മുംബൈ: ഇന്ത്യന്‍ ഓഹരി വിപണിയില്‍ ഇന്ന് നഷ്ടത്തിന്റെ ദിവസം. വെള്ളിയാഴ്ചയിലെ മുഹൂര്‍ത്ത വ്യാപാരത്തില്‍ നേടിയ കുതിപ്പില്‍ നിന്നും നേട്ടുണ്ടാക്കാന്‍ നിക്ഷേപകര്‍ നടത്തിയ ശ്രമങ്ങളാണ് വിപണിയില്‍ സമ്മര്‍ദ്ദമുണ്ടാക്കിയത്. സെന്‍സെക്‌സ് 152.58 പോയിന്റ് താഴ്ന്ന് 20852.38ലും നിഫ്റ്റി 39.25 പോയിന്റ് കുറഞ്ഞ് 6273.20ലും വില്‍പ്പന അവസാനിപ്പിച്ചു.
ഇതിനു പ്രധാനമായും മൂന്നു കാരണങ്ങളാണുള്ളത്. മുഹൂര്‍ത്ത വ്യാപാരത്തില്‍ വിപണി നേട്ടമുണ്ടാക്കിയെങ്കിലും വിശ്വാസപ്രകാരം പുതിയ ഓഹരികള്‍ വാങ്ങികൂട്ടാനാണ് എല്ലാവരും ശ്രമിച്ചത്. അമേരിക്ക, യൂറോപ്പ് വിപണികളില്‍ നിന്ന് കാര്യമായ പിന്തുണയൊന്നും ലഭിക്കാതിരുന്നതും വിപണിയില്‍ ശക്തമായ സ്വാധീനമുള്ള ചില കമ്പനികളുടെ രണ്ടാം പാദഫലം അനുകൂലമല്ലെന്ന റിപ്പോര്‍ട്ടുകളുമാണ് മറ്റുകാരണങ്ങള്‍.
ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, പൊതുമേഖലാ സ്ഥാപനങ്ങള്‍, റിയാലിറ്റി, ബാങ്ക് ഓഹരികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തകര്‍ച്ച നേരിട്ടത്. കാപ്പിറ്റല്‍ ഗൂഡ്‌സ്, പവര്‍, ഓട്ടോമോബൈല്‍ വിഭാഗത്തിലുള്ള ഓഹരികളിലും സമ്മര്‍ദ്ദം പ്രകടമായിരുന്നു. അതേ സമയം ചില മെറ്റല്‍, ഹെല്‍ത്ത്‌കെയര്‍, ഓയില്‍, എഫ്.എം.സി.ജി കമ്പനികള്‍ നല്ല പ്രകടനം കാഴ്ചവച്ചു.
സിമന്റ്-ബില്‍ഡിങ് മെറ്റീരിയല്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന അംബുജാ സിമന്റാണ് ഇന്ന് ഏറെ തിളങ്ങിയത്. ഇന്ന് ഒരു ദിവസം കൊണ്ട് 11.95 രൂപയാണ് ഈ ഓഹരിയില്‍ വര്‍ധനവുണ്ടായത്. മാര്‍ക്ക് മുന്നോട്ടു കുതിച്ചിരുന്ന വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ട രാഷ്ട്രീയ കെമിക്കല്‍സ് ആന്റ് ഫെര്‍ട്ടിലൈസേഴ്‌സ്, കനറാ ബാങ്ക്, ഹിന്ദ് ഓയില്‍ എക്‌സ്‌പ്ലോറര്‍, ശ്രീ രേണുകാ ഷുഗേഴ്‌സ് എന്നീ കമ്പനികളാണ് തിളങ്ങിയത്.
ഐ.ടി കമ്പനിയായ mphasis ലിമിറ്റഡ്, ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍, മുഹൂര്‍ത്ത വ്യാപാരത്തിനിടെ അദ്ഭുതകരമായ കുതിപ്പിലൂടെ നിക്ഷേപകരെ വിസ്മയിപ്പിച്ച ഡിഷ് ടിവി, പവര്‍ ഗ്രിഡ് കോര്‍പ്പറേഷന്‍, ഐ.എല്‍ ആന്റ് എഫ്.എസ് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നെറ്റ് വര്‍ക്ക് തുടങ്ങിയ കമ്പനികള്‍ക്കും ഇന്ന് നല്ല ദിവസമായിരുന്നില്ല.
നാളെ വാങ്ങാവുന്ന ഓഹരികള്‍:
അപ്പോളോ ടയേഴ്‌സ്, മെര്‍കാറ്റര്‍ ലൈന്‍സ്, ടെക് മഹീന്ദ്ര, ഐ.എഫ്.സി.ഐ, ടാറ്റാ മോട്ടോഴ്‌സ്, പ്രൊവോഗ്, ഹിന്‍ഡാല്‍കോ
നാളെ ഫലം പ്രഖ്യാപിക്കുന്ന കമ്പനികള്‍
Advanced Micron
Alumeco India
Apollo Hospital
Asian Oilfield
Atul Auto
BL Kashyap
Black Rose Ind
Bombay Cycle
BPL
Brigade Enterp
Chetinad Cem
Cosmo Films
Deccan Cements
Divis Labs
DMC Education
Dujodwala Prod
Empee Distiller
Empee Sugars
Fabworth
Financial Tech
Finaventure Cap
Garware Offshor
Geodesic
GMR Infra
Guj Borosil
Haryana Capfin
Hathway Cable
Hem Holdings &
Hindalco
ICRA
Indag Rubber
India Tourism D
Indo Rama Synth
Intrasoft Tech
ISF
JD Orgochem
Jetking Info
Jhagadia Copper
JHS Svendgaard
Jindal Drilling
JK Synthetics
Jumbo Bag
Kadvani Sec
Kanco Enter
Kemp and Co
LML
Lords Chemicals
Master Chemical
McDowell Holdg
Microsec Fin
Modison Metals
Narmada Gelatin
National Perox
Opto Circuits
Organic Coating
PAL Credit
Panacea Biotec
PH Trading Ltd
PI Industries
Religare Techno
Responsive Ind
Riga Sugar
Sahara One
Shivam Auto
Stewarts and Ll
Sundram
Tainwala Chem
Tata Motors
TCPL Packaging
Techtran Polyle
UB Holdings
Uniworth Int
Upasana Finance
Varun Shipping
Virinchi Tech
VST Tillers
Wires and Fabri
Woolworth
Zen Te-ch