റിസര്‍വ് ബാങ്ക് നിരക്കുകള്‍ കൂട്ടി, ഓഹരി വിപണിയില്‍ വന്‍ ഇടിവ്


ബാങ്ക് പലിശനിരക്കുകള്‍ ഉയരുമെന്ന ആശങ്ക ലാന്‍കോ ഇന്‍ഫ്രാടെക്, ജയ്പ്രകാശ് അസോസിയേറ്റ്‌സ്, പാറ്റ്‌നി കംപ്യൂട്ടേഴ്‌സ്, ഐ.ആര്‍.ബി ഇന്‍ഫ്രാ, പാന്റലൂണ്‍ റീട്ടെയ്ല്‍സ് ഓഹരി വിലകളില്‍ കാര്യമായ ഇടിവുണ്ടാക്കി. ഒട്ടുമിക്ക ബാങ്ക് ഓഹരികളും നഷ്ടത്തിലാണ് ക്ലോസ് ചെയ്തത്. ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരികളില്‍ 6.47 ശതമാനം മൂല്യ തകര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ തകര്‍ച്ചക്കിടയിലും എഫ്.എം.സി.ജി കമ്പനികള്‍ നില മെച്ചപ്പെടുത്തി. രാജേഷ് എക്‌സ്‌പോര്‍ട്ടേഴ്‌സ്, നെസ്ലെ ഇന്ത്യ. പിരമല്‍ ഹെല്‍ത്ത്‌കെയര്‍ ഓഹരികള്‍ നേട്ടമുണ്ടാക്കി.
സാമ്പത്തിക അവലോകന റിപോര്‍ട്ടുകള്‍ ഇന്നു പുറത്തുവരുമ്പോള്‍ റിപ്പോനിരക്കുളില്‍ വര്‍ധനവുണ്ടാവുമെന്ന് എല്ലാവരും പ്രതീക്ഷിച്ചതാണ്. റിവേഴ്‌സ് റിപ്പോ നിരക്കുളിലും അരശതമാനം വര്‍ധനവു വരുത്തിയത് കാര്യങ്ങള്‍ കുഴപ്പത്തിലാക്കി. 5690 എന്നത് ഏറ്റവും മികച്ച സപ്പോര്‍ട്ടിങ് ലെവലുകളില്‍ ഒന്നായിരുന്നു. എന്നാല്‍ അതുതകര്‍ന്നത് നിക്ഷേപകരെ ഏറെ പരിഭ്രാന്തിയിലാഴ്ത്തിയിട്ടുണ്ട്. അടുത്ത സപ്പോര്‍ട്ടിങ് ലെവലായ 5550 കൂടി ഭേദിക്കുമെന്ന ആശങ്കയിലാണ് നിക്ഷേപകരാണ്.