ഗുഗിള്‍ ആഡ്‌സെന്‍സ് എക്കൗണ്ട് ലഭിക്കുന്നതിനേക്കാള്‍ ബുദ്ധിമുട്ടുള്ള കാര്യമാണ് അതു നിലനിര്‍ത്തുന്നത്. പലപ്പോഴും നിസ്സാരകാരണങ്ങള്‍ കൊണ്ടാണ് എക്കൗണ്ട് ബ്ലോക്ക് ചെയ്യപ്പെടുന്നത്. ചില കാരണങ്ങള്‍ താഴെ കൊടുക്കുന്നു.
1 സ്വന്തം ആഡ്‌സെന്‍സ് എക്കൗണ്ട് പരസ്യങ്ങളില്‍ ഒരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. നിങ്ങളുടെ കൂട്ടുകാരോട് പരസ്യത്തില്‍ ക്ലിക്ക് ചെയ്യാന്‍ നിര്‍ദ്ദേശിക്കരുത്. ക്ലിക്ക് ചെയ്യുന്നതിന് ഓട്ടോമാറ്റിക് ടൂളുകള്‍ ഉപയോഗിക്കരുത്.
2 ഒരിക്കലും ആഡ്‌സെന്‍സ് കോഡുകളില്‍ മാറ്റം വരുത്തരുത്. നിങ്ങളുടെ സ്ഥലത്തിനും ഭംഗിക്കുമനുസരിച്ച് ആഡ്‌സെന്‍സ് കോഡുകളിലെ വലിപ്പം, കളര്‍ എന്നിവയില്‍ മാറ്റം വരുത്താന്‍ ശ്രമിക്കരുത്.
3 മൂന്ന് ആഡ് യൂനിറ്റുകളും മുന്നു ആഡ് ലിങ്കുകളോ രണ്ട് ആഡ്‌സെന്‍സ് സെര്‍ച്ച് ബോക്‌സുകളോ മാത്രം ഒരു പേജില്‍ ഉള്‍പ്പെടുത്തുക. ഇതില്‍ കൂടുതല്‍ പരസ്യം കൊടുത്താല്‍ അവ പേജില്‍ ദൃശ്യമാവില്ല.
4 ആഡ്‌സെന്‍സിനു സമാനമായ പരസ്യങ്ങളോ പരസ്യസേവനങ്ങളോ ഒരു പേജില്‍ ഒന്നിച്ചു ഉള്‍പ്പെടുത്താതിരിക്കുക.
5 നിങ്ങളുടെ എക്കൗണ്ടിനുള്ളിലുള്ള സി.ടി.ആര്‍, സി.പി.എം തുടങ്ങിയ വിവരങ്ങള്‍ പരസ്യമാക്കാതിരിക്കുക. ഓണ്‍ ലൈനില്‍ ഇവ പരസ്യപ്പെടുന്നത് ഒഴിവാക്കുക.
6 പരസ്യം കൊടുക്കുന്നതിനുള്ള ലേബലുകള്‍ക്ക് സ്‌പോണ്‍സേര്‍ഡ് ലിങ്ക്‌സ്, അഡ്‌വെര്‍ട്ടൈസ്‌മെന്റ് എന്നീ പേരുകള്‍ മാത്രം നല്‍കുക.
7 ആഡ്‌സെന്‍സ് പരസ്യങ്ങള്‍ തുറക്കുന്നതിനുവേണ്ടി ന്യൂ പേജ് ഓപ്ഷനുകള്‍ നല്‍കാതിരിക്കുക.
8 വിവിധ സൈറ്റുകളില്‍ പരസ്യം നല്‍കുന്നതിന് ഒരൊറ്റ ആഡ്‌സെന്‍സ് എക്കൗണ്ട് മതി. കഴിയുന്നതും ചാനലുകള്‍ ഉണ്ടാക്കി സൈറ്റുകള്‍ ഉള്‍പ്പെടുത്തിയാല്‍ ഏത് സൈറ്റില്‍ ഏത് പരസ്യം എത്ര വരുമാനം ലഭിച്ചുവെന്നീ കാര്യങ്ങള്‍ തിരിച്ചറിയാന്‍ സാധിക്കും.
9 പരസ്യം നല്‍കുന്നവര്‍ ഉള്ളടക്കം കൂടി പരിഗണിച്ചാണ് പരസ്യം കൊടുക്കുന്നത്. പ്രത്യേകിച്ച് മാറ്ററൊന്നുമില്ലാത്ത വെല്‍ക്കം പേജുകളില്‍ പരസ്യം കൊടുക്കരുത്.
10 പരസ്യ യൂനിറ്റിന് മറച്ചുകൊണ്ട് മാസ്‌കുകളോ അല്ലെങ്കില്‍ മറ്റേതെങ്കിലും രീതിയിലുള്ള തടസ്സമോ ഉണ്ടാവാന്‍ പാടില്ല.
11 താങ്കളുടെ പരസ്യം ഒരിക്കലും ഇമെയിലായി ആര്‍ക്കും അയച്ചുകൊടുക്കരുത്.
12 ഉള്ളടക്കമില്ലാത്ത പേജുകളെ പോലെ തന്നെ ചില ഉള്ളടക്കമുള്ള പേജുകളും ശ്രദ്ധിക്കേണ്ടതുണ്ട്. അശ്ലീലം, സ്പര്‍ധ, അക്രമം അല്ലെങ്കില്‍ മറ്റേതെങ്കിലും നിയമവിരുദ്ധമായ കാര്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തിയ സൈറ്റുകളില്‍ പരസ്യം കൊടുക്കരുത്.
14 തുടര്‍ച്ചയായി പരസ്യകോഡുകള്‍ മാറ്റിനല്‍കുന്നതില്‍ അര്‍ഥമില്ല.
15 ആഡ്‌സെന്‍സ് താങ്കളുടെ ഭാഷ സപ്പോര്‍ട്ട് ചെയ്യുന്നുണ്ടോയെന്ന കാര്യം കൂടി പരിഗണിക്കേണ്ടതുണ്ട്. സപ്പോര്‍ട്ട് ചെയ്യാത്ത ഭാഷയാണ് ഉപയോഗിക്കുന്നതെങ്കില്‍ ആ പേജില്‍ കോഡ് ഉപയോഗിക്കാതിരിക്കുക.