വേണം, വിശ്വാസരീതികളിലൊരു പൊളിച്ചെഴുത്ത്

നല്ലൊരു സമൂഹജീവിതം സാധ്യമാക്കുന്നതിന് അതാതു പ്രദേശത്ത് പൊതുവെ ശരിയെന്ന് കരുതുന്നfaith ചില മൂല്യങ്ങളുണ്ടെന്നും ഈ മൂല്യങ്ങളുടെ മൊത്തം ചുമതലക്കാരനായി നമ്മള്‍ തന്നെ ചുമതലയേല്‍പ്പിച്ചിരിക്കുന്ന ഒരു സങ്കല്‍പ്പമാണ് ദൈവമെന്നും കരുതിയാല്‍….ഇല്ലാത്ത ദൈവങ്ങള്‍ക്കു വേണ്ടിയാണ് അവര്‍ ബോംബെറിയുകയും കൈവെട്ടുകയും ചെയ്യുന്നതെന്ന് ചുരുക്കം.

വിശ്വാസം നല്ലതാണ്.. ദൈവം ഉണ്ടെന്നാണ് താങ്കളുടെ വിശ്വാസമെങ്കില്‍ അതിന്‍റെ മുഴുവന്‍ അര്‍ത്ഥവും ഉള്‍കൊണ്ടാകണം അത്. ഇല്ലെന്നാണ് വിശ്വാസമെങ്കിലും യാതൊരു കുഴപ്പവുമില്ല. പക്ഷേ, ആ വിശ്വാസത്തില്‍ ഉറച്ചു നില്‍ക്കണം. വാസ്തവത്തില്‍ കണ്‍ഫ്യൂഷനും അറിവില്ലായ്മയുമാണ് മതതീവ്രവാദം ശക്തമാക്കുന്നത്.

അയ്യോ ഞാന്‍ ദൈവം ഇല്ലെന്നു വിശ്വസിച്ചാല്‍ എനിക്ക് ദൈവകോപം കിട്ടുമോ എന്നു കരുതുന്ന നിരീശ്വരവാദികളുള്ള നാടാണ് നമ്മുടെത്. അല്ലെങ്കില്‍ നല്ല കാലത്തെല്ലാം ദൈവത്തെ ചീത്ത വിളിച്ച്…ഏതെങ്കിലും പ്രതിസന്ധി മൂലം…തുടര്‍ന്നുള്ള കാലം ആരാധനാലയത്തില്‍ അന്തേവാസികളാകുന്നവരാണ് നമ്മുടെ നിരീശ്വരവാദികള്‍….

അറിയാത്തതിനെ ദൈവമായി ആരാധിക്കുന്ന രീതിയാണ് നമ്മുടെത്. അതുകൊണ്ട് തന്നെ വെള്ളവും വായുവും അഗ്നിയും ഇടിയും മിന്നലും നമുക്ക് ഒരു കാലത്ത് ദൈവമായിരുന്നു. ഉത്തരം കിട്ടാത്തതെന്തും നമുക്ക് ദൈവത്തിന്‍റെ ശക്തിയാണ്.. മറ്റൊരു രീതിയില്‍ പറഞ്ഞാല്‍ ഉത്തരമില്ലാത്ത ചോദ്യങ്ങളിലാണ് ദൈവത്തിന്‍റെ നിലനില്‍പ്പ്…

ഭക്തിയും ഭയവും ബഹുമാനവുമെല്ലാം കൂടി ചേര്‍ന്ന ഒരു വികാരം. ഇതു നല്ലതാണ്. പക്ഷേ, ആ വിശ്വാസത്തിന്‍റെ ദൗത്യം തിരിച്ചറിയുന്നതില്‍ പരാജയപ്പെടുന്പോള്‍ അത്തരം വിശ്വാസത്തിനു പ്രസക്തിയില്ലാതാകും. കൂട്ടുകാരും നാട്ടുകാരും കഴിഞ്ഞിട്ടേ ജാതിയും മതവും വിശ്വാസവും കടന്നു വരാന്‍ പാടുള്ളൂ. എല്ലാം മനുഷ്യ നന്മയ്ക്കു വേണ്ടി മനുഷ്യനുണ്ടാക്കിയതാണ്… അല്ലാതെ പരസ്പരം വെട്ടിവീഴ്ത്താനല്ല