Uncategorized

നിഫ്റ്റി ആറായിരത്തിനരികെ,റിയാലിറ്റി, ബാങ്കിങ് സ്റ്റോക്കുകള്‍ക്ക് നേട്ടം

മുംബൈ: ഇന്ത്യന്‍ ഓഹരി വിപണി തുടര്‍ച്ചയായി മൂന്നാം ദിവസവും ലാഭത്തില്‍ ക്ലോസ് ചെയ്തു. സെന്‍സെക്‌സ് 328.75 പോയിന്റിന്റെയും നിഫ്റ്റി 98.20 പോയിന്റിന്റെയും നേട്ടം സ്വന്തമാക്കി. ബാങ്ക്, റിയാലിറ്റി സ്റ്റോക്കുകളുടെ തകര്‍പ്പന്‍ പ്രകടനത്തിന്റെ കരുത്തില്‍ സെന്‍സെക്‌സ് 19850ലും നിഫ്റ്റി 5960.90ലുമാണ് വില്‍പ്പന നിര്‍ത്തിയത്. മെച്ചപ്പെട്ട സാമ്പത്തിക റിപോര്‍ട്ടുകളും തിരിച്ചുവരുന്ന ഏഷ്യന്‍ വിപണികളും അമേരിക്ക, യൂറോപ്പ് വിപണികളില്‍ കാര്യമായ നഷ്ടം രേഖപ്പെടുത്താത്തതുമാണ് ഇന്ത്യന്‍ മാര്‍ക്കറ്റിന് പുതിയ ഉണര്‍വ് നല്‍കിയിട്ടുള്ളത്.
മെച്ചപ്പെട്ട ജി.ഡി.പി റേറ്റിനെ കൂടാതെ ഗവര്‍ണമെന്റ് പ്രഖ്യാപിച്ച വിവിധ ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ലോകസഭ അനുമതി നല്‍കിയതും നിര്‍ണായകമായി.
ഇന്നത്തെ ഡാറ്റകള്‍ വിശകലനം ചെയ്ത വിദഗ്ധര്‍ വിപണി ബുള്ളിഷ് ട്രെന്‍ഡിലാണെന്ന അഭിപ്രായത്തിലാണ്. ഇടയ്ക്ക് ചെറിയ ലാഭമെടുക്കല്‍ ഉണ്ടാവുമെങ്കിലും വിപണി മുന്നോട്ടുള്ള യാത്ര തുടങ്ങി കഴിഞ്ഞു. വിപണി 5700 വരെ പോയി കരുത്തു തെളിയിച്ചതാണ്. പക്ഷേ, നിഫ്റ്റി 6025 കടക്കാന്‍ കടുത്ത സമ്മര്‍ദ്ദമുണ്ടാവാന്‍ സാധ്യതയുണ്ട്. ഇത് മറികടക്കാനായാല്‍ അടുത്ത പ്രതിരോധം 6100ലും പിന്നെ 6200ലുമാണ്. താഴേക്കു പോവുകയാണെങ്കില്‍ 5875ലാണ് മികച്ച സപ്പോര്‍ട്ടിങ് ലെവല്‍.
ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, പുഞ്ച് ല്യോയ്ഡ്, ഭൂഷമ്# സ്റ്റീല്‍, ഐ.വി.ആര്‍.സി.എല്‍ ഇന്‍ഫ്രാ, പിപ്പാവ് ഷിപ്‌യാര്‍ഡ് എന്നീ ഓഹരികളാണ് നേട്ടമുണ്ടാക്കിയവരില്‍ ഏറ്റവും മുന്നിലെത്തിയത്. അതേ സമയം സെസാ ഗോവ, ഭാരതി എയര്‍ടെല്‍, ഹീറോ ഹോണ്ട മോട്ടോര്‍സ്, നെസ്‌ലെ ഇന്ത്യ, എംഫസിസ് ലിമിറ്റഡ് എന്നീ ഓഹരികള്‍ക്ക് ഇന്നു നേട്ടമുണ്ടാക്കാനായില്ല.
വാങ്ങാവുന്ന ഓഹരികള്‍
സെസാ ഗോവ
യെസ് ബാങ്ക്
എംഫസിസ്
ടി.സി.എസ്
ടാറ്റാ സ്റ്റീല്‍
യുനൈറ്റഡ് സ്പിരിറ്റ്‌സ്
ഗുജറാത്ത് ഗ്യാസ്
ഇന്‍ഡസ് ഇന്‍ഡ് ബാങ്ക്
മഹീന്ദ്ര സത്യം
ടി വി എസ് മോട്ടോര്‍സ്
ഹാവെല്‍സ്
കെ.ഇ.സി ഇന്റര്‍നാഷണല്‍