Uncategorized

മുന്‍നിര ഓഹരികള്‍ തിളങ്ങി, സെന്‍സെക്‌സ് 230 പോയിന്റ് മുന്നേറി

മുംബൈ: ഓഹരി വിപണിയിലെ 17 പ്രമുഖ ഓഹരികള്‍ മുന്നേറിയതോടെ സെന്‍സെക്‌സ് 230.61 പോയിന്റ് വര്‍ധിച്ചു. നിഫ്റ്റി 64.35 പോയിന്റ് കൂടി 6060.35ലാമ് ക്ലോസ് ചെയ്തത്. ഫ്യൂച്ചര്‍ ഓപ്ഷന്‍ കോളുകളുടെ അവസാനദിവസം നാളെയായതിനാല്‍ വിപണിയില്‍ ഒരു മുന്നേറ്റം എല്ലാവരും പ്രതീക്ഷിച്ചിരുന്നു.
സെക്ടര്‍ വൈസ് നോക്കുകയാണെങ്കില്‍ ബാങ്കിങ്, ടെക്‌നോളജി, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്.എം.സി.ജി ഓഹരികളാണ് കാര്യമായ നേട്ടമുണ്ടാക്കിയത്. ഐ.ടി, ബാങ്കിങ്, മെറ്റല്‍,ചില ഫാര്‍മ കമ്പനികളുടെ ഓഹരികളും മുന്നേറ്റം തുടരാനാണ് സാധ്യത. പക്ഷേ, മുന്നേറ്റം ഓഹരികള്‍ക്കനുസരിച്ചായിരിക്കുമെന്ന കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. മറ്റൊരു രീതിയില്‍ പറയുകയാണെങ്കില്‍ സെക്ടര്‍ വൈസ് മുന്നേറ്റമുണ്ടാവുമെന്നു കരുതി ഓഹരികള്‍ അന്ധമായി വാങ്ങുന്നതില്‍ അര്‍ത്ഥമില്ല. ശ്രദ്ധാപൂര്‍വം നിരീക്ഷിച്ചുവേണം വാങ്ങേണ്ടത്.
സ്റ്റെര്‍ലൈറ്റ് ഇന്‍ഡസ്ട്രീസ്, ഭാരതി എയര്‍ടെല്‍, എച്ച്.ഡി.എഫ്.സി ബാങ്ക്, ഹച്ച്.യു.എല്‍ ഓഹരികള്‍ മൂന്നു ശതമാനത്തോളം വര്‍ധിച്ചു. ഹിന്‍ഡാല്‍കോ, മാരുതി, ഐ.ടി.സി,ടി.സി.എസ് ഓഹരികള്‍ക്കും നേട്ടത്തിന്റെ ദിവസമായിരുന്നു. ശതമാനക്കണക്കില്‍ നോക്കുകയാണെങ്കില്‍ ജെയ്പീ ഇന്‍ഫ്രാടെക് ലിമിറ്റഡ്, ഹിന്ദ് സിങ്ക്, ഹിന്ദ് കണ്‍സ്ട്രക്ഷന്‍ കോ, അബാന്‍ ഓഫ്‌ഷോര്‍ ലിമിറ്റഡ്, റൂറല്‍ ഇലക്ട്രോണിക്‌സ് എന്നീ ഓഹരികളാണ് മുന്നേറിയത്.
അമേരിക്കന്‍ കമ്പനിയായ വര്‍ത്തിങ്ടണ്‍ ഇന്‍ഡസ്ട്രീസ് നിതിന്‍ സിലിണ്ടറിലെ ഓഹരികള്‍ വാങ്ങിയത് നിതിന്‍ ഫയര്‍ പ്രൊട്ടക്ഷന്‍ ഇന്‍ഡസ്ട്രീസിന്റെ ഓഹരികളെ 3.48 ശതമാനം ഉയര്‍ത്തി. കമ്പനിയുടെ പത്തുശതമാനത്തോളം ഓഹരികള്‍ സ്വകാര്യനിക്ഷേപകര്‍ക്കു വിറ്റ് 150 മില്യണ്‍ ഡോളറോളം സമാഹരിക്കാനുള്ള ഗീതാജ്ഞലി ജെംസിന്റെ തീരുമാനം വിപണിയെ ശക്തമായി സ്വാധീനിച്ചു. ഒരു ദിവസം കൊണ്ട് 15.10 രൂപയുടെ വര്‍ധനവാണ് ഓഹരിയുടെ മൂല്യത്തിലുണ്ടായത്.
മറ്റൊരു പ്രധാനമുന്നേറ്റം മൈന്‍ഡ് ട്രീയുടെതാണ്. കമ്പനിയുടെ പുനസംഘടന നടപടികള്‍ പൂര്‍ത്തിയായതായി കമ്പനി പ്രഖ്യാപിച്ചതാണ് ഈ മുന്നേറ്റത്തിനു കാരണം. അതേ സമയം വാറ്റ് നികുതിയിനത്തില്‍ 24 കോടി രൂപ അടയ്ക്കണമെന്ന കര്‍ണാടക ഹൈക്കോടതിയുടെ ഉത്തരവ് വിപ്രോയ്ക്ക് തിരിച്ചടിയായി. അവശവ്യവസായ യൂനിറ്റായി പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് ആല്‍പ്‌സ് ഇന്‍ഡസ്ട്രീസിന്റെ ഓഹരികളില്‍ 3.4 ശതമാനത്തിന്റെ കുറവുണ്ടായി.
ആഴ്ചകള്‍ക്കു മുമ്പ് ഈ കോളത്തിലൂടെ നിര്‍ദ്ദേശിച്ച ഒരോഹരിയുണ്ട്. നവീന്‍ ഫ്‌ളോറിനോ. ഇന്ന് ഒരൊറ്റ ദിവസം ആ ഓഹരി 20.10 രൂപയാണ് വര്‍ധിച്ചത്.
വാങ്ങാവുന്ന ഓഹരികള്‍: അരേവ ടി ആന്റ് ഡി, എക്‌സൈഡ് ഇന്‍ഡസ്ട്രീസ്, ലുപിന്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹെക്‌സാവെയര്‍, ഇന്ത്യന്‍ ബാങ്ക്, മെര്‍കാറ്റര്‍ ലൈന്‍സ്, ടാറ്റാ പവര്‍.

ശരിഅ നിയമങ്ങളനുസരിച്ച് തയ്യാറാക്കിയ ആദ്യത്തെ സെന്‍സെക്‌സ് സൂചികയിലുള്ള ഓഹരികള്‍: ടി.സി.എസ്, റിലയന്‍സ്, ഒ.എന്‍.ജി.സി, ഭാരതി എയര്‍ടെല്‍, ഭെല്‍, മഹീന്ദ്ര ആന്റ് മഹീന്ദ്ര, ഹിന്ദ് യുനി, ഹിന്‍ഡാല്‍കോ, വിപ്രോ, ഗെയ്ല്‍, ഡോ.റെഡ്ഡീസ്, ബജാജ് ഓട്ടോ, മാരുതി സുസുക്കി, ഹീറോ ഹോണ്ട, സിപ്ല, ഗ്രാസീം, നെസ്‌ലെ, ഏഷ്യന്‍ പെയിന്റ്‌സ്, സീമെന്‍സ്, അംബുജാ സിമന്റ്‌സ്, ക്രോംപ്റ്റന്‍ ഗ്രീവ്‌സ്, അള്‍ട്രാടെക്, ലൂപിന്‍, എ.സി.സി, എക്‌സൈഡ്, ടൈറ്റാന്‍, കുമിന്‍സ്, ഡാബര്‍, കോള്‍ഗേറ്റ്, ഗ്ലാക്‌സോ, വോള്‍ട്ടാസ്, എംഫസിസ്, ലാന്‍കോ ഇന്‍ഫ്ര, ടാറ്റാ ഗ്ലോബല്‍, ഗോദ്‌റേജ് കണ്‍സ്യൂമര്‍, എ.ബി.ബി, അശോക് ലെയ്‌ലന്റ്, തെര്‍മാക്‌സ്, ഓപ്‌റ്റോ സര്‍ക്യൂട്ട്, കാസ്‌ട്രോള്‍, സ്‌റ്റെര്‍ലിന്റര്‍, പി.ടി.സി ഇന്ത്യ, ടെക് മഹീന്ദ്ര, അരേവ, ബി.ഇ.എം.എല്‍, മാംഗ്ലൂര്‍ റിഫൈനറീസ്, എം.ആര്‍.എഫ്. അല്‍സ്റ്റോം, ഹിന്ദ് കോപ്പര്‍, മക്‌ലോര്‍ഡ് റസല്‍.