“Hey! It’s mine! Back off!”
നായയെ വളർത്തുന്നവർക്ക് പലപ്പോഴും കടി കിട്ടുന്ന കാര്യമാണ് ഫുഡ് അഗ്രഷൻ. അവരുടെ ഭക്ഷണം വെച്ചിരിക്കുന്ന പാത്രത്തിൽ നമ്മൾ കൈ വെയ്ക്കാൻ ശ്രമിച്ചാലോ ചിലപ്പോൾ അടുത്തേക്ക് ചെന്നാലോ പോലും അവർ മുരളുകയും അപൂർവമായി കടിയ്ക്കുകയും ചെയ്യും. ഒരു മാസ്റ്ററെ മാത്രം അംഗീകരിക്കുന്ന ബ്രീഡാണെങ്കിൽ അയാളെ മാത്രം ഭക്ഷണം ഇളക്കി കൊടുക്കാനും മറ്റും അനുവദിക്കുന്ന കൂട്ടരുണ്ട്. എന്നാൽ ചിലത് ആരെയും അനുവദിക്കില്ല. എന്നാൽ കൃത്യമായ ട്രെയിനിങിലൂടെ ഈ അധീശത്വം മാറ്റിയെടുക്കാനാകുമെന്ന് നമുക്കറിയാം. എന്നാൽ ചില പ്രത്യേകതരം ബ്രീഡുകൾ എത്ര ട്രെയിനിങ് കൊടുത്താലും ശരിയാകില്ല. അത്തരം നായകളെ മാസ്റ്റര്‍ കൊന്നൊടുക്കുകയോ വിറ്റൊഴിവാക്കുകയോ ചെയ്യും..
പണ്ട് കേരളത്തിൽ നിന്നും തൊഴിലിനായി മറ്റൊരു നഗരത്തിലെത്തിയപ്പോൾ എനിക്കും ഉണ്ടായിരുന്നു ഈ അഗ്രഷൻ. ”ഇത് എന്റെ സാമ്രാജ്യമാണ്. ഇവിടെ കൈകടത്താൻ ആർക്കും അവകാശമില്ല.” അന്ന് ഇന്നത്തെ പോലെ അല്ല, പത്രക്കാരന് ഇത്തിരി കൊമ്പും ഉണ്ടായിരുന്ന കാലം.. ഇതൊക്കെ വെച്ച് നമ്മൾ ദൈവങ്ങളോട് ഡയലോഗ് അടിച്ചിരുന്ന കാലം.
അവസര സമത്വത്തിനും സോഷ്യലിസത്തിനുമായി വാദിച്ചിരുന്ന കാലം… എന്നാൽ പല ദൈവങ്ങളിൽ ഒരു ദൈവത്തിന് നമ്മുടെ പോസിറ്റീവ് ഗുണങ്ങൾ തിരിച്ചറിയാൻ സാധിച്ചു. അതുകൊണ്ട് തന്നെ അയാൾ നമ്മളോട് കൂടുതൽ സംസാരിക്കാൻ തുടങ്ങി…. അയാൾ പഠിപ്പിച്ച ഏറ്റവും വലിയ പാഠം..അഭിപ്രായങ്ങൾ രേഖപ്പെടുത്താം..പക്ഷേ, സിസ്റ്റം കീപ്പ് ചെയ്യണം. അഭിപ്രായങ്ങൾ സ്വീകരിക്കുന്നതോ സ്വീകരിക്കാതിരിക്കുന്നതോടെ നമ്മുടെ വിഷയമാകരുത്. കാരണം നമ്മളറിയുന്ന കാര്യത്തേക്കാൾ…അറിയാത്ത കാര്യങ്ങളാണ് കൂടുതലുള്ളത്. എല്ലാവർക്കും അവരുടെതായ പരിമിതികളുണ്ട്..ആ ദൈവത്തിനു പോലും…