Uncategorized

ജാഗ്രത, 5870 സപ്പോര്‍ട്ടിങ് ലെവല്‍

മുംബൈ: പുതിയവര്‍ഷത്തിന്റെ തുടക്കം അല്‍പ്പം നേട്ടത്തോടെയായിരുന്നെങ്കിലും വാരം ക്ലോസ് ചെയ്തത് കനത്ത നഷ്ടത്തിലാണ്. പണപ്പെരുപ്പത്തെ തുടര്‍ന്ന് കടുത്ത നടപടികള്‍ വരാനിടയുണ്ടെന്ന ആശങ്കയും അതോടനുബന്ധിച്ചുള്ള അമിത വികാരപ്രകടനങ്ങളുമാണ് തകര്‍ച്ചയ്ക്കു പ്രധാനകാരണമെങ്കിലും അതിനെ നിലവിലുള്ള രാഷ്ട്രീയ പ്രശ്‌നങ്ങളും അഴിമതികളും യൂറോപ്പ്. ഏഷ്യന്‍ വിപണികളില്‍ തുടരുന്ന മാന്ദ്യവുമായി കൂട്ടിവായിക്കുമ്പോള്‍ പ്രശ്‌നം ഗുരുതരമാവാനുള്ള സാധ്യത കൂടുതലാണ്.
ജനുവരി മാസത്തെ സെന്‍സെക്‌സ് സപ്പോര്‍ട്ടീവ് ലെവലായ 19600നടുത്താണ് വെള്ളിയാഴ്ച വില്‍പ്പന അവസാനിച്ചത്. ഈ ലെവല്‍ തകര്‍ത്ത് താഴേക്കു കുതിക്കുകയാണെങ്കില്‍ 19300 ആയിരിക്കും അടുത്ത ലെവല്‍. അവിടെ നിന്നു പിടിവിട്ടുപോയാല്‍ 18425 എന്ന ലെവലിലാണ് അല്‍പ്പമെങ്കിലും തടസ്സം ഉണ്ടാവുക. അതേ സമയം സെന്‍സെക്‌സ് 19500നു മുകളില്‍ തന്നെ തുടര്‍ന്നാല്‍ ആശങ്കപ്പെടാന്‍ അധികമില്ല.
അതേ സമയം നിഫ്റ്റിയും നിര്‍ണായകമായ സപ്പോര്‍ട്ടീവ് ലെവല്‍ 5870ആണ്. അതില്‍ താഴുകയാണെങ്കില്‍ തൊട്ടടുത്തത് 5770ഉം 5500മാണ്. അതേ സമയം 5935 എന്ന ലെവലിനു മുകളില്‍ വില്‍പ്പന തുടരുകയാണെങ്കില്‍ അധികം പേടിക്കേണ്ട കാര്യമില്ല.