേഷനായി എടുക്കാനാണ് ഗ്രോത്ത് മൈന്‍ഡ് സെറ്റുള്ളവര്‍ ശ്രമിക്കുക. അവര്‍ക്ക് ചെയ്യാനാകുമെങ്കില്‍ എനിക്ക് എന്തുകൊണ്ട് ചെയ്യാനാകില്ല എന്നായിരിക്കും ഇത്തരക്കാര്‍ ചിന്തിക്കുക.
ഫിക്‌സഡ് മൈന്‍ഡ് സെറ്റുള്ളവര്‍ പരാജയങ്ങളെ നാണക്കേടായാണ് കരുതുക. അതുകൊണ്ട് തന്നെ ഇത്തരക്കാരുടെ ജീവിതത്തില്‍ നിരന്തരം പ്രശ്‌നങ്ങളുണ്ടാകും. ഇത്തരക്കാര്‍ക്ക് പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാന്‍ വളരെ മടിയായിരിക്കും. പലപ്പോഴും സ്വയം ശപിക്കുകയും ഒട്ടേറെ നെഗറ്റീവ് സ്വഭാവങ്ങള്‍ പ്രകടിപ്പിക്കുകയും ചെയ്യും. പരാജയങ്ങളെ ഇത്തരം ആളുകള്‍ സ്ഥിരതയായാണ് കാണുന്നത്. അതുകൊണ്ട് തന്നെ ഒരിക്കലോ ഒന്നിലേറെ തവണയോ പരാജയപ്പെട്ടാല്‍ പിന്നീട് അതേ കാര്യത്തിനു വേണ്ടി ശ്രമിക്കാന്‍ ഇത്തരക്കാര്‍ തയ്യാറാവുകയില്ല. കഴിവുകളെ ഒരു സമ്മാനമായി കരുതുന്നവരാണ് ഫിക്‌സഡ് മൈന്‍ഡ് സെറ്റുള്ളവര്‍. ഇത്തരക്കാര്‍ മറ്റുള്ളവരുടെ വിജയത്തില്‍ അസൂയയുള്ളവരായിരിക്കും. ഈ ലോകം നീതികാണിയ്ക്കുന്നില്ലെന്ന് എല്ലാവരോടും പരാതി പറയാനുള്ള കാരണമായിട്ടായിരിക്കും അവര്‍ മറ്റുള്ളവരുടെ വിജയത്തെ കാണുക.
വിമര്‍ശനത്തെ ഗ്രോത്ത് മൈന്‍ഡ് സെറ്റുള്ളവര്‍ ഒരു അനുഗ്രഹമായിട്ടാണ് കാണുക. എന്താണ് മെച്ചപ്പെടുത്തേണ്ടതെന്ന് അവര്‍ ഇത്തരം വിമര്‍ശനങ്ങളില്‍ നിന്ന് തിരിച്ചറിയുകയാണ് ചെയ്യുന്നത്. എന്നാല്‍ വിമര്‍ശനങ്ങളോട് വളരെ നിഷേധാക്തകമായാണ് ഫിക്‌സഡ് മൈന്‍ഡ് സെറ്റുള്ളവര്‍ പ്രവര്‍ത്തിക്കുക. അതുകൊണ്ട് വിമര്‍ശനങ്ങളെ ശക്തമായി പ്രതിരോധിക്കാനാണ് ഇത്തരക്കാര്‍ ശ്രമിക്കുക.
ഇതില്‍ നിന്നും ജീവിതത്തില്‍ വിജയിക്കുന്നവരുടെ മൈന്‍ഡ് സെറ്റ് ഏതാണെന്ന് മനസ്സിലായി കാണുമല്ലോ? ഇനി നിങ്ങള്‍ക്ക് നിങ്ങളുടെ മൈന്‍ഡ് സെറ്റ് ഏതാണെന്ന് പരിശോധിക്കാം
”Love means you’re willing to nurture another life without forming opinions”-Sadhguru
ഒപ്പീനിയന്‍ രൂപപ്പെടുത്താതെ, ജഡ്ജ്‌മെന്റ് ചെയ്യാതെ മറ്റൊരു ജീവിതവുമായി താദാത്മ്യം പ്രാപിക്കുന്നതിനെ നമുക്ക് വേണമെങ്കില്‍ സ്‌നേഹം എന്നു പറയാം. ഏറെ പരിപാലനം വേണ്ട ഒരു സംഗതിയാണ്. ഓരോ സ്‌നേഹവും സൗഹൃദവും നമുക്ക് ലഭിക്കുന്ന അഡീഷണല്‍ ചിറകുകളാണ്. നമ്മളെ നിവര്‍ന്നു നില്‍ക്കാന്‍ പ്രേരിപ്പിക്കുന്ന, കൂടുതല്‍ ദൂരം പറക്കാന്‍ സഹായിക്കുന്നവ… ഇത്തരം സ്‌നേഹങ്ങളും സൗഹൃദങ്ങളുമായി എപ്പോഴും കെട്ടുപിണഞ്ഞിരിക്കാനാണ് ശ്രമിക്കേണ്ടത്. ഏത് തരത്തിലുള്ള കുറവുകളും പരസ്പരമുള്ള സ്‌നേഹത്തില്‍ സംശയമോ ക്ഷതമോ ഉണ്ടാക്കും. കാരണം സ്നേഹം, അത് ലക്ഷ്യമില്ലാത്ത ഒരു ഒഴുക്കായിരിക്കണം.
ഇമോഷനുകള്‍ ഉണ്ടാകും. എന്നാല്‍ ചിന്തയ്ക്ക് കാരണമാകരുത്. ഇത്തരം ചിന്ത കാടുകയറുമ്പോഴാണ് പലപ്പോഴും ബന്ധങ്ങളില്‍ വിള്ളല്‍ വരുന്നത്. ജീവിതത്തില്‍ ഒരിക്കലും ഇമോഷനെ വര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുത്. നിങ്ങളുടെ ചിന്തകളും ശരീരവുമാണ് വര്‍ക്ക് ചെയ്യേണ്ടത്. ചിന്തകളും ഇമോഷന്‍സും തമ്മില്‍ വ്യത്യാസമുണ്ടെന്ന് മനസ്സിലാക്കണം. ഇമോഷന്‍സിനെ ആസ്വദിക്കാനാണ് പഠിയ്‌ക്കേണ്ടത്. ആസ്വദിക്കാവുന്ന ഇമോഷന്‍സിനാണ് സൗഹൃദത്തില്‍ പ്രാധാന്യം കൊടുക്കേണ്ടത്. മറിച്ചുള്ള ഇമോഷന്‍സ് വന്നാലും മുകളില്‍ പറഞ്ഞ പോലെ ഒരിക്കലും ആ ഇമോഷന്‍സിനെ നമ്മുടെ മനസ്സില്‍ വര്‍ക്ക് ചെയ്യാന്‍ അനുവദിക്കരുത്.
എപ്പോഴാണോ നിങ്ങളുടെ ഇമോഷന്‍സിനെ വര്‍ക്ക് ചെയ്യാന്‍ അനുവദിക്കുന്നത് അന്നുമുതല്‍ നിങ്ങളുടെ ജീവിതം നാശത്തിലേക്കാണ് നീങ്ങുന്നത്. തുടക്കത്തില്‍ ഒരാളെ നമുക്ക് ഇഷ്ടമാകും. എന്നാല്‍ പിന്നീട് ഇമോഷന്‍സ് അതിന്റെ നിയന്ത്രണം ഏറ്റെടുക്കും. ഇത് ഒഴിവാക്കപ്പെടേണ്ടതാണ്.
ചില സമയത്ത് നമ്മുടെ ബുദ്ധി വര്‍ക്ക് ചെയ്യാതെയാകും. ചിന്തിക്കാന്‍ പോലുമുള്ള ശേഷിയില്ലാതാകും. ഇത്തരം സാഹചര്യങ്ങളില്‍ അതിനെ ആക്ടീവാക്കാന്‍ നിങ്ങള്‍ ഇമോഷനെ ഉപയോഗപ്പെടുത്തി തുടങ്ങുമ്പോഴാണ് പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്. പിന്നീട് ഈ പാലത്തിലൂടെ കൂടുതല്‍ മുന്നോട്ടു നീങ്ങാന്‍ ശ്രമിക്കുമ്പോള്‍ പരസ്പരം കരുതലോടെ നീങ്ങേണ്ട രണ്ടു പേരുടെ ബന്ധങ്ങളില്‍ വിള്ളല്‍ വീഴാന്‍ തുടങ്ങും.
നിങ്ങള്‍ ഒരാളെ സ്‌നേഹിക്കുന്നുണ്ടെങ്കില്‍, നിങ്ങള്‍ക്ക് അയാളെ കുറിച്ച് അഭിപ്രായമേ ഉണ്ടാകരുത്. ശരിയ്ക്കും അതാണ് സ്‌നേഹം എന്നു പറയുന്നത്. നമ്മള്‍ പരസ്പരം ഉറച്ച അഭിപ്രായങ്ങള്‍ രൂപപ്പെടുത്താന്‍ ശ്രമിക്കുമ്പോള്‍, നിങ്ങള്‍ നിശ്ചിതമായ ഒരു ജീവിതമാണ് ഫിക്‌സ് ചെയ്യാന്‍ ശ്രമിക്കുന്നത്.
എന്നാല്‍ സ്‌നേഹം എന്നു പറയുന്നത് പുതിയ പുതിയ സാധ്യതകള്‍ ജീവിതത്തില്‍ സമ്മാനിക്കുന്നതാണ്. ഇത്തരത്തിലുള്ള സ്ഥിരപ്പെടുത്തല്‍ പരിപാടി സ്‌നേഹത്തില്‍ പാടില്ല. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദം കൊണ്ട് നമ്മള്‍ ചില ജഡ്ജ്‌മെന്റുകളില്‍ എത്തിയേക്കാം. എന്നാല്‍ അതൊരിക്കലും ഒപ്പീനിയനായി കണ്‍വെര്‍ട്ട് ചെയ്യരുത്. അത് ആ സാഹചര്യത്തിന്റെ മാത്രം സാധ്യതയാണ്. ഒപ്പീനിയന്‍ രൂപപ്പെടുത്തുന്നതോടു കൂടി നിങ്ങള്‍ അയാളെ നിങ്ങളുടെ അഭിപ്രായമാകുന്ന ഷെല്ലിനുള്ളില്‍ ഇട്ട് അടയ്ക്കുകയാണ് ചെയ്യുന്നത്. തീര്‍ച്ചയായും സംഗതികള്‍ നിങ്ങളുടെ താളത്തിലല്ല പോകുന്നതെങ്കില്‍ നിരാശയായിരിക്കും ഉണ്ടാവുക.
കര്‍മവും ധര്‍മവും-ഇവിടെയും കണ്‍ഫ്യൂഷനാകേണ്ട കാര്യമില്ല. ഒരു വീട്ടില്‍ നാലോ അഞ്ചോ പേര്‍ കാണും. ഇവര്‍ക്കെല്ലാം ചിന്തകളും പ്രവര്‍ത്തികളും ഉണ്ട്. എന്നാല്‍ ഇതിന്റെ പേരില്‍ നമ്മള്‍ ആരെയെങ്കിലും കുറിച്ച് ഒപ്പീനിയന്‍ ഉണ്ടാക്കാറുണ്ടോ? ഉണ്ടാക്കുന്ന വീടുകളിലാണ് പ്രശ്‌നങ്ങള്‍ വരുന്നത്. നല്ല ഭാര്യ, നല്ല ഭര്‍ത്താവ്, നല്ല മക്കള്‍ എന്നൊക്കെ നമ്മള്‍ പരസ്പരം അഭിപ്രായം പറയാറുണ്ടോ? പുറത്തുള്ളവര്‍ പറഞ്ഞേക്കാം. എന്നാല്‍ എന്റെ അച്ഛന്‍ കൊള്ളില്ലെന്ന് ഒരുത്തന്‍ പറയുന്നതിന് അര്‍ത്ഥം അവിടെ സ്‌നേഹം നഷ്ടമായിയെന്നു തന്നെയാണ്.
സ്‌നേഹമാണോ വലുത് കര്‍മമാണോ വലുത് എന്ന ചോദ്യമല്ലേ നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ വരുന്നത്. ഇതിനെ എന്തിനാണ് താരതമ്യം ചെയ്യുന്നത്. ഒരു വീട്ടില്‍ അച്ഛനും അമ്മയ്ക്കും മക്കള്‍ക്കും അവരുടെതായ കര്‍മം ഉണ്ട്. ആ കര്‍മത്തിനിടയില്‍ നിങ്ങള്‍ സ്‌നേഹം കൊണ്ട് ചെന്ന് അളന്നു നോക്കാറുണ്ടോ? അല്ലെങ്കില്‍ സ്‌നേഹം കാണിയ്ക്കുമ്പോള്‍ നിങ്ങള്‍ കര്‍മം വെച്ച് അളക്കാറുണ്ടോ? ഇല്ല, ഒരു പക്ഷേ, പുറത്തുള്ളവര്‍ പറഞ്ഞേക്കാം. അവന്‍ പുന്നാരിച്ച് വഷളാക്കിയെന്നോ,,, ആ പയ്യന്‍ വീട്ടിലെ കാര്യങ്ങളൊന്നും നോക്കുന്നില്ലെന്നോ… അതിനെന്താ? അത് നിങ്ങളുടെ സ്‌നേഹത്തെ ബാധിക്കുന്നില്ല. അതേ സമയം ആ വാക്കുകള്‍ നിങ്ങളെ സ്വാധീനിക്കുകയും അതിന്റെ ഹാങ് ഓവറില്‍ നിങ്ങള്‍ ഒപ്പീനിയന്‍ രൂപപ്പെടുത്തുകയും ചെയ്യുമ്പോഴാണ് പ്രശ്‌നങ്ങള്‍ വരുന്നത്.
ജോലിയെ ജോലിയായി കാണാത്തതാണ് പലരുടെയും പ്രശ്‌നം. ഇത് നിങ്ങളുടെ ബിസിനസ് അല്ല. നിങ്ങള്‍ ശമ്പളം വാങ്ങുന്ന ജോലിക്കാരന്‍ മാത്രമാണ്. ഒരു പക്ഷേ, ആരോ സമര്‍ത്ഥമായി നിങ്ങളെ ഒരു വര്‍ക്കിങ് കള്‍ച്ചറില്‍ കുടുക്കിയിട്ടിരിക്കും. എന്നാല്‍ അത് കുടുക്കിയിട്ടുവെന്നും പറയാനാകില്ല. കാരണം ജോലിയുടെ കെട്ടുപാടില്‍ നിന്നും ആര്‍ക്കും എപ്പോള്‍ വേണമെങ്കിലും പുറത്തു കടക്കാം. ശ്രമിച്ചൂ നോക്കൂ, ജോലിയോ സ്‌നേഹമോ ഉപേക്ഷിക്കേണ്ട കാര്യമില്ല. സ്‌നേഹമോ ജോലിയോ എന്ന ചോദ്യം വന്നാല്‍, തീര്‍ച്ചയായും സ്‌നേഹമാണ് വലുതെന്ന് ചിന്തിക്കണം. കാരണം സ്‌നേഹത്തിനെ ഇല്ലാതാക്കുന്ന ഒന്നിനെയും സ്വീകരിക്കാന്‍ തയ്യാറാകരുത്.
“If you do something out of duty it will deplete you, but if you do something out of love it will energize you.” – Mother Teresa
കംഫർട്ട് സോണിനുള്ളിൽ ഇരിയ്ക്കുന്നത് തന്നെയാണ് നമ്മളെ മുന്നോട്ട് നയിക്കുന്നതിൽ തടസ്സമുണ്ടാക്കുന്ന പ്രധാന കാര്യമെന്ന് എപ്പോഴും തോന്നാറുണ്ട്. ഒരു അന്തരീക്ഷം നമ്മളെ പിറകോട്ട് വലിയ്ക്കുന്നുവെന്ന് ബോധ്യം വന്നാൽ അത് എത്ര സേഫായ സോണാണെങ്കിലും പുറത്തുകടക്കാൻ ശ്രമിക്കേണ്ടതുണ്ട്.
പലർക്കും വില്ലനായി മാറാറുള്ളത് ”Too Much Thinking”. എന്നുവെച്ചാൽ ഏതൊരു കാര്യത്തിനെയും പല രീതിയിൽ കീറിമുറിച്ച് നോക്കുന്നത് വാസ്തവത്തിൽ എനർജി വേസ്റ്റിങ് ആണെന്ന് അറിയാം. ആദ്യകാലത്തെല്ലാം ഇത് വലിയൊരു മിടുക്കായാണ് പലരും കാണുക. പലപ്പോഴും നമ്മുടെ പോസിബിലിറ്റീസ് കറക്ടായി വരുന്പോൾ അതിൻറെ ത്രിൽ അനുഭവിക്കുകയും ചെയ്യും. എന്നാൽ കാലം ഏറെ മുന്നോട്ടു പോയപ്പോൾ അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യാനാണ് തുടങ്ങിയത്. ചുരുക്കി പറഞ്ഞാൽ എല്ലാ സമയത്തും ഓവർ തിങ്കിങ് ചെയ്യുന്നത് അത്ര നല്ല ശീലമല്ല. ആവശ്യമുള്ള സമയത്ത്, ആവശ്യമുള്ളത്ര ചിന്തിച്ചാൽ മതി.
വിശ്രമം അത്യാവശ്യമാണ്. ഞാനില്ലെങ്കിൽ എല്ലാം ഇടിഞ്ഞു വീഴുമെന്ന് ചിന്തിക്കുന്ന പ്രകൃതക്കാരുണ്ടാകും. അവർ തുടർച്ചയായി ജോലി ചെയ്തു കൊണ്ടേയിരിക്കും. എന്നാൽ അവർ ഒരു സത്യം മനസ്സിലാക്കുന്നില്ല. നിങ്ങളില്ലെങ്കിലും ഒന്നും സംഭവിക്കാൻ പോകുന്നില്ല. വിശ്രമം ഇല്ലാതെ ജോലിയെടുക്കുന്നത്, നിങ്ങളുടെ ചിന്തിക്കാനുള്ള ശേഷിയെയാണ് ഇല്ലാതാക്കുന്നത്. പുതിയ പുതിയ ആശയങ്ങൾ കണ്ടെത്താനും അറിവുകൾ നേടാനും കാര്യങ്ങളെ കൂടുതൽ കൃത്യതയോടെ മനസ്സിലാക്കാനുമുള്ള അവസരങ്ങളുമാണ് ഇല്ലാതാകുന്നത്.
അതുപോലെ തന്നെയാണ് സ്ക്രീൻ ടൈം കൂടുന്നതും. ടിവിയിലും ലാപ്പ് ടോപ്പിലും മൊബൈലിലുമായി കൂടുതൽ സമയം ചെലവഴിയ്ക്കുന്നത് ആളുകളെ മാനസികമായും ആരോഗ്യപരമായും തകർക്കും. പ്രിയപ്പെട്ടവർക്കുള്ള നിമിഷങ്ങളെയാണ് പറത്തികളയുന്നത്. ആരോഗ്യത്തിനായി ദിവസേന നല്ലൊരു സമയം മാറ്റിവെയ്ക്കാൻ ശ്രമിയ്ക്കാതിരിക്കുന്നതും നമ്മളെ പിറകോട്ട് വലിയ്ക്കാൻ കാരണമായേക്കും.
എല്ലാത്തിനും നല്ല സമയം കാത്തിരിക്കുന്നവരുണ്ട്. ഒന്നാം തിയ്യതിയാകട്ടെ നന്നാക്കാം….എന്ന് ചിന്തിക്കുന്നതും തെറ്റാണ്. നമുക്ക് കാര്യങ്ങൾ തിരിച്ചറിയുന്ന ആ സമയം തന്നെയാണ് നല്ല നിമിഷം.. അപ്പോൾ തന്നെ വേണ്ട തിരുത്തലുകൾ വരുത്തി തുടങ്ങിയാൽ അതാണ് ഏറ്റവും മികച്ച സമയം.
ജി സ്യൂട്ട് ലെഗസി ഫ്രീ എഡിഷന് ജൂലായ് ഒന്നുമുതല്‍ ലഭ്യമാകില്ല. ഒന്നും മനസ്സിലായില്ല അല്ലേ. പറയാം. ജിമെയില്‍ ഇമെയില്‍ എക്കൗണ്ടുകള്‍ ഫ്രീയാണെന്ന് നിങ്ങള്‍ക്ക് എല്ലാം അറിയാം.
എന്നാല്‍ പണ്ട് ഗൂഗിള്‍ നമ്മുടെ ഡൊമെയ്ന്‍ പേരില്‍ തന്നെ ഇമെയിലുകള്‍ ഫ്രീയായി ഉണ്ടാക്കാന്‍ അനുവദിച്ചിരുന്നു. എന്നുവെച്ചാല്‍ shinod.in എന്റെ ബ്ലോഗാണ്. ഈ ഡൊമെയ്ന്‍ വെച്ച് ഗൂഗിളിന്റെ ഫ്രീ സേവനത്തില്‍ ഉണ്ടാക്കിയ ഇമെയില്‍ ഐഡിയാണ് mail@shinod.in. എന്റെ പ്രധാന ഇമെയില്‍ ഐഡികളില്‍ ഒന്നാണിത്. ലോഗിന്‍ ചെയ്യുന്നത് ജിമെയിലില്‍ mail@shinod.in എന്ന് യൂസര്‍ നെയിം അടിച്ച് പാസ് വേര്‍ഡ് അടിച്ച് ഓപ്പണാക്കുന്നു.
15 ജിബി സ്പേസുള്ള ജിമെയിലിന്റെ എല്ലാ സൗകര്യങ്ങളും mail@shinod.in ല്‍ ഉപയോഗിക്കാന്‍ സാധിക്കും. 2009ലാണ് ഈ ഡൊമെയ്ന്‍ ബുക്ക് ചെയ്തത്. ഏകദേശം 50 ഇമെയില്‍ ഈ ഡൊമെയ്ന്‍ വെച്ച് ഈ രീതിയില്‍ ഉണ്ടാക്കാമായിരുന്നു. 2005ല്‍ ബുക്ക് ചെയ്ത കടലുണ്ടി ഡോട്ട് കോമില് ആയിരം ഇമെയില്‍ ഐഡി ഉണ്ടാക്കാനുള്ള സൗകര്യം ഉണ്ടായിരുന്നു. ഈ ഫ്രീ സേവനങ്ങളാണ് ഗൂഗിള്‍ അവസാനിപ്പിക്കാന്‍ പോകുന്നത്. സംഗതി ചില്ലറ ബുദ്ധിമുട്ടൊന്നുമല്ല ഉണ്ടാക്കാന്‍ പോകുന്നത്. ഈ വര്‍ഷം ജൂലായ് ഒന്നു മുതലാണ് ഈ സേവനം നിര്‍ത്തുന്നത്.
നിലവില്‍ ഈ സൗകര്യം ഉപയോഗിക്കുന്നവര്‍ ഗൂഗിളിന്റെ വര്‍ക്ക് സ്പേസ് (ജി സ്യൂട്ടിന്റെ പുതിയ പേരാണ് വര്‍ക്ക് സ്പേസ്) പ്ലാനിലേക്ക് മാറണം. മെയ് ഒന്നിനാണ് ഈ പ്ലാനിലേക്ക് മാറേണ്ടത്. ഇങ്ങനെ മാറുന്നവര്‍ക്ക് ജൂലായ് ഒന്നുവരെ സൗകര്യം ഉപയോഗപ്പെടുത്താം. മെയ് ഒന്നിന് നിങ്ങള്‍ ഒന്നും ചെയ്യേണ്ട കാര്യമില്ല. ഗൂഗിള്‍ ഓട്ടോമാറ്റിക്കായി അപ് ഗ്രേഡ് ചെയ്യും. ജൂലായ് ഒന്നിനുള്ളില്‍ പേയ്മെന്റ് ഡീറ്റെയില്‍സ് കൊടുത്തിട്ടില്ലെങ്കില്‍ സേവനം തടസ്സപ്പെടും.
ഇതേ ഐഡിയിലുള്ള ജിമെയില്‍ മാത്രമല്ല, കലണ്ടര്‍, മീറ്റ്, ഗൂഗിള്‍, ഡ്രൈവ് സേവനങ്ങളും തടസ്സപ്പെടും. ഇത് സംബന്ധിച്ച് ഗൂഗിള്‍ ഇമെയിലുകള്‍ ഇതിനകം തന്നെ അയയ്ക്കാന്‍ തുടങ്ങി കഴിഞ്ഞു. ഒരു കാര്യം ഉറപ്പാണ്..ഇത്രയും കാലം ഫ്രീ ഉപയോഗിച്ചവര്‍ വരും ദിവസങ്ങളില്‍ ഇത്തിരി വട്ടംകറങ്ങാന്‍ പോകുന്നുണ്ട്. അല്ലെങ്കില്‍ പണം കൊടുത്ത് സേവനം തുടര്‍ന്നും ഉപയോഗിക്കാന്‍ തീരുമാനിച്ചാലും മതി..
കഴിഞ്ഞ വര്‍ഷം ഒറ്റ റസല്യൂഷന്‍ മാത്രമാണുണ്ടായിരുന്നത്. വര്‍ക്കും ലൈഫും ബാലന്‍സ് ചെയ്യണം. അധികനേരം കംപ്യൂട്ടറിന് മുന്നിലോ മൊബൈലിന് മുന്നിലോ ഇരിയ്ക്കുന്നത് ഒഴിവാക്കണം. കൂടുതല്‍ യാത്രകള്‍ നടത്തണം. ഫാമിലി ടൈം കൂട്ടണം. പുസ്തക വായന വേണം, സൈക്‌ളിങ്..അങ്ങനെ അങ്ങനെ എന്തൊക്കെയോ തീരുമാനിച്ചിരുന്നു. എത്ര ശതമാനം സക്‌സസായെന്ന് ചോദിച്ചാല്‍ അഞ്ച് ശതമാനം മാത്രം. അപ്പോ, ഈ നടക്കാത്ത കാര്യങ്ങള്‍ക്ക് എന്തിനാണ് സമയം കളയുന്നത് എന്ന ചോദ്യമായിരിക്കും ന്യായമായും ഭൂരിപക്ഷം പേരുടെയും മനസ്സില്‍ കടന്നു വരിക. പക്ഷേ, ഇത്തരത്തിലൊരു കുറിപ്പ് തയ്യാറാക്കുമ്പോഴും ഒരു വര്‍ഷം കഴിഞ്ഞ് അതെല്ലാം വിശകലനം ചെയ്യുമ്പോഴും ഒരു രസമുണ്ട്. നമുക്ക് സന്തോഷമുള്ള കാര്യങ്ങള്‍ ചെയ്യുകയെന്നതാണ് എന്റെ ബേസിക് പോളിസി. അതുകൊണ്ട് ഇതെനിക്ക് ഇഷ്ടമാണ്, അതുകൊണ്ട് ഞാന്‍ ചെയ്യുന്നു. അപ്പോള്‍ പുതിയ റസല്യൂഷനിലേക്ക് പോകാം.
കരിയര്‍
ഈ ടാര്‍ജറ്റ് ഫൈറ്റ് നിറഞ്ഞ ജീവിതം ബോറടിച്ചു തുടങ്ങി. ഡിജിറ്റല്‍ മീഡിയയില്‍ കൂടുതല്‍ അറിവ് നല്‍കുന്ന ഏത് ജോലി കിട്ടിയാലും അത് സ്വീകരിക്കുകയെന്നതാണ് ഈ തീരുമാനം നടപ്പാക്കുന്നതിലെ ആദ്യപടി. കൂടാതെ കേരളത്തില്‍ നിന്നും പുറത്തേക്ക് സ്ഥലം മാറി പോകാന്‍ കിട്ടുന്ന ഒരു അവസരവും കളഞ്ഞുകുളിക്കാതിരിക്കാന്‍ ശ്രമിക്കും. അതേ സമയം അനാവശ്യ തിടുക്കം കാണിയ്‌ക്കേണ്ട സാഹചര്യം നിലവിലില്ല(ഇത് എടുത്തുചാട്ടക്കാരനായ എന്നോട് തന്നെ ഞാന്‍ പറയുന്നതാണ്). ബിസിനസും സൗഹൃദവും രണ്ടാണെന്ന അടിസ്ഥാന വിശ്വാസത്തില്‍ മുറുകെ പിടിച്ച് ജീവിക്കും.
ആരോഗ്യം
വാസ്തവത്തില്‍ നിലവിലുള്ള വര്‍ക്കിങ് കള്‍ച്ചറില്‍ ആരോഗ്യത്തിന് തീരെ പരിഗണനയില്ല. ഇത് മറികടക്കാന്‍ യാത്രകള്‍ കൂട്ടുക മാത്രമേ മാര്‍ഗ്ഗമുള്ളൂ. ഒറ്റയ്ക്ക് കൂടുതല്‍ യാത്രകള്‍ 2022ല്‍ നടത്താന്‍ ശ്രമിക്കും. (കൂട്ടായ യാത്രകളാണ് നല്ലതെങ്കിലും അതിനു സമയം എടുക്കുന്നു, ഗ്യാപ്പ് വരുന്നു) കഴിഞ്ഞ വര്‍ഷം നടത്തിയത് ആകെ അഞ്ച് യാത്രകളാണ്. കൊവിഡ് കാലത്തിന്റെ പരിമിതിയുണ്ടായതുകൊണ്ടായിരിക്കാം നമ്പര്‍ കുറഞ്ഞത്. പക്ഷേ പുതിയ വര്‍ഷത്തില്‍ പ്രതിമാസം രണ്ട് യാത്രകളെങ്കിലും നടത്തിയെന്ന് ഉറപ്പാക്കാന്‍ ശ്രമിക്കും. കൂടുതല്‍ സിനിമകള്‍ (തിയേറ്ററില്‍ പോയി) കാണാനും പുസ്തകങ്ങള്‍ വായിക്കാനുമുള്ള ശ്രമങ്ങള്‍ തുടരും. (കഴിഞ്ഞ വര്‍ഷം ഒറ്റ പുസ്തകം പോലും വായിക്കാത്തവന്റെ സ്വപ്‌നമാണെന്ന് നല്ല ബോധ്യമുണ്ട്). നിലവിലുള്ള കൊവിഡ് തിരക്ക് കഴിഞ്ഞാല്‍ ഉടന്‍ തന്നെ വര്‍ക്ക് ഔട്ട് തുടരും. എല്ലാ ദിവസവും നടത്തം അല്ലെങ്കില്‍ സൈക്ലിങ് എന്നിവ ഉറപ്പാക്കും.
കുടുംബം
ഫാമിലി ടൈം കൂട്ടുകയെന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം. അതേ സമയം ഞാന്‍ ബേസിക്കലി ഒരു ഫാമിലി മാന്‍ അല്ല. എനിക്ക് ഒരു മാതൃകാ ഭര്‍ത്താവോ അച്ഛനോ ആകാനൊന്നും പറ്റില്ല. ഇത്രയും കാലത്തിനിടയില്‍ ഞാന്‍ ഇങ്ങനെയാണെന്ന് പിള്ളേരും പ്രജിയും മനസ്സിലാക്കിയിട്ടുണ്ട്. മറിച്ച് ഞാന്‍ അഭിനയിക്കാന്‍ തുടങ്ങിയാലാണ് പ്രശ്‌നം. അതേ സമയം അവരുടെ ചില അടിസ്ഥാന കാര്യങ്ങളിലും സന്തോഷങ്ങളിലും പങ്കാളിയാവാന്‍ ശ്രമിക്കും. മാസത്തിലെ ഒരു ഞായറാഴ്ച ഇവരുമൊന്നിച്ചുള്ള യാത്രകള്‍ക്കായി മാറ്റിവെയ്ക്കണമെന്ന് കരുതുന്നു.
സൗഹൃദം
കാലാകാലങ്ങളില്‍ മാറി വരുന്ന സൗഹൃദങ്ങളാണ് കഴിഞ്ഞ കുറെ വര്‍ഷങ്ങളായുള്ളത്. വിരലിലെണ്ണാവുന്നവര്‍ മാത്രമാണ് സ്ഥിരമായി കൂട്ടുള്ളത്. അതില്‍ തന്നെ മനസ്സ് തുറക്കുന്നവര്‍ ഒന്നോ രണ്ടോ പേര്‍. ഒരു പക്ഷേ, ഇതിനു കാരണം നമ്മുടെ അടച്ചിട്ട മനസ്സായിരിക്കാം. ഇതിന് എന്തു മാറ്റം വരുത്താമെന്നും പുതുവര്‍ഷത്തില്‍ ആലോചിക്കണം. എന്തായാലും ഈ ഏരിയയില്‍ ഒന്നും കഴിഞ്ഞ വര്‍ഷത്തെ പോലെ പോയാല്‍ പോരാ..ഏറ്റവും കൂടുതല്‍ സൈക്കോളജിക്കല്‍ ഇംബാലന്‍സ് ഉണ്ടാക്കിയ ഏരിയ ആണിത്. അത് 2022ല്‍ ആവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നില്ല.. ഇവിടെ ശക്തമായ കോള്‍ തന്നെ നടത്തേണ്ടി വരും..