പതനം തുടരുന്നു, നിഫ്റ്റി 6000ല്‍ താഴെ

മുംബൈ: കോള്‍ ഇന്ത്യ ഐ.പി.ഒയുടെ അവസാനദിവസമായ ഇന്നും ഇന്ത്യന്‍ ഓഹരി വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ശക്തമായിരുന്നു. നിഫ്റ്റി സൈക്കോളജിക്കല്‍ സപ്പോര്‍ട്ടിങ് ലെവലായി പരിഗണിയ്ക്കുന്ന 6000 പോയിന്റും തകര്‍ത്ത് താഴേയ്ക്ക് പതിച്ചത് വിപണിയില്‍ മ്ലാനത പടര്‍ത്തി. ഏറ്റവും കൂടുതല്‍ നഷ്ടം സംഭവിച്ചത് മെറ്റല്‍ മേഖലയിലാണ്. അതേ സമയം കാപ്പിറ്റല്‍ ഗൂഡ്‌സ്, ഹെല്‍ത്ത് കെയര്‍ മേഖലയ്ക്ക് ഇന്നു തിളങ്ങാനായി. സെന്‍സെക്‌സ് 110.98 പോയിന്റ് താഴ്ന്ന് 19872.15ലും നിഫ്റ്റി 45.20 പോയിന്റ് കുറഞ്ഞ് 5982.10ലും ക്ലോസ് ചെയ്തു.
ജൂബിലന്റ് ലൈഫ് സയന്‍സ്, സെന്‍ട്രല്‍ ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, കനറാ ബാങ്ക് ഓഹരികളാണ് ഇന്ന് ഏറെ നേട്ടമുണ്ടാക്കിയത്. അതേ സമയം യൂനിടെക്, സ്‌റ്റെറൈല്‍ ഇന്‍ഡസ്ട്രീസ്, എച്ച്.സി.എല്‍ ടെക്‌നോളജീസ്, സെസാ ഗോവ, എച്ച്.ഡി.എഫ്. സി പോലുള്ള ഓഹരികള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു.
നാളെ ശ്രദ്ധിക്കേണ്ട ഓഹരികള്‍: എ.സി.സി, അലഹാബാദ് ബാങ്ക്, അംബുജാ സിമന്റ്, കോര്‍പ്പറേഷന്‍ ബാങ്ക്, മഹീന്ദ്ര ഫോര്‍ജ്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, ടി.സി.എസ്, എസ്.കെ.എഫ്,

വാങ്ങാവുന്ന ചില ഓഹരികള്‍: ഐ.ഡി.ബി.ഐ, എല്‍.ഐ.സി ഹൗസിങ് ഫിനാന്‍സ്, ലൂപിന്‍, എച്ച്.യു.എല്‍, യൂനിടെക്, സിന്റെക്‌സ് ഇന്‍ഡസ്ട്രീസ്, വോക്കാര്‍ഡ് ലിമിറ്റഡ്.