മുംബൈ: ആഗോളവിപണിയില്‍ നിന്നുള്ള തണുപ്പന്‍ പ്രതികരണവും ചില നിര്‍ണായക കമ്പനികളുടെ രണ്ടാം പാദ ഫലത്തെ കുറിച്ചുള്ള ആശങ്കയും ഇന്ന് ഇന്ത്യന്‍ വിപണിയ്ക്ക് സമ്മാനിച്ചത് നഷ്ടത്തിന്റെ ദിവസം. സെന്‍സെക്സ് 81.73 പോയിന്റ് താഴ്ന്ന് 20221.39ലും ദേശീയ ഓഹരി സൂചികയായ നിഫ്റ്റി 23.80 കുറഞ്ഞ് 6082.00ലും വില്‍പ്പന അവസാനിപ്പിച്ചു.
തുടക്കം മുതല്‍ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ പോയ വിപണി ഒരിയ്ക്കല്‍ 20345 എന്ന ഉയരത്തിലെത്തിയിരുന്നെങ്കിലും പിന്നീട് 0.4 ശതമാനം നഷ്ടത്തിലേക്ക് കൂപ്പുകുത്തി. നിഫ്റ്റി 6074.65 വരെ താഴ്ന്നതിനു ശേഷം നില അല്‍പ്പം മെച്ചപ്പെടുത്തുകയായിരുന്നു.
ഇന്ന് ഏറ്റവും കൂടുതല്‍ നഷ്ടം നേരിട്ടത് മെറ്റല്‍ മേഖലയ്ക്കാണ്. ബാങ്കിങ്, പവര്‍, റിയാലിറ്റി മേഖലയ്ക്കും കാര്യമായി തിളങ്ങാനായില്ല. എന്നാല്‍ കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, എഫ്.എം.സി.ജി കമ്പനികള്‍ മികച്ച പ്രകടനം കാഴ്ചവച്ചു.
നിഫ്റ്റി 6020 മുതല്‍ 6200 വരെയുള്ള ലെവലില്‍ കിടന്നു കളിയ്ക്കാനാണ് സാധ്യതയെന്ന് ബി.എന്‍.പി പാരിബയിലെ ഗൗരങ് ഷാ അഭിപ്രായപ്പെട്ടു.
ടൈറ്റാന്‍ ഇന്‍ഡ് ലിമിറ്റഡ്, അശോക് ലെയ്ലന്റ്, ഗോദ്റേജ് ഇന്‍ഡസ്ട്രീസ്, ഡിഷ് ടിവി ഇന്ത്യ, മാരുതി സുസുക്കി ഓഹരികളാണ് ഇന്നു നേട്ടമുണ്ടാക്കിയത്. അതേ സമയം യുനൈറ്റഡ് ഫോസ്ഫറസ്, ഐ.ആര്.ബി ഇന്‍ഫ്രാസ്ട്രക്ചര്‍, ഇന്ത്യ ബുള്‍സ് ഫിന്‍സര്‍വിസ്, പെട്രോനെറ്റ് എല്‍.എന്‍.ജി, ഐഡിയ സെല്ലുലാര്‍ കമ്പനികളുടെ ഓഹരികള്‍ക്ക് കാര്യമായ നഷ്ടം സംഭവിച്ചു.
നാളെ റിസല്‍റ്റ് പുറത്തുവിടുന്ന പ്രധാനകമ്പനികള്‍
എവറസ്റ്റ് കാണ്ടോ
യൂനിയന്‍ ബാങ്ക്
മാക്സ് ഇന്ത്യ
ബജാജ് ഇലക്ട്രിക്കല്‍സ്
ഭാരത് ബിജ്ലി
ഫസ്റ്റ് സോഴ്സ് സൊലൂഷന്
വാങ്ങാവുന്ന ഓഹരികള്‍
മഹീന്ദ്ര ആന്റ് മഹീന്ദ്ര
സുസ്ലോണ്‍ എനര്‍ജി
എവറസ്റ്റ് കാണ്ടോ
ഒറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്സ്
എ.ബി.ജി ഷിപ്പ്യാര്ഡ്
എ.സി.സി
ബല്റാംപൂര് ചിനി
ഡിഷ് ടിവി