പി.എസ്.സി തട്ടിപ്പ്;ഉന്നതര്‍ക്കുള്ള പങ്ക് തള്ളികളയാനാവില്ല

പി.എസ്.സി നിയമനം സുതാര്യമാണെന്ന പൊതുവികാരത്തിനേറ്റ തിരിച്ചടിയാണ് പി.എസ്.സി നിയമന തട്ടിപ്പ്. പക്ഷേ, ഇതിനുള്ള കളമൊരുക്കങ്ങള്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് തുടങ്ങിയെന്നുവേണം കരുതാന്‍. കാരണം പി.എസ്.സി റാങ്ക് ലിസ്റ്റില്‍ തിരിമറി നടത്തി തരാമെന്നു പറഞ്ഞ് ലക്ഷങ്ങള്‍ തട്ടിയെടുത്ത നിരവധി സംഭവങ്ങള്‍ നമ്മുടെ നാട്ടിലുണ്ടായിട്ടുണ്ട്. അവയെല്ലാം വെറും തട്ടിപ്പുകേസുകളായി ഇപ്പോഴും പോലിസ് സ്‌റ്റേഷനുകളിലെ ഫയല്‍കൂമ്പാരങ്ങളില്‍ വിശ്രമിക്കുന്നു.
വാട്ടര്‍ അതോറിറ്റിയിലും റവന്യുവകുപ്പുകളിലുമാണ് ഇത്തരം വഴിവിട്ടനിയമനത്തിനുള്ള നീക്കം നടന്നത്.
കോഴിക്കോട് ഒരു യുവാവിനെ മറയാക്കി നടത്തിയ തട്ടിപ്പില്‍ ലക്ഷങ്ങള്‍ സമാഹരിച്ചതിനു പിറകില്‍ ഭരണകക്ഷികളിലെ അംഗങ്ങളായിരുന്നു. തട്ടിപ്പ് പുറത്തായപ്പോള്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് ഒരു വല്യേട്ടന്മാരും എത്തിനോക്കില്ല. കാരണം അത് പാര്‍ട്ടിയില്‍ അവര്‍ക്ക് പ്രശ്‌നങ്ങളുണ്ടാക്കുമെന്നായിരുന്നു അവരുടെ വിലയിരുത്തല്‍. ഞാന്‍ പറഞ്ഞു വരുന്നത്.ഇത്തരത്തിലുള്ള ധാരാളം കേസുകള്‍ കേരളത്തിന്റെ വ്യത്യസ്തഭാഗങ്ങളില്‍ നടന്നിട്ടും ഉത്തരവാദപ്പെട്ടവരാരും ഇക്കാര്യത്തില്‍ ശ്രദ്ധിക്കാന്‍ തയ്യാറായില്ലയെന്നു പറയുന്നത് അവിശ്വസനീയമാണ്.
പരീക്ഷയ്ക്ക് അപേക്ഷ പോലും നല്‍കാതെ പണം കൊടുത്ത് ജോലി വാങ്ങാന്‍ ശ്രമിച്ചവരെ കൂടുതല്‍ ഗൗരവമുള്ള കേസുകള്‍ ചുമത്തി മാതൃകപരമായി ശിക്ഷിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളിലെയും സഹകരസ്ഥാപനങ്ങളിലെയും നിയമനങ്ങള്‍ക്ക് വന്‍ കൊഴ കൊടുക്കേണ്ട അവസ്ഥ ഇന്നുണ്ട്. പി.എസ്.സിയും ഈ വഴിക്ക് തിരിയുന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണണം.
വാസ്തവത്തില്‍ തൊഴിലാളിസംഘടനകളുടെ അമിത ആധിപത്യമാണ് കേരളത്തിലെ സര്‍ക്കാര്‍ ഓഫിസുകളില്‍ അഴിമതി നിര്‍ബാധം തുടരാന്‍ കാരണമായിരിക്കുന്നത്. കൈക്കൂലി വാങ്ങുന്ന ജൂനിയര്‍ സൂപ്രണ്ടിനെതിരേ നടപടി സ്വീകരിക്കാന്‍ പഞ്ചായത്ത് പ്രസിഡന്റിനാവില്ല. കാരണം അയാള്‍ സ്വന്തം യൂനിയന്‍കാരന്‍ തന്നെയായിരിക്കും. നടപടിയെടുക്കേണ്ടവന് അന്യായത്തിന് കുടപിടിക്കേണ്ട അവസ്ഥ വരുമ്പോള്‍, അവന്‍ അതില്‍ നിന്നെന്തെങ്കിലും ലാഭമുണ്ടാക്കാനാവുമോയെന്ന് അന്വേഷിക്കുക സ്വാഭാവികമാണ്. അതുകൊണ്ടു തന്നെ പി.എസ്.സി നിയമനത്തട്ടിപ്പില്‍ അയ്യോ ഞങ്ങളറിഞ്ഞില്ലേ…എന്നു പറയുന്നവരേ ഒഴിവാക്കികൊണ്ടുള്ള ശിക്ഷാ നടപടികള്‍ ശരിയല്ല. കൂടാതെ പി.എസ്.സി കാലാനുസൃതമായി പരിഷ്‌കരിക്കേണ്ടതുണ്ട്. രാജ്യദ്രോഹികള്‍ നിര്‍ണായകമായ സര്‍ക്കാര്‍ ജോലികളില്‍ കയറികൂടി അട്ടിമറി പ്രവര്‍ത്തനം നടത്തിയാല്‍ പോലും തിരിച്ചറിയാനാവില്ല.
അഡൈ്വസ് മെമ്മോ അയച്ചതിനുശേഷം ഉദ്യോഗാര്‍ഥിയെ അതാത് പി.എസ്.എസ് ഓഫിസില്‍ വിളിച്ചുവരുത്തി ബയോളജിക്കല്‍(കൈ വിരലുകളോ, റെറ്റീനയോ) തിരിച്ചറിയല്‍ രേഖകള്‍ ഉണ്ടാക്കണം.

This entry was posted in Uncategorized by . Bookmark the permalink.