നമ്പര്‍ പോര്‍ട്ടബിലിറ്റി ഇനിയും വൈകും

മുംബൈ: നമ്പര്‍ മാറാതെ മൊബൈല്‍ കമ്പനികള്‍ മാറാന്‍ ഉപഭോക്താക്കള്‍ക്ക് അവകാശം നല്‍കുന്ന മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി സേവനം ഇനിയും വൈകും. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 31 മുതല്‍ മൊബൈല്‍ നമ്പര്‍ പോര്‍ട്ടബിലിറ്റി അനുവദിക്കുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നെങ്കിലും പിന്നീട് അത് ഏപ്രില്‍ ഒന്നിലേക്കും അവിടെ ഒക്ടോബര്‍ 31ലേക്കും മാറ്റുകയായിരുന്നു. ഡിസംബര്‍ 20ആണ് പുതിയ തിയ്യതി.
ത്രി ജി സേവനം ഈ വര്‍ഷം തന്നെ ഉപഭോക്താക്കള്‍ക്ക് നല്‍കുന്നതിനുവേണ്ടിയുള്ള ജോലി ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നതിനാല്‍ കൂടുതല്‍ സമയം വേണമെന്ന് മൊബൈല്‍ കമ്പനികള്‍ ആവശ്യപ്പെടുകയായിരുന്നു.