കൂടുതല്‍ ൂലധനം ആകര്‍ഷിക്കുന്നതിന്റെ ഭാഗമായി ലിമിറ്റഡ് ലയബിലിറ്റി പാര്‍ട്ണര്‍ഷിപ്പ് കമ്പനികളില്‍ വിദേശനിക്ഷേപങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ അനുമതി നല്കി. തുടക്കത്തില്‍ മൈനിങ്, പവര്‍, എയര്‍പോര്‍ട്ട് മേഖലയിലാണ് നിക്ഷേപം അനുവദിക്കുന്നത്. അദേ സമയം പ്രിന്റ് മീഡിയ, കൃഷി, റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ നിക്ഷേപം അനുവദിക്കില്ല. 2008ലെ ആക്ട് പ്രകാരമാണ് കമ്പനിയുടെയും പാര്‍ട്ണര്‍ഷിപ്പ് വ്യവസ്ഥകളുടെയും മേന്മകള് സമന്വയിക്കുന്ന എല്‍.എല്‍.പി യാഥാര്‍ഥ്യമായത്. മെയ് ആദ്യവാരം വരെ 4679 കമ്പനികളാണ് ഇത്തരത്തില്‍ മിനിസ്ട്രി ഓഫ് കോര്‍പ്പറേറ്റ് അഫയേഴ്സില് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. പക്ഷേ, നിക്ഷേപം സ്വീകരിക്കുന്നതിനു മുമ്പ് ഫോറിന് ഇന്‍വെസ്റ്റ് മെന്റ് പ്രമോഷന് ബോര്‍ഡിന്റെ അനുമതി വാങ്ങേണ്ടതുണ്ട്.