ലാഭം നേടല്‍ ഇന്നും തുടര്‍ന്നു

മുംബൈ: കുതിച്ചുയര്‍ന്ന വിപണിയില്‍ നിന്ന് തുടര്‍ച്ചയായ രണ്ടാം ദിവസവും നിക്ഷേപകര്‍ ലാഭം നേടല്‍ തുടര്‍ന്നു. വില്‍പ്പനസമ്മര്‍ദ്ദവും ആഗോളവിപണിയിലെ പ്രതികൂലസാഹചര്യങ്ങളും തീര്‍ത്ത സമ്മര്‍ദ്ദത്തില്‍ സെന്‍സെക്‌സ് 80.71 പോയിന്റിന്റെയും നിഫ്റ്റി 31.45ന്റെയും നഷ്ടം രേഖപ്പെടുത്തി യഥാക്രമം 19861.01ലും 5959.55ലും വില്‍പ്പന അവസാനിപ്പിച്ചു.
നേരിയ നഷ്ടത്തില്‍ ക്ലോസ് ചെയ്ത അമേരിക്കന്‍ വിപണിയുടെ ചുവടുപിടിച്ച് വില്‍പ്പന ആരംഭിച്ച ഏഷ്യന്‍ വിപണികളെല്ലാം തുടക്കത്തില്‍ നേട്ടം സ്വന്തമാക്കി. എന്നാല്‍ ഒരു മണിക്കൂറിനുള്ളില്‍ റിയല്‍ എസ്റ്റേറ്റ്, എം.എം.സി.ജി, ബാങ്കിങ് ഓഹരികളില്‍ സമ്മര്‍ദ്ദം പ്രകടമായി തുടങ്ങി. അതേ സമയം മെറ്റല്‍, ഫാര്‍മ ഓഹരികളില്‍ വാങ്ങാനുള്ള തിരക്ക് താരതമ്യേന കൂടുതലായിരുന്നു. പതുക്കെ പതുക്കെ നഷ്ടത്തിലേക്ക് നീങ്ങി കൊണ്ടിരുന്ന വിപണിയെ കൈപിടിച്ചുയര്‍ത്താന്‍ നേട്ടത്തോടെ കച്ചവടം തുടങ്ങിയ യൂറോപ്യന്‍ മാര്‍ക്കറ്റിനും സാധിച്ചില്ല. ക്ലോസ് ചെയ്യുന്നതിനു തൊട്ടുമുമ്പ് വിപണി തിരിച്ചുവരാനുള്ള ശ്രമം നടത്തിയെങ്കിലും വേണ്ടത്ര പിന്തുണ ലഭിക്കാത്തതിനാല്‍ വീണ്ടും പിറകോട്ടടിച്ചു. സത്യം കംപ്യൂട്ടേഴ്‌സ് തന്നെയാണ് ചെറുകിട നിക്ഷേപകര്‍ക്ക് ഇന്നും പ്രിയപ്പെട്ട ഓഹരി. കേരളത്തില്‍ നിന്നുള്ള സൗത്ത് ഇന്ത്യന്‍ ബാങ്ക് ഷെയറുകളും കാര്യമായി വിറ്റഴിഞ്ഞു.
ആര്‍.ഇ.അഗ്രോ, പി.ടി.സി. ഇന്ത്യ, ലൂപിന്‍, പുഞ്ച് ലോയ്ഡ്, ക്രോംപ്റ്റന്‍ ഗ്രീവ്‌സ് ഓഹരികള്‍ ഇന്നു ഏറ്റവും കൂടുതല്‍ ലാഭമുണ്ടാക്കിയപ്പോള്‍ മുണ്ട്രാ പോര്‍ട്ട്, ഇന്ത്യാബുള്‍സ് റിയല്‍എസ്‌റ്റേറ്റ്, എച്ച്.ഡി.ഐ.എല്‍, ഹിന്ദ് കണ്‍സ്ട്രക്ഷന്‍, സെന്‍ട്രല്‍ ബാങ്ക് ഓഹരികളുടെ മൂല്യത്തില്‍ കാര്യമായ ഇടിവുണ്ടായി.
വാങ്ങാവുന്ന ഓഹരികള്‍: മോസര്‍ബെയര്‍,കജാരിയ, സത്യം കംപ്യൂട്ടേഴ്‌സ്, യെസ് ബാങ്ക്, ഐ.ഡി.ബി.ഐ ബാങ്ക്, റാന്‍ബാക്‌സ്,