Uncategorized
ഇന്ത്യയിലെ വിദ്യാഭ്യാസനിലവാരം അമേരിക്കയേക്കാള്‍ മികച്ചത്
കൊച്ചി: ഇന്ത്യയിലെ വിദ്യാഭ്യാസ സമ്പ്രദായം അമേരിക്കയേക്കാള്‍ എത്രയോ മികച്ചതാണെന്ന് യു.എസ് വിദ്യാഭ്യാസ ചിന്തകന്‍ ബ്രൂസ് മില്ലര്‍. അമേരിക്കയിലെ വിദ്യാര്‍ഥികള്‍ അധ്യാപകരെ ചോദ്യം ചെയ്യുമ്പോള്‍ ഇന്ത്യയിലെ കുട്ടികള്‍ പഠിപ്പിക്കുന്നത് അനുസരണയോടെ മനസ്സിലാക്കുകയാണ് ചെയ്യുന്നത്. വാസ്തവത്തില്‍ അമേരിക്കയിലെ വിദ്യാഭ്യാസ രീതിയേക്കാള്‍ എത്രയോ മികച്ചതാണ് ഇന്ത്യയിലേത്. പക്ഷേ ഒരോ വര്‍ഷവും ഇന്ത്യയില്‍ നിന്ന് അരലക്ഷത്തോളം പേരാണ് അമേരിക്കയില്‍ ഉപരിപഠനത്തിനെത്തുന്നത്. അതേ സമയം അമേരിക്കയില്‍ നിന്ന് വിദ്യാഭ്യാസ ആവശ്യത്തിനായി ഇന്ത്യയിലെത്തുന്നത് അഞ്ചായിരം പേര്‍ മാത്രമാണ്- ചെന്നൈയിലെ എന്‍.ഐ.ടി.ടി.ആര്‍, ഇന്ത്യന്‍ അക്കാദമി ഓഫ് അപ്ലൈഡ് സൈക്കോളജി എന്നിവയുടെ സഹകരണത്തോടെ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് സയന്‍സ് ആന്റ് ടെക്‌നോളജി, ആരക്കോളം സംഘടിപ്പിച്ച സെമിനാറില്‍ അമേരിക്കന്‍ അപ്രോച്ച് ടു ടെക്‌നിക്കല്‍ എജ്യുക്കേഷന്‍ എന്ന പ്രബന്ധം അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം.