ഈ നീക്കത്തെ ആഗോള ഐ.ടി വിപണി അതീവ ഗൗരവത്തോടെയാണ് കാണുന്നത്. അമേരിക്കന്‍ ഫെഡറല്‍ ഏജന്‍സി 70 ഓളം ഡൊമെയ്‌നുകളുടെ പ്രവര്‍ത്തനം ഏകപക്ഷീയമായി അവസാനിപ്പിച്ചതിനു തൊട്ടുപിറകെയാണ് യു.കെയില്‍ ഈ ശ്രമം നടക്കുന്നത്.
ക്രിമിനല്‍ പ്രവര്‍ത്തികള്‍ക്ക് ഉപയോഗിക്കുന്ന വെബ്‌സൈറ്റുകളുടെ പ്രവര്‍ത്തനം തടയാനുള്ള അവകാശമാണ് പോലിസ് ചോദിക്കുന്നത്. പക്ഷേ, എന്താണ് ക്രിമിനല്‍ പ്രവര്‍ത്തനം എന്നു നിര്‍വചിക്കാനും അത് നടപ്പിലാക്കാനുമുള്ള അവകാശം അന്വേഷണ ഏജന്‍സികളില്‍ തന്നെയായാല്‍ അത് ദുരുപയോഗം ചെയ്യാനുള്ള സാധ്യത കൂടുതലാണ്. വരാനുള്ളത് വെബ്‌സൈറ്റുകളുടെ വാര്‍ത്തലോകമാണ്. ഭരണവര്‍ഗത്തിനെതിരെയുള്ള വാര്‍ത്തകളോ, എക്‌സിക്യുട്ടീവിനെതിരേയുള്ള വാര്‍ത്തകളോ പുറത്തുവരുമ്പോള്‍, അത് പുറത്തുവിട്ട സൈറ്റ് അല്ലെങ്കില്‍ സെര്‍വര്‍ പോലിസിന് കൈകാര്യം ചെയ്യാമെന്നത് അങ്ങേയറ്റം ഗൗരവത്തോടെ കാണണം. വേണമെങ്കില്‍ ഐ.ടി പ്രൊഫഷണല്‍സും അന്വേഷണ ഏജന്‍സികളും ഉള്‍കൊള്ളുന്ന ഒരു സമിതി പരിശോധിച്ചതിനുശേഷം മുന്നറിയിപ്പ് നല്‍കികൊണ്ട് ഡൊമെയ്‌ന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കാനുള്ള അധികാരം നല്‍കാം. പക്ഷേ, അപ്പോഴും ഡിലിറ്റ് ബട്ടണ്‍ പോലിസിന്റെ കൈയിലാവരുത്. അവരുടെ നിര്‍ദ്ദേശം പഠിച്ച് സമിതി നല്‍കുന്ന റിപോര്‍ട്ട് അനുസരിച്ച് രജിസ്ട്രാര്‍, ഹോസ്റ്റിങ് പ്രൊവൈഡര്‍ വേണം ഡിലിറ്റ് ചെയ്യാന്‍.ഇപ്പോള്‍ തന്നെ ഇതെല്ലാം നടക്കുന്നുണ്ട്