ചാഞ്ചാട്ടത്തിന്റെ പൊടിപൂരം, വിപണിയില്‍ നഷ്ടത്തിന്റെ ആറാം ദിവസം


മുംബൈ: അതിശയിപ്പിക്കുന്ന ചാഞ്ചാട്ടങ്ങള്‍ക്കൊടുവില്‍ ഇന്ത്യന്‍ ഓഹരി വിപണി ഇന്നു നഷ്ടത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 27.78 പോയിന്റ് താഴ്ന്ന് 19196.34ലും നിഫ്റ്റി 8.75 പോയിന്റിടിഞ്ഞ് 5754.10ലുമാണ് വില്‍പ്പന അവസാനിപ്പിച്ചത്. പലപ്പോഴും നൂറിലധികം പോയിന്റുകളാണ് മിനുറ്റുകളുടെ വ്യത്യാസത്തില്‍ കീഴ്‌മേല്‍ മറിഞ്ഞത്. വിപണിയെ ഉയര്‍ത്തികൊണ്ടു വന്നതിനുശേഷം വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ ഇന്നലെ മാത്രം 239.48 മില്യണ്‍ ഡോളറിന്റെ വിറ്റൊഴിക്കലാണ് നടത്തിയത്. ഇന്നത്തെ വില്‍പ്പന പരിശോധിക്കുമ്പോള്‍ നിഫ്റ്റിക്ക് നമ്മള്‍ ഇന്നലെ സൂചിപ്പിച്ച 5700 വലിയ സപ്പോര്‍ട്ടിങ് ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കി.
This entry was posted in Uncategorized by . Bookmark the permalink.