ഹോസ്റ്റിങ് അതികായരുടെ ലയനം

വെബ് സെര്‍വര്‍ ലോകത്തെ രാജാക്കന്മാരാണ് സോഫ്റ്റ്‌ലെയറും, ദ പ്ലാനറ്റും. മാസങ്ങളായി പുകഞ്ഞുകൊണ്ടിരിക്കുന്ന ലയനവാര്‍ത്ത സ്ഥിരീകരിച്ചുകൊണ്ട് പ്ലാനറ്റ് ഇമെയില്‍ അയയ്ക്കാന്‍ തുടങ്ങി കഴിഞ്ഞു. പുതിയ കരാര്‍ പ്രകാരം പ്ലാനറ്റ് ഇനി മുതല്‍ സോഫ്റ്റ്‌ലെയര്‍ എന്ന പേരിലാണ് അറിയപ്പെടുക. 48000 സെര്‍വറുകളും 20000 ഉപഭോക്താക്കളും 15.7 മില്യന്‍ വെബ്‌സൈറ്റും സ്വന്തമായുള്ള പ്ലാനറ്റ് സ്വകാര്യമേഖലയിലെ ഏറ്റവും വലിയ സെര്‍വര്‍ കമ്പനിയായിരുന്നു. ഇപ്പോള്‍ സോഫ്റ്റ് ലെയറിന്റെ സി.ഇ.ഒ ആയ ലാന്‍സ് ക്രോസ്ബി പോലും ഒരു കാലത്ത് പ്ലാനറ്റിന്റെ ജീവനക്കാരനായിരുന്നു. രണ്ടു കമ്പനികളും ഒന്നു ചേരുന്നതോടെ സോഫ്റ്റ്‌ലെയര്‍ 80000 സെര്‍വറുകളുള്ള കൂറ്റന്‍ കമ്പനിയായി മാറും.
ഇന്ത്യയിലെ പ്രമുഖ പോര്‍ട്ടലുകളും ഹോസ്റ്റിങ് റിസെല്ലേഴ്‌സും ഡെഡിക്കേറ്റഡ് സ്‌പെഷ്യലിസ്റ്റായ പ്ലാനറ്റിന്റെ സേവനമാണ് ഉപയോഗിക്കുന്നത്.കുറഞ്ഞ ചാര്‍ജ്ജും വിശ്വാസത്യതയുമായിരുന്നു ഇതിനു കാരണം. പ്ലാനറ്റുമായി താരതമ്യം ചെയ്യുമ്പോള്‍ സോഫ്റ്റ്‌ലെയര്‍ ചാര്‍ജ്ജുകള്‍ കൂടുതലാണെന്നത് ഉപഭോക്താക്കളെ അലട്ടുന്നുണ്ട്.
This entry was posted in Uncategorized by . Bookmark the permalink.