ദീപാവലിക്കെത്തുന്ന കടലുണ്ടി വാവുല്‍സവം

തുലാം മാസത്തിലെ കറുത്തവാവിനെത്തുന്ന വാവുല്‍സവം കടലുണ്ടിക്കാരുടെ മൊത്തം ഉല്‍സവമാണ്. മതത്തിന്റെയും ജാതിയുടെയും പേരില്‍ മതില്‍ കെട്ടുന്ന ഇക്കാലത്ത് വാവുല്‍സവം വേറിട്ട് നില്‍ക്കുന്നത് അതിന്റെ സൗഹാര്‍ദ്ദ സ്വഭാവം കൊണ്ടുതന്നെയാണ്.

ചടങ്ങുകളും ആചാരങ്ങളും ഒരു ഭാഗത്തുനടക്കുമ്പോള്‍ മറുഭാഗത്ത് കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയും കൂട്ടുകാരുടെയും നാടിന്റെയും തന്നെ കൂടിച്ചേരലാണ് നടക്കുന്നത്. വര്‍ഷം തോറുമുള്ള ഈ കൂടിച്ചേരല്‍ തന്നെയാണ് നാലുഭാഗവും വെളളത്താല്‍ ചുറ്റപ്പെട്ട കടലുണ്ടിയെ സമീപപ്രദേശങ്ങളില്‍ നിന്നു വ്യത്യസ്തമാക്കുന്നത്.

മതപരമായി നോക്കുകയാണെങ്കിലും ഇതിന്റെ പ്രാധാന്യം വലുതാണ്. മലബാര്‍ മേഖലയിലെ ഉല്‍സവങ്ങള്‍ക്കുള്ള തിരികൊളുത്തലാണ് പേടിയാട്ട് ഭഗവതി ക്ഷേത്രത്തിലെ ഉല്‍സവം. പിതൃക്കളുടെ ആത്മശാന്തിക്കായി ആയിരങ്ങള്‍ ബലിതര്‍പ്പണം നടത്താന്‍ കടലുണ്ടിക്കടവ് കടപ്പുറത്തെത്തുന്നതും ഈ ഉല്‍സവനാളിലാണ്.

http://thatsmalayalam.oneindia.in/news/2011/10/14/kerala-deepavali-kadalundi-vavulsavam-aid0178.html